കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് സര്‍ക്കാര്‍ നയങ്ങളെ യുഡിഎഫ് എതിര്‍ക്കുന്നു? വിശദീകരണവുമായി ഉമ്മന്‍ ചാണ്ടി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ പ്രതിസന്ധി നേരിടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട സാലറി ചാലഞ്ചിനെ എന്തുകൊണ്ടാണ് കോണ്‍ഗ്രസും യുഡിഎഫും എതിര്‍ക്കുന്നത് എന്ന കാര്യത്തില്‍ വിശദീകരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറയുന്ന സര്‍ക്കാര്‍ യാതൊരു ചെലവ് ചുരുക്കല്‍ നടപടിയും സ്വീകരിക്കുന്നില്ല. ആവശ്യമില്ലാത്ത തസ്തിതകള്‍ നിര്‍ത്തലാക്കുന്നില്ല. ഇതൊന്നും ചെയ്യാതെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനെയാണ് യുഡിഎഫ് വിമര്‍ശിക്കുന്നതെന്ന് ഉമ്മര്‍ ചാണ്ടി പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...

o

ചെലവു ചുരുക്കാനോ ധൂര്‍ത്ത് കുറയ്ക്കാനോ ആവശ്യമില്ലാത്ത തസ്തികകള്‍ നിര്‍ത്തലാക്കാനോ ശ്രമിക്കാതെ, ജീവനക്കാരുടെ ശമ്പളം കുത്തിനുപിടിച്ചു വാങ്ങുന്ന സര്‍ക്കാരിന്റെ നടപടിയെയാണ് യുഡിഎഫ് എതിര്‍ക്കുന്നത്.

ഏകപക്ഷീയമായി ശമ്പളം പിടിച്ചെടുക്കുന്ന സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ക്കുന്ന സംഘടനാ നേതാക്കളെ അവഹേളിക്കുന്നവര്‍ കഴിഞ്ഞകാല സമരങ്ങളും സമരരീതികളും മറക്കരുത്. തങ്ങള്‍ നേതൃത്വം നല്കുന്ന സംഘടനകളിലെ ജീവനക്കാരുടെ വികാരം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്ന നേതാക്കളെ അവഹേളിക്കുമ്പോള്‍ അധികാരത്തേയും സംഘടനാബലത്തേയും ഭയപ്പെട്ട് ശബ്ദിക്കാന്‍ പോലും സാധിക്കാതെ ഭരണകക്ഷികളിലെ വലിയൊരു വിഭാഗം ജീവനക്കാരുണ്ട് എന്ന കാര്യവും മറക്കരുത്.

തിരിച്ചുനല്കുന്ന താത്ക്കാലിക വായ്പ എന്നു പ്രചരിപ്പിച്ച് ശമ്പളം പിടിക്കാന്‍ ഉത്തരവിട്ട സര്‍ക്കാര്‍ ഇപ്പോള്‍ തിരിച്ചടവിനെക്കുറിച്ച് നിശബ്ദത പാലിക്കുന്നു.. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു തലയൂരാനും ജീവനക്കാരോട് വാശിതീര്‍ക്കാനുമുള്ള ഒരു നടപടിയായിട്ടേ സാലറി ചലഞ്ചിനെ ഇപ്പോള്‍ വിലയിരുത്താന്‍ കഴിയൂ.

കോവിഡ് 19 മഹാമാരിക്കെതിരേ സ്വന്തം ജീവന്‍ പണയംവച്ചുപോലും പോരാടുന്നവരാണ് ഒരു വലിയ വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍. 24 മണിക്കൂറും മഹാമാരിക്കെതിരേ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍, ലോക്ക്ഡൗണ്‍ വിജയിപ്പിക്കാന്‍ ഒരു മാസമായി അത്യധ്വാനം ചെയ്യുന്ന പോലീസുകാര്‍, തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളും ജീവനക്കാരും, ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍, ഫയര്‍ഫോഴ്സുകാര്‍.. അങ്ങനെ നിസ്വാര്‍ഥ സേവനം നല്‍കുന്ന സാധാരണക്കാരായ ജീവനക്കാരുടെ ശമ്പളവും അലവന്‍സും പിടിച്ചുവയ്ക്കുമ്പോള്‍ നഷ്ടപ്പെടുന്നത് മഹാമാരിക്കെതിരേ യുദ്ധം ചെയ്യുന്ന മുന്നണിപ്പോരാളികളുടെ മനോവീര്യമാണ്.

കൊറോണ രോഗികള്‍ക്ക് പാട്ടും സിനിമയും; വ്യത്യസ്ത ചികില്‍സയുമായി ബിജെപി, ഉല്ലാസ വകുപ്പ് വീണ്ടുംകൊറോണ രോഗികള്‍ക്ക് പാട്ടും സിനിമയും; വ്യത്യസ്ത ചികില്‍സയുമായി ബിജെപി, ഉല്ലാസ വകുപ്പ് വീണ്ടും

മോദിയെ വിടാതെ രാഹുല്‍ ഗാന്ധി; എന്തുകൊണ്ട് ഒരു ലക്ഷമാക്കുന്നില്ല? അരിക്കും ഡിഎക്കും ശേഷംമോദിയെ വിടാതെ രാഹുല്‍ ഗാന്ധി; എന്തുകൊണ്ട് ഒരു ലക്ഷമാക്കുന്നില്ല? അരിക്കും ഡിഎക്കും ശേഷം

ബാങ്ക് വിളി 'നിരോധിച്ച്' യോഗി സര്‍ക്കാര്‍; പരാതിയുമായി ഇമാമുമാര്‍, പ്രതികരിക്കാതെ അധികൃതര്‍ബാങ്ക് വിളി 'നിരോധിച്ച്' യോഗി സര്‍ക്കാര്‍; പരാതിയുമായി ഇമാമുമാര്‍, പ്രതികരിക്കാതെ അധികൃതര്‍

English summary
Former Chief Minister Oommen chandy Criticize LDF Policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X