Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരു കൊലപാതകി ചത്തു'; കോടിയേരിയെ അധിക്ഷേപിച്ച് മുല്ലപ്പള്ളിയുടെ മുന്‍ ഗണ്‍മാന്‍

കണ്ണൂര്‍: സി പി ഐ എം മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ അധിക്ഷേപിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍. മുന്‍ കെ പി സി സി പ്രസിഡന്റും മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാന്‍ ആണ് കോടിയേരിയുടെ മരണത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്.

സംഭവത്തില്‍ ഇയാള്‍ക്കെതിരെ ഡി ജി പിക്ക് പരാതി നല്‍കിയിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാനായിരുന്ന ഉറൂബിനെതിരെ ആണ് പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനായ ഉറൂബ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ കോടിയേരി ബാലകൃഷ്ണനെ കൊലപാതകി എന്നാണ് വിശേഷിപ്പിച്ചത്. ഇതിനെതിരെ സി പി ഐ എം ആനകോട് ബ്രാഞ്ച് സെക്രട്ടറിയാണ് പരാതി നല്‍കിയിരിക്കുന്നത്.

1

2006-11 കാലത്തെ വി എസ് സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാനത്തെ മികച്ച ആഭ്യന്തര മന്ത്രി എന്ന നിലയില്‍ പേരെടുത്ത ആളായിരുന്നു. സംസ്ഥാനത്തെ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ നവീകരിക്കുന്നതിലും കോടിയേരിയുടെ സംഭാവന വിലമതിക്കാനാവാത്തതാണ്. പൊലീസിനെ ജനകീയവല്‍ക്കരിക്കുന്നതിന് ശ്രമിച്ച മന്ത്രിയായിരുന്നു കോടിയേരി.

2

ജനമൈത്രി പൊലീസ്, സ്റ്റുഡന്റ് പൊലീസ്, പൊലീസ് വാഹനങ്ങളുടെ നവീകരണം തുടങ്ങിയവ കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തായിരുന്നു നടന്നത്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായപ്പോഴാണ് ഹൈവെ പൊലീസിന്റെ പട്രോളിംഗും തുടങ്ങിയത്. പൊലീസിലേക്ക് ഏറ്റവും കൂടുതല്‍ പേരെ പി എസ് സി വഴി നിയമിച്ചതും കോടിയേരിക്ക് ആഭ്യന്തര വകുപ്പിന്റെ ചുമതല ഉള്ളപ്പോഴായിരുന്നു.

3

ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചത്. അര്‍ബുദ ബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മരിക്കുമ്പോള്‍ സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. മൂന്ന് തവണ സി പി ഐ എം സംസ്ഥാന സെക്രട്ടറിയും അഞ്ച് തവണ എം എല്‍ എയുമായി.

4

കോടിയേരിയുടെ മൃതദേഹം ഇന്ന് ചെന്നൈയില്‍ നിന്ന് കണ്ണൂരിലെത്തിക്കും. നാളെ പയ്യാമ്പലത്ത് വെച്ചാണ് മൃതദേഹം സംസ്‌കരിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+