കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലകയറുന്നവരുടെ ശ്രദ്ധക്ക്... നാട്ടിലെ വിലയല്ല സന്നിധാനത്ത്

  • By Soorya Chandran
Google Oneindia Malayalam News

സന്നിധാനം: അയ്യപ്പനെ കാണാന്‍ ശബരിമല കയറുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്... നാട്ടിലെ വിലക്ക് ഭക്ഷണ സാധനങ്ങള്‍ അവിടെ കിട്ടുമെന്ന് പ്രതീക്ഷിക്കരുത്. സന്നിധാനത്തും പമ്പയിലും ഭക്ഷണ സാധനങ്ങള്‍ക്ക് ഈടാക്കുന്ന വില പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

പത്തനംതിട്ടയിലെ മറ്റിടങ്ങളില്‍ ഒരു ചായക്ക് എട്ട് രൂപയാണ് വിലയെങ്കില്‍ സന്നിധാനത്തും പമ്പയിലും അത് ഒമ്പത് രൂപയാണ്. കാപ്പിക്കും ഇങ്ങനെ തന്നെ. പരിപ്പുവട, ഉഴുന്നുവട, ബോണ്ട, ഏത്തക്ക അപ്പം, ബജി എന്നിവക്കൊന്നും വിലയില്‍ മാറ്റമില്ല.

സാമ്പാറും ചട്ണിയും അടക്കം ഒരു ദോശക്ക് സന്നിധാനത്ത് വില എട്ട് രൂപയാണ്. ഇഡ്ഡലിക്കും ഇതേ വില തന്നെ. പമ്പയില്‍ വില അല്‍പം താഴും. ഏഴ് രൂപമാത്രം.

ചപ്പാത്തി, പൂരി, ഇടിയപ്പം, പാലപ്പം എന്നിവക്കെല്ലാം സന്നിധാനത്ത് എട്ട് രൂപയാണ് വില. പമ്പയില്‍ ഏഴ് രൂപയും. ഏതാണ്ട് ഇതേ ഗണത്തില്‍ വരുന്ന പൊറോട്ടക്ക് വില പക്ഷേ അല്‍പം കൂടും. ഒമ്പത് രൂപ കൊടുക്കേണ്ടി വരും.

Dosa

നെയ്‌റോസ്റ്റും മസാല ദോശയും കിട്ടും സന്നിധാനത്തും പമ്പയിലും ഒക്കെ. നാട്ടില്‍ കൊടുക്കുന്നതിനേക്കാള്‍ അല്‍പം കൂടുതല്‍ വില കൊടുക്കേണ്ടിവരും എന്ന് മാത്രം. നെയ്‌റോസ്റ്റിന് 33 രൂപയും മസാല ദോശക്ക് 35 രൂപയും ആണ് സന്നിധാനത്തെ വില.

ഊണ് മൂന്ന് വിധത്തില്‍ കിട്ടും. പച്ചരി ഊണ്, പുഴുക്കല്ലരി ഊണ്, പിന്നെ ആന്ധ്ര ഊണ്. മറ്റിടങ്ങളില്‍ പച്ചരി ഊണിനും പുഴുക്കല്ലരി ഊണിനും വില 43 രൂപയാണ്. പമ്പയിലെത്തുമ്പോള്‍ ഇത് 45 ആകും.സന്നിധാനത്തെത്തുമ്പോള്‍ 48 രൂപയും. ആന്ധ്ര ഊണിന് സന്നിധാനത്ത് 50 രൂപയാണ് വില.

സന്നിധാനത്തും പമ്പയിലും ഒക്കെ ബിരിയാണിയും കിട്ടും.ചിക്കന്‍ ബിരിയാണിയോ മട്ടന്‍ ബിരിയാണിയോ ഒന്നും പ്രതീക്ഷിക്കരുത്. നല്ല വെജിറ്റബിള്‍ ബിരിയാണി മാത്രം. 45 രൂപ കൊടുത്താല്‍ സന്നിധാനത്ത് നിന്നും പമ്പയില്‍ നിന്നും വെജ് ബിരിയാണി കഴിക്കാം.

English summary
Food Charges declared at Sannidhanam and Pampa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X