ആര്‍എസ്എസ് ശാഖയില്‍ കഞ്ചാവ് വലിക്കാത്തവരും മദ്യപിക്കാത്തവരുമായി ആരുമില്ല; വിമര്‍ശനവുമായി ജയരാജന്‍
ആര്‍എസ്എസ് ഉള്ളിടത്തോളം ആക്രണമുണ്ടാകുമെന്നും അവര്‍ ആയുധം താഴെ വച്ചാല്‍ കേരളം ശാന്തമാകും. ഒരു മനുഷ്യന്റെയും രക്തം വീഴ്ത്താന്‍ സിപിഎം ആഗ്രഹിക്കുന്നില്ല.
തിരുവനന്തപുരം: ആര്‍എസിഎസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇപി ജയരാജന്‍. ആര്‍എസ്എസ് ശാഖയില്‍ കഞ്ചാവ് വലിക്കാത്തവരും മദ്യപിക്കാത്തവരും അല്ലാതെ ആരുമില്ലെന്നും ജയരാജന്‍ പറഞ്ഞു. സിപിഎം തിരുവനന്തപുരത്ത് നടത്തിയ ആര്‍എസ്എസ് കലി രക്തദാഹത്തിന്റെ സംഘ താണ്ഡവം എന്ന പരിപാടിയുടെ സമാപന സമ്മേളനത്തിലാണ് ജയരാജന്റെ വിമര്‍ശനം.
ആര്‍എസ്എസ് ഉള്ളിടത്തോളം ആക്രണമുണ്ടാകുമെന്നും അവര്‍ ആയുധം താഴെ വച്ചാല്‍ കേരളം ശാന്തമാകും. ഒരു മനുഷ്യന്റെയും രക്തം വീഴ്ത്താന്‍ സിപിഎം ആഗ്രഹിക്കുന്നില്ല. സിപിഎമ്മിന് ബോംബ് നിര്‍മ്മിക്കാനും നേരമില്ലെന്നും ജയരാജന്‍ പറഞ്ഞു.

സിപിഎം എപ്പോഴും ഇരകളോടൊപ്പമാണ് നില്‍ക്കുന്നത്. അങ്ങനെ ഇരകളെ സംരക്ഷിക്കുമ്പോള്‍ മരിക്കേണ്ടി വന്നാല്‍ അത് പ്രവര്‍ത്തനത്തിന്റെ ഉന്നത മൂല്യമായി കണക്കാക്കും. എന്നാല്‍ ഇക്കാര്യത്തെയാണ് ആര്‍എസ്എസ് അക്രമണമായി ചിത്രീകരിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു. മാധ്യമങ്ങളെയും ജയരാജന്‍ വിമര്‍ശിച്ചു. വേട്ടയാടല്‍ മാധ്യമപ്രവര്‍ത്തനമായി ശീലിച്ചവരോട് തിന്കക് ഒന്നും പറയാനില്ലെന്നും ജയരാജന്‍ പറഞ്ഞു.












Click it and Unblock the Notifications