വിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചു! രണ്ട് പേർക്ക് പരിക്ക്;കപ്പലിനായി തിരച്ചിൽ തുടരുന്നു...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനടുത്ത് വിദേശ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചു. അപകടത്തിൽ ബോട്ടിലുണ്ടായിരുന്ന രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ വിഴിഞ്ഞം തുറമുഖത്തിനടുത്ത് പുറംകടലിൽ വെച്ചാണ് അപകടമുണ്ടായത്.

കഞ്ചാവ് കൃഷി ഒരു കുടുംബ ബിസിനസ്! വയനാട്ടിൽ കഞ്ചാവ് വളർത്തിയ സ്ത്രീയും കൊച്ചുമകനും പിടിയിൽ...

ദിലീപിനെ വീണ്ടും സ്കൈപ്പിലൂടെ ഹാജരാക്കും!പ്രാർത്ഥനയിൽ പങ്കെടുക്കാതെ,താടിയും മുടിയും മുറിക്കാതെ നടൻ..

മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന മൂന്ന് പേരും രക്ഷപ്പെട്ടു. ബോട്ടിലിടിച്ച കപ്പൽ അപകടത്തിന് ശേഷം നിർത്താതെ പോയെന്നാണ് രക്ഷപ്പെട്ട മത്സ്യത്തൊഴിലാൾ പറഞ്ഞത്. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായതെങ്കിലും രാവിലെയാണ് വിവരം പുറത്തറിഞ്ഞത്.

boat

അപകടമുണ്ടാക്കിയ വിദേശ കപ്പലിനെ സംബന്ധിച്ച് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികൾ കോസ്റ്റ് ഗാർഡിനും മറൈൻ എൻഫോഴ്സ്മെന്റിനും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. അപകടത്തിന് ശേഷം നിർത്താതെ പോയ വിദേശ കപ്പൽ കണ്ടെത്താനാണ് മറൈൻ എൻഫോഴ്സ്മെന്റ് പുറംകടലിൽ തിരച്ചിൽ ഊർജ്ജിതമാക്കി.

ജൂൺ 11ന് കൊച്ചി പുറംകടലിൽ വെച്ച് പനാമ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾ മരിക്കുകയും മറ്റു തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിന് മുൻപാണ് പുറംകടലിൽ വീണ്ടും അപകടമുണ്ടായിരിക്കുന്നത്. തുടർച്ചയായി വിദേശ കപ്പലുകൾ അപകടം സൃഷ്ടിക്കുന്നത് മത്സ്യത്തൊഴിലാളികളെയും ആശങ്കപ്പെടുത്തുന്നുണ്ട്.

English summary
foreign ship hits fishing boat in vizhinjam.
Please Wait while comments are loading...