കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷ്യവിഷബാധ: 'സമഗ്ര അന്വേഷണം വേണം, റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നൽകി മന്ത്രി വി ശിവന്‍കുട്ടി

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ റിപ്പോർട്ട് ചെയ്ത ഭക്ഷ്യവിഷബാധ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്താന്‍ നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു. കായംകുളത്തും ഉച്ചക്കടയിലും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സംഭവത്തിൽ ആയിരുന്നു മന്ത്രിയുടെ പ്രതികരണം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജീവന്‍ബാബുവിനാണ് അന്വേഷണ ചുമതലയെന്ന് അദ്ദേഹം വ്യക്തമാക്കി.

ചികിത്സ തേടിയ കുട്ടികള്‍ക്ക് ആര്‍ക്കും കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല. താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടുന്നതിനനുസരിച്ച് മാത്രമേ കാരണമെന്തെന്ന് കണക്കാക്കാന്‍ സാധിക്കൂ എന്നും മന്ത്രി പറഞ്ഞു.

v

വി ശിവൻ കുട്ടിയുടെ വാക്കുകൾ;-

'രണ്ട് വിഷയങ്ങളെ കുറിച്ചും പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്. കായംകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ വരുന്ന കായംകുളം ടൗണ്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയും ഇവരെ അടിയന്തിരമായി കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഈ സ്‌കൂളില്‍ പ്രീ പ്രൈമറി വിഭാഗത്തില്‍ 93 കുട്ടികളും 1 മുതല്‍ 7 വരെ 511 കുട്ടികളും പഠിക്കുന്നുണ്ട്. ജൂണ്‍ മൂന്നിന് ഈ കുട്ടികളില്‍ ഉച്ചഭക്ഷണം കഴിച്ചവര്‍ 593 ആണ്. സ്‌കൂള്‍ അധ്യാപകരും ഇതേ ഉച്ചഭക്ഷണം തന്നെയാണ് കഴിച്ചിട്ടുള്ളത്.

രാത്രി 9 മണിയോടെ വയറിളക്കവും ചര്‍ദ്ദിയുമായി രണ്ട് കുട്ടികള്‍ ചികിത്സ തേടിയതായി എസ്.എം.സി ചെയര്‍മാന്‍ സ്‌കൂള്‍ പ്രഥമാധ്യാപികയെ അറിയിച്ചു. പിന്നീട് രാവിലെ 11 മണിയോടുകൂടിയാണ് 14 കുട്ടികള്‍ കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടുകയും ആരോഗ്യ വകുപ്പില്‍ അറിയിച്ച് കാര്യകാരണങ്ങള്‍ തേടുകയും ചെയ്തിട്ടുണ്ട്. ചികിത്സ തേടിയ കുട്ടികള്‍ക്ക് ആര്‍ക്കും കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടുന്നതിനനുസരിച്ച് മാത്രമേ കാരണമെന്തെന്ന് കണക്കാക്കാന്‍ ആകൂ.

ഉച്ചക്കട എല്‍.എം.എല്‍.പി. സ്‌കൂളില്‍ 420 കുട്ടികള്‍ ഉള്ളതില്‍ നിന്നും 375 കുട്ടികള്‍ അന്നേ ദിവസം ഉച്ചഭക്ഷണം കഴിച്ചിട്ടുണ്ട്. 31 കുട്ടികള്‍ക്ക് ചര്‍ദ്ധിയും പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാത്രി 10 മണിക്ക് ശേഷം ചികിത്സ തേടിയതായി പ്രഥമാദ്ധ്യാപിക വ്യക്തമാക്കി. സ്‌കൂളില്‍ നിന്നും കഴിച്ചത് കൂടാതെ വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവന്ന് കഴിച്ച കുട്ടികള്‍ക്കും സ്‌കൂളില്‍ വരാത്ത കുട്ടികള്‍ക്കും അസുഖം ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ട് ഉണ്ട്.

'എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുന്നത് ക്രൂരത'; മുഖ്യമന്ത്രിക്ക് വിഡി സതീശന്റെ കത്ത്'എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുന്നത് ക്രൂരത'; മുഖ്യമന്ത്രിക്ക് വിഡി സതീശന്റെ കത്ത്

നാല് കുട്ടികള്‍ രണ്ടാം തീയതി രാത്രി 10 മണി മുതല്‍ അഡ്മിറ്റ് ആയെങ്കിലും അന്ന് രാത്രി തന്നെ ഡിസ്ചാര്‍ജ്ജ് ആയി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ഫുഡ് & സേഫ്റ്റി ആഫീസര്‍, ബാലരാമപുരം ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ എന്നിവര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. ഫുഡ് & സേഫ്റ്റി ആഫീസര്‍ സ്‌കൂളില്‍ നിന്ന് അരി, മുളക് പൊടി എന്നിവയുടെ സാമ്പിള്‍ പരിശോധനയ്ക്കായി എടുത്തതിനുശേഷം സ്റ്റോര്‍ റൂം സീല്‍ ചെയ്തിരിക്കുകയാണ്.

'സാരി ധരിച്ചു ഞാൻ'; സിംപിള്‍ ലുക്കിലെന്ന് കനിഹ; പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

അഞ്ച് ദിവസം സ്‌കൂള്‍ അടച്ചിടാന്‍ ആരോഗ്യ വകുപ്പില്‍ നിന്നും മെഡിക്കല്‍ ആഫീസര്‍ നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ സ്‌കൂള്‍ 5 ദിവസം അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. തിങ്കളാഴ്ച ഭക്ഷ്യ പൊതുവിതരണ മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും സ്‌കൂളുകളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുമ്പോള്‍ ശ്രദ്ധ ചെലുത്തണമെന്ന് ഉദ്യോഗസ്ഥരോടും സ്‌കൂള്‍ അധികൃതരോടും നിര്‍ദേശിച്ചിട്ടുണ്ട്.

English summary
food poisoning issues in kerala: minister v sivankutty reacted to latest issues in state goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X