കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേസില്‍ അകപ്പെട്ട മന്ത്രിമാരും എംഎല്‍എ മാരും ഇനി മത്സരിക്കരുത്, ഇത് രാഷ്ട്രീയ കേരളത്തിനേറ്റ അടി?

  • By Siniya
Google Oneindia Malayalam News

തൃശ്ശൂര്‍: കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്കാണ് നീങ്ങികൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോഴും ആര് സ്ഥാനാര്‍ത്ഥിയാകും എങ്ങനെയുള്ളവര്‍ ആയിരിക്കുണമെന്ന കാര്യത്തില്‍ ഒരു മണ്ഡലത്തിലും കൃത്യമായ തീരുമാനത്തില്‍ എത്തിയിട്ടില്ല. അതിനിടയ്ക്കാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ച് വിശദീകരണവുമായി മുന്‍ മന്ത്രി കെപി വിശ്വനാഥന്‍ രംഗത്തെത്തുന്നത്.

സ്ഥാനാര്‍ത്ഥി എങ്ങനെയുള്ളവരാവണമെന്ന് മന്ത്രി വിശദമാക്കുന്നുണ്ട്. ജയ സാധ്യതയാണ് തിരഞ്ഞെടുപ്പില്‍ ലക്ഷ്യമിടുന്നതെങ്കില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാനദണ്ഡങ്ങളുണ്ടെന്ന് കെ പി വിശ്വനാഥന്‍ പറഞ്ഞു. കേസിലകപ്പെട്ട് മന്ത്രിമാരും എംഎല്‍എമാരും മാറിനില്‍ക്കുന്നതാണ് നല്ലതെന്ന് മുന്‍ മന്ത്രി പറഞ്ഞു. ഇത്തരക്കാരെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ജനങ്ങളുടെ വിശ്വാസം നേടാന്‍ ബുദ്ധിമുട്ടായിരിക്കും.

kpviswanathan

ആരോപണ വിധേയമായി രണ്ടുതവണ താന്‍ തോറ്റത് അനുഭവ പാഠമായി ഉള്‍ക്കൊള്ളണമെന്നും കെപി വിശ്വനാഥന്‍ പറഞ്ഞു. 2005 ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വനംവകുപ്പ് മന്ത്രിയായിരിക്കെ മരംമുറിക്കേസില്‍ ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ചത്.

എന്നാല്‍ ഇതേ ആരോപണം നിലനില്‍ക്കെ രണ്ടു തവണ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. തന്റെ ഈ അനുഭവം പാര്‍ട്ടി ഒന്നടങ്കം പാഠമായി കരുതാനാണ് മുന്‍ മന്ത്രിയുടെ ഉപദേശം.

English summary
former minister kp viswanathan commented on kerala assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X