അപ്പോളോയിലെത്തിയത് ജയലളിതയുടെ മൃതദേഹം..!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അപ്പോളോ ഡോക്ടര്‍ ..!

  • By: അനാമിക
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ക്ക് ഇനിയും അവസാനമായിട്ടില്ല. ജയലളിതയുടേത് സ്വാഭാവിക മരണമല്ലെന്ന വാദം പലരും ഉയര്‍ത്തിയിരുന്നു. എഐഎഡിഎംകെ നേതാക്കള്‍ തന്നെ ഇത്തരം സംശയം മുന്നോട്ട് വെച്ചതിന്റെ ഭാഗമായാണ് ഒ പനീര്‍ശെല്‍വം ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.

മരണശേഷവും തമിഴ്‌നാടിനെ ഭരിക്കുന്നത് ജയലളിത തന്നെ..ശവക്കല്ലറയില്‍ നിന്ന്...!! ഞെട്ടിക്കും.. !!

അപ്പോളോ ആശുപത്രിയിലെ മുന്‍ ഡോക്ടര്‍ രാമസീതയാണ് ഏറ്റവും പുതിയതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അപ്പോളോ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചത് ജയലളിതയുടെ മൃതദേഹമാണ് എന്നാണ് ഡോക്ടര്‍ രാമസീത വെളിപ്പെടുത്തിയിരിക്കുന്നത്.

ജീവനില്ലാതെ ചികിത്സയ്ക്ക്

ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലായിരുന്നു ഡോക്ടര്‍ രാമസീത. താനും ജയലളിതയെ പരിശോധിച്ചിരുന്നു. പക്ഷേ ആശുപത്രിയില്‍ എത്തിക്കുമ്പോഴേ അവര്‍ക്ക് ജീവനില്ലായിരുന്നുവെന്നാണ് ഡോക്ടര്‍ രാമസീത വെളിപ്പെടുത്തുന്നത്.

മരണവാർത്ത മാസങ്ങൾക്ക് ശേഷം

ജയലളിതയുടെ നാഡിമിടിപ്പുകള്‍ നിലച്ചിരിക്കുകയായിരുന്നു. എന്നിട്ടും അവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നുവെന്നും ഡോക്ടര്‍ രാമസീത ആരോപിക്കുന്നു. പിന്നീട് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ജയലളിതയുടെ മരണവാര്‍ത്ത പുറത്ത് വിട്ടത്.

കല്ലറ പണി നേരത്തെ തുടങ്ങി

ജയലളിത അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന സമയത്ത് അവര്‍ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 20 ദിവസത്തിനകം തന്നെ മറീനാ ബീച്ചില്‍ ശവക്കല്ലറ ഒരുക്കാനുള്ള പണികള്‍ ആരംഭിച്ചിരുന്നതായും ഡോക്ടര്‍ രാമസീത വ്യക്തമാക്കുന്നു.

മടുത്ത് രാജി

തനിക്കറിവുള്ള എല്ലാ വിവരങ്ങളും ഏത് അന്വേഷണ കമ്മീഷന് മുന്‍പിലും പറയാന്‍ തയ്യാറാണെന്നും ഡോക്ടര്‍ രാമസീത വ്യക്തമാക്കി. ആശുപത്രി അധികൃതരുടെ ഇത്തരം നടപടിയില്‍ എതിര്‍പ്പുള്ളതിനാല്‍ താന്‍ അപ്പോളോയില്‍ നിന്നും രാജിവെച്ചുവെന്നും അവര്‍ പറയുന്നു.

എംബാം ചെയ്ത തുളകൾ

ജയലളിതയുടെ മൃതശരീരത്തില്‍ മുഖത്ത് കണ്ട തുളകള്‍ നേരത്തെ തന്നെ നിരവധി സംശയങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആ തുളകള്‍ മൃതദേഹം എംബാം ചെയ്തുവെന്നതിന് തെളിവാണ് എന്നും ഡോക്ടര്‍ രാമസീത ആരോപിച്ചു. ചെന്നൈയില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് അപ്പോളോയിലെ മുന്‍ ഡോക്ടര്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

വാക്കുതർക്കം നടന്നു

ജയലളിതയുടെ മരണത്തില്‍ ദുരൂഹത ഉള്ളതായി എഐഎഡിഎംകെ മുതിര്‍ന്ന നേതാവും തമിഴ്‌നാട് മുന്‍ സ്പീക്കറുമായ പിഎച്ച് പാണ്ഡ്യന്‍ ആരോപണം ഉന്നയിച്ചിരുന്നു. ജയലളിതയുടെ മരണത്തിന് മുന്‍പ് വസതിയായ പോയസ് ഗാര്‍ഡനില്‍ വാക്കുതര്‍ക്കം നടന്നുവെന്നും പാണ്ഡ്യന്‍ ആരോപിച്ചിരുന്നു.

ജയലളിതയ്ക്ക് അടിയേറ്റു

പോയസ് ഗാര്‍ഡനില്‍ നടന്ന വാക്കുതര്‍ക്കത്തില്‍ ജയലളിതയ്ക്ക് അടിയേറ്റതായും ജയലളിതയെ പിടിച്ച് തള്ളിയതായും പാണ്ഡ്യന്‍ ആരോപിച്ചിരുന്നു.ഇതിന് ശേഷമാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സാ വിവരങ്ങള്‍ ആരേയും അറിയിച്ചില്ലെന്നും പിഎച്ച് പാണ്ഡ്യന്‍ ആരോപിച്ചിരുന്നു.

ശശികലയ്ക്കെതിരെ ഓപിഎസ്

ജയലളിതയുടെ ഏറ്റവും വിശ്വസ്തനായിരുന്ന പനീര്‍ശെല്‍വവും ഇതേ ആരോപണം മുന്നോട്ട് വെച്ചിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ശശികല ജയലളിതയെ കാണാന്‍ പോലും അനുവദിച്ചില്ലെന്നായിരുന്നു പനീര്‍ശെല്‍വത്തിന്റെ ആരോപണം.

മരുന്ന് മാറി നൽകി

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളുടേയും മുന നീളുന്നത് ശശികലയ്ക്ക് നേരെയാണ്. ജയലളിതയ്ക്ക് ശശികല പ്രമേഹത്തിനുള്ള മരുന്ന് മാറിനല്‍കിയെന്നും പിഎച്ച് പാണ്ഡ്യന്‍ ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങളുടേയെല്ലാം പിറകെയാണ് അപ്പോളോയിലെ ഡോക്ടര്‍ തന്നെ ഗുരുതര വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്.

ആരോപണങ്ങൾ തള്ളി ശശികല

എന്നാല്‍ ശശികല നടരാജന്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ തള്ളിക്കളയുകയാണ്. അപ്പോളോ ആശുപത്രിയില്‍ 75 ദിവസവും ശശികല ജയലളിതയുടെ ഒപ്പമുണ്ടായിരുന്നു. മികച്ച ചികിത്സയാണ് ജയലളിതയ്ക്ക് നല്‍കിയത് എന്നാണ് ശശികല അവകാശപ്പെടുന്നത്.

അപ്പോളോയിലെ മുൻ ഡോകടർ രാമസിതയുടെ വാക്കുകൾ

English summary
Dr. Ramaseetha, a former doctor of the Apollo hospital said that Jayalalithaa was brought dead at Apollo hospital.
Please Wait while comments are loading...