കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീടിന് ചുറ്റും വെളളക്കെട്ട്: പുറത്തിറങ്ങാനാവാതെ 15 കുടുംബങ്ങള്‍, പൊന്നാനിയില്‍ വഴിമാറിയത് അപകടം!

  • By Desk
Google Oneindia Malayalam News

മലപ്പുറം: വെള്ളക്കെട്ട് മൂലം വീടിന് പുറത്തിറങ്ങാനാവാതെ അവസ്ഥയിലാണ് പൊന്നാനി നഗരസഭയിലെ നാല്പത്തിനാലാം വാര്‍ഡിലെ പതിനഞ്ചോളം കുടുംബങ്ങള്‍. കാന വഴി കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് നിലച്ചതാണ് വെള്ളക്കെട്ടിനിടയാക്കിയത്.

കാലവര്‍ഷം കനത്തതോടെ വീടിന് ചുറ്റും മുട്ടോളം വെള്ളമുയര്‍ന്നും, അടുക്കളയില്‍ തീ കത്തിക്കാന്‍ പോലുമാകാതെയും ദുരിതം പേറുകയാണ് പൊന്നാനി നഗരസഭയിലെ നാല്പത്തിനാലാം വാര്‍ഡില്‍ അംഗന്‍വാടിക്ക് സമീപത്തെ പതിനഞ്ചോളം കുടുംബങ്ങള്‍. കാന നിര്‍മ്മാണത്തില്‍ സംഭവിച്ച വീഴ്ചയും, അനാസ്ഥയുമാണ് പതിനഞ്ചോളം കുടുംബങ്ങളെ വെള്ളക്കെട്ടിലാക്കാന്‍ ഇടയാക്കിയത്. നായാടി കോളനിക്ക് സമീപത്തെ സ്ഥലങ്ങളില്‍ നിന്നുമുള്ള മഴവെള്ളം ഇതുവഴിയുള്ള കാന വഴി മുറിഞ്ഞഴി വഴികടലിലേക്കാണ് ഒഴുകിയിരുന്നത്.

raininmalappuram-

എന്നാല്‍ മുറിഞ്ഞഴിയില്‍ ഇത്തവണ വെള്ളം ഒഴുകിപ്പോകാന്‍ താല്ക്കാലികമായുണ്ടാക്കിയ സംവിധാനം പരാജയപ്പെട്ടതാണ് വെള്ളത്തിന്റെ ഒഴുക്ക് നിലക്കാനിടയായത്. ഈ ഭാഗത്ത് ഒഴുക്ക് നിലച്ചതോടെ മഴവെള്ളം ചെളിവെള്ളമായി വീടുകള്‍ക്ക് ചുറ്റും കെട്ടി നില്‍ക്കുകയാണ്. ഇതിന് പരിഹാരം കാണണമെന്ന് പല തവണ വാര്‍ഡ് കൗണ്‍സിലറോട് പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.



കാലവര്‍ഷം ദുരന്തങ്ങള്‍ക്കിടയാക്കുന്നു

കാലവര്‍ഷം കനത്തതോടെ മേഖലയില്‍ വന്‍ ദുരന്തങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ പൊന്നാനിയില്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. താനൂര്‍ അഞ്ചുടി സ്വദേശി ഹംസയെയാണ് കാണാതായത്. പൊന്നാനിയില്‍ നിന്നും രാവിലെ കടലിലിറങ്ങിയ വള്ളം അഴിമുഖത്തെ തിരയില്‍പ്പെട്ട് മറിഞ്ഞാണ് ഒരാളെ കാണാതായത്. താനൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മാരുതി ബോട്ടില്‍ നിന്നും, മത്സ്യങ്ങള്‍ സംഭരിച്ച് കരക്കെത്തിക്കുന്ന ചെറിയ ഫൈബര്‍ വള്ളമാണ് പൊന്നാനി അഴിമുഖത്തെ ശക്തമായ തിരയില്‍പ്പെട്ട് മറിഞ്ഞത്. ഈ സമയത്ത് മൂന്നു പേരാണ് വള്ളത്തിനകത്തുണ്ടായിരുന്നത്.ഹംസയൊഴികെ മറ്റു രണ്ടു പേരും നീന്തിക്കയറി. എന്നാല്‍ ശക്തമായ തിരമാലയില്‍പ്പെട്ട് ഹംസയെ കാണാതാവുകയായിരുന്നു.

സംഭവമറിഞ്ഞതിനെത്തുടര്‍ന്ന് പൊന്നാനിയില്‍ നിന്നുള്ള ഫിഷറീസ് ബോട്ടും, പൊന്നാനിയില്‍ നിന്നും, പടിഞ്ഞാറെക്കരയില്‍ നിന്നുമുള്ള മത്സ്യ ബന്ധന ബോട്ടുകളും തിരച്ചിലിനിറങ്ങി. മണിക്കൂറുകളോളം കടലില്‍ തെരച്ചില്‍ നടത്തിയെങ്കിലും കാണാതായ ആളെ കണ്ടെത്താനായില്ല. പ്രതികൂല കാലാവാസ്ഥയായതിനാല്‍ ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കാണാതായ വള്ളം കണ്ടെത്തി ഫിഷറീസ് ബോട്ട് കെട്ടിവലിച്ച് കരയിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടന്നിരുന്നെങ്കിലും, ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം ബോട്ടില്‍ നിന്ന് വേര്‍പ്പെട്ട് വീണ്ടും കടലിലേക്കൊഴുകി. കോസ്റ്റല്‍ പൊലീസിന്റെയും, മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്

rain111



തെരച്ചില്‍ നടത്തുന്നതിനിടെ മത്സ്യബന്ധന ബോട്ടിന്റെ എഞ്ചിന്‍ തകരാറിലായി.


പൊന്നാനി അഴിമുഖത്ത് കാണാതായ ആള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്നതിനിടെ മത്സ്യബന്ധന ബോട്ടിന്റെ എഞ്ചിന്‍ തകരാറിലായി. ശക്തമായ തിരയില്‍ കടലിലേക്ക് ഒഴുകിയ ബോട്ട് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പൊന്നാനി കടലില്‍ കാണാതായ വള്ളത്തിനും, വള്ളത്തിലുണ്ടായിരുന്ന തൊഴിലാളിക്കും വേണ്ടി തെരച്ചില്‍ നടത്തായി കടലിലിറങ്ങിയ ഇസ്സത്ത് ബോട്ടാണ് വന്‍ ദുരന്തത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വള്ളം മറിഞ്ഞതിനെത്തുടര്‍ന്ന് പുലര്‍ച്ചെ തെരച്ചിലിനിറങ്ങിയ ബോട്ടുകള്‍ രാവിലെ എട്ടരയോടെ അഴിമുഖത്തെത്തിയിരുന്നു. കടലില്‍ ശക്തമായ തിരയും, കുത്തൊഴുക്കയുള്ളതിനാല്‍ തിരമാലകള്‍ കുറഞ്ഞ ഭാഗത്തേക്ക് വരുന്നതിനിടെയാണ് ഇസ്സത്ത് ബോട്ടിനടിയിലെ പ്രൊപ്പല്ലറില്‍ കുളവാഴചണ്ടികള്‍ അടിഞ്ഞ് എഞ്ചിന്റെ പ്രവര്‍ത്തനം നിലച്ചത്.അന്‍പതിലധികം തൊഴിലാളികള്‍ ഇതേ സമയത്ത് ബോട്ടിനകത്തുണ്ടായിരുന്നു.എഞ്ചിന്‍നിശ്ചലമായതോടെ ബോട്ട് ആടിയുലയുകയും, നിയന്ത്രണം നഷ്ടമാവുകയും ചെയ്തു. ഇതേ സമയത്ത് തന്നെ തൊട്ടടുത്തുണ്ടായിരുന്ന ബോട്ടുകള്‍ വലിയ കയറിട്ട് ബോട്ടിനെ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും, കാറ്റിന്റെ ഗതിക്കനുസരിച്ച് ബോട്ട് പുലിമുട്ട് ഭാഗത്തേക്ക് നീങ്ങി.

Recommended Video

cmsvideo
കേരളത്തിൽ കനത്ത മഴ, സ്കൂളുകൾക്ക് അവധി | Oneindia Malayalam

വലിയ അപകടത്തിലേക്ക് നീങ്ങിയ ബോട്ട് പിന്നീട് ശക്തമായ കുത്തൊഴുക്കില്‍ കടലിലേക്ക് തന്നെ ഒഴുകിപ്പോകാന്‍ തുടങ്ങിയെങ്കിലും, തൊട്ടടുത്തുണ്ടായിരുന്ന ബോട്ടുകാര്‍ സാഹസികമായി കെട്ടിവലിച്ച് ബോട്ടിനെ രക്ഷപ്പെടുത്തുകയായിരുന്നു. മിനുട്ടുകളോളം പൊന്നാനി അഴിമുഖത്ത് ജീവന്‍മരണ പോരാട്ടത്തിനാണ് തൊഴിലാളികള്‍ സാക്ഷിയായത്. മഴ കനത്തതോടെ വെള്ളിയാങ്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജ്, ചമ്രവട്ടം റഗുലേറ്റര്‍ കം - ബ്രിഡ്ജ് എന്നിവയുടെ ഷട്ടര്‍ തുറന്നതിനാല്‍, ചണ്ടികള്‍ ഉള്‍പ്പെടെ അഴിമുഖത്തെത്തുന്നത് ബോട്ടുകള്‍ക്ക് ഭീഷണിയാവുകയാണ്.

English summary
Flood like situation in Malappuram, 15 families trapped.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X