Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യയുടെ വീട് പൂട്ടിയ നിലയില്‍; ഒളിവില്‍ തന്നെയെന്ന് പൊലീസ്, ഹോസ്റ്റലിലുണ്ടെന്ന് കെ എസ് യു

പാലക്കാട്: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കിയ കേസില്‍ പ്രതിയായ മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യ ഒളിവില്‍ തന്നെയെന്ന് പൊലീസ്. കേസ് രജിസ്റ്റര്‍ ചെയ്ത് നാല് ദിവസം കഴിഞ്ഞിട്ടും കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനിയായ വിദ്യയെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. വിദ്യയെ അന്വേഷിച്ച് പൊലീസ് തൃക്കരിപ്പൂരിലെ വീട്ടിലത്തിയിരുന്നു.

എന്നാല്‍ വീട് പൂട്ടിയ നിലയിലാണ്. തുടര്‍ന്ന് പൊലീസ് സമീപത്തെ വീട്ടില്‍ നിന്ന് വിവരങ്ങള്‍ തിരക്കിയ ശേഷം മടങ്ങി. അതേസമയം വിദ്യ കാലടിയില്‍ സംസ്‌കൃത സര്‍വകലാശാലയുടെ ഒരു ഹോസ്റ്റലില്‍ ഒളിവില്‍ താമസിക്കുന്നുണ്ട് എന്ന ആരോപണവും ഉയരുന്നുണ്ട്. വ്യാജരേഖ കേസില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വരണമെങ്കില്‍ വിദ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

VIDYA

അഗളി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ സലീമിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. അഗളി ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ലാലിമോള്‍ വര്‍ഗീസിന്റെ പരാതിയില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പളും വിദ്യക്കെതിരെ പരാതി നല്‍കിയിരുന്നു. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഈ കേസും അഗളി സ്റ്റേഷനിലേക്ക് കൈമാറിയിരിക്കുകയാണ്.

അട്ടപ്പാടി സര്‍ക്കാര്‍ കോളേജില്‍ മലയാളം വകുപ്പില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ അഭിമുഖത്തിനാണ് 2018 - 2021 കാലത്ത് മഹാരാജാസ് കോളേജില്‍ ഗസ്റ്റ് ലക്ചററായി പ്രവര്‍ത്തിച്ചിരുന്നെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിദ്യ ഹാജരാക്കിയത്. മഹാരാജാസ് കോളേജിന്റെ സീലും വൈസ് പ്രിന്‍സിപ്പലിന്റെ ഒപ്പും വ്യാജമായി പതിപ്പിച്ച സര്‍ട്ടിഫിക്കറ്റാണ് വിദ്യ സമര്‍പ്പിച്ചിരുന്നത്. സംശയം തോന്നിയ കോളേജ് അധികൃതര്‍ മഹാരാജാസ് കോളേജില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തായത്.

വിദ്യ പഠിച്ച കള്ളിയെന്ന് കെ എസ് യു

വ്യാജരേഖ കേസില്‍ ഒളിവില്‍ കഴിയുന്ന വിദ്യയ്ക്ക് ഉന്നതസഹായം ലഭിക്കുന്നുണ്ടെന്ന ആരോപണവുമായി കെ എസ് യു. വിദ്യ ഹോസ്റ്റലില്‍ തന്നെ ഒളിഞ്ഞിരിക്കുകയാണ് എന്നും കേസെടുത്ത ശേഷം ചോദ്യം ചെയ്യാന്‍ പോലും തയ്യാറാകാതെ പൊലീസ് മെല്ലെപ്പോക്ക് നയം തുടരുകെയാണെന്നും കെ എസ് യു ആരോപിച്ചു. എസ് എഫ് ഐ നേതാവായിരിക്കെയാണ് വിദ്യ മുഴുവന്‍ തട്ടിപ്പും നടത്തിയത് എന്നും എംഫില്ലിന് പഠിക്കുമ്പോഴും വിദ്യ തട്ടിപ്പ് നടത്തിയെന്നും കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.

'പഠിച്ച കള്ളിയാണ് വിദ്യ. ചേപ്പാടി വിദ്യകള്‍ കാണിച്ചാണ് തട്ടിപ്പ് അവര്‍ നടത്തിയത്'. ഒരിടത്ത് വിദ്യാര്‍ത്ഥിയായും മറ്റൊരിടത്ത് അധ്യാപികയായും തട്ടിപ്പ് നടത്തി എന്നും ഷമ്മാസ് പറഞ്ഞു. സംവരണ തത്വങ്ങളും മാനദണ്ഡങ്ങളും അട്ടിമറിച്ചാണ് കാലടി സര്‍വകലാശാലയില്‍ വിദ്യ എംഫില്‍ ചെയ്തത് എന്നും കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വി സി ധര്‍മ്മരാജ് അടാട്ടാണ് വഴിവിട്ട നീക്കങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നും അദ്ദേഹം ആരോപിച്ചു.

KSU

പിഎച്ച്ഡി പ്രവേശനങ്ങളില്‍ അഴിമതിയും സ്വജനപക്ഷപാതവും നടന്നിട്ടുണ്ടെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെയും സര്‍വകലാശാലയുടെയും അന്വേഷണ പ്രഹസനങ്ങളില്‍ കെ എസ് യുവിന് വിശ്വാസമില്ലെന്നും ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്നും ഷമ്മാസ് ആവശ്യപ്പെട്ടു. എസ് എഫ് ഐ നേതാക്കളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ വിദ്യയെ കണ്ടെത്താനാകും എന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി പി രാജീവാണ് പി എച്ച് ഡി പ്രവേശനത്തിന് സൗകര്യമൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു. ആര്‍ഷോയുടെ പരാതി അന്വേഷിക്കാന്‍ തിടുക്കപ്പെട്ട് പ്രത്യേക സംഘത്തെ നിയോഗിച്ച സര്‍ക്കാര്‍ വിദ്യയ്ക്കെതിരായ അന്വേഷണത്തില്‍ ഇഴഞ്ഞു നീങ്ങുകയാണ് എന്നും ഷമ്മാസ് കുറ്റപ്പെടുത്തി. അതേസമയം വിദ്യയുടെ പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുന്‍ നിലപാട് തിരുത്തി ധര്‍മ്മരാജ് അടാട്ട് രംഗത്തെത്തി.

സര്‍വകലാശാലാ മാനദണ്ഡമനുസരിച്ച് വിദ്യയ്ക്ക് പ്രവേശനം നല്‍കിയെന്നായിരുന്നു ധര്‍മ്മരാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എന്നാല്‍ വിദ്യയുടെ പിഎച്ച്ഡി പ്രവേശനം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു എന്നാണ് ധര്‍മ്മരാജ് ഇപ്പോള്‍ പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+