കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗ്രൂപ്പില്ല,ഇനി കോണ്‍ഗ്രസ് എന്ന പാര്‍ട്ടി മാത്രം'

  • By Aswathi
Google Oneindia Malayalam News

കൊച്ചി: ഗ്രൂപ്പ് രാഷ്ട്രീയത്തിന് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ. കോണ്‍ഗ്രസ് ഇനി ഒറ്റ ഗ്രൂപ്പേയുള്ളൂ. അത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണ്.

കോണ്‍ഗ്രസിന് ഇനി ഒറ്റ ഗ്രൂപ്പാണ്. ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയം സുനിശ്ചിതമാകൂ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കും. കേരളത്തില്‍ 2009ല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റ് ഈ തിരഞ്ഞെടുപ്പില്‍ ലഭിക്കും. അഭിമാനത്തോടെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒട്ടേറെ ജനക്ഷേമപരിപാടികള്‍ യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയതിന്റെ ചാരിതാര്‍ത്ഥ്യവുമായാണ് വോട്ടെടുപ്പില്‍ ജനങ്ങളെ അഭിമുഖീകരിക്കുന്നതെന്ന് സോണിയ പറഞ്ഞു.

sonia-kochi

അതേ സമയം പാവപ്പെട്ടവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന എല്ലാ വികസനപദ്ധതികളും കേരളത്തില്‍ ഇടതുപക്ഷം തടസ്സപ്പെടുത്തിയെന്ന് സോണിയ പറഞ്ഞു. കൊലപാതക രാഷ്ട്രീയമാണ് എന്‍ഡിഎഫിന്റേത്. ഇടുതുപക്ഷം പഴഞ്ചന്‍ തത്വചിന്തയില്‍പെട്ടുപോയിരിക്കുന്നു. പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് പറയുമ്പോഴും അവരുടെ പദ്ധതികളെ എതിര്‍ക്കുകയാണ് എല്‍ഡിഎഫ് ചെയ്യുന്നത്- സോണിയ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗ്രൂപ്പിന് അതീതമായി പ്രവര്‍ത്തിക്കണമെന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. അര്‍ഹതയുള്ളവര്‍ക്ക് അംഗീകാരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുധീരനു പിന്നില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് തെറ്റിദ്ധാരണകള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി ഉമ്മ്ന്‍ചാണ്ടി പറഞ്ഞു. കെപിസിസി പ്രസിഡന്റായി വിഎം സുധീരന്‍ സ്ഥാനമേറ്റല്‍ക്കുന്ന ചടങ്ങില്‍ വൈകിയെത്തിയതും സോണിയയെ സ്വീകരിക്കാന്‍ എത്താതിരുന്നതും ഔദ്യോഗികമായ തിരക്കുകള്‍കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സോണിയയെ യാത്രയയ്ക്കാനും മുഖ്യമന്ത്രി പോയിട്ടില്ല.

English summary
Congress Chief Sonia Gandhi has said that the Congress men should rise above groupism and work unitedly for the victory of the party in the coming Lok Sabha election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X