കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാം മറന്ന് വിഎസിനൊപ്പം നിന്നു, എന്നാല്‍ കൂടെ നിന്നവരെ വിഎസ് മറന്നു

  • By Gowthamy
Google Oneindia Malayalam News

പാലക്കാട്: ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പേഴ്്സനല്‍ അസിസ്റ്റന്റ് എ സുരേഷ് രംഗത്ത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട തന്നെ പാര്‍ട്ടി അംഗത്വത്തിലേക്ക് കൊണ്ടുവരുന്നതിന് വിഎസ് ഒന്നും ചെയ്തിട്ടില്ലെന്നാണ് സുരേഷിന്റെ ആരോപണം.

ഒപ്പം നിന്നവരെ വിഎസ് മറന്നുവെന്നാണ് സുരേഷ് പറയുന്നത്. തിരിച്ചെടുക്കുന്നതു സംബന്ധിച്ച് വിഎസ് പറഞ്ഞതു പ്രകാരം അപ്പീല്‍ നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് സുരേഷ്. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

വിഎസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് എ സുരേഷാണ് വിഎസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കൂടെ നിന്നവരെ വിഎസ് മറന്നുവെന്നാണ് സുരേഷ് പറയുന്നത്.

വിഎസ് ഒന്നും ചെയ്തില്ല

വിഎസ് ഒന്നും ചെയ്തില്ല


പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ തന്നെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടു വരുന്നതിന് വിഎസ് ഒന്നും ചെയ്തിട്ടില്ലെന്ന് സുരേഷ് പറയുന്നു.

നടപടി ഉണ്ടായിട്ടില്ല

നടപടി ഉണ്ടായിട്ടില്ല

തിരിച്ചെടുക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിക്ക് അപ്പീല്‍ നല്‍കിയത് വിഎസ് ആവശ്യപ്പെട്ട പ്രകാരമാണെന്നും അപ്പീലില്‍ പാര്‍ട്ടി നടപടി ഉണ്ടായില്ലെന്നും സുരേഷ്.

എല്ലാം മാറ്റിവച്ച്

എല്ലാം മാറ്റിവച്ച്

വിഎസിന്റെ പിഎ എന്ന നിലയില്‍ ഒരു ജോലിയായിരുന്നില്ല താന്‍ ചെയ്തിരുന്നതെന്ന് സുരേഷ്. വ്യക്തിപരമായ കാര്യങ്ങള്‍ പോലും മാറ്റിവച്ചാണ് താന്‍ വിഎസിനൊപ്പം നിന്നതെന്നും അദ്ദേഹം.

പാര്‍ട്ടിക്ക് വിമര്‍ശനം

പാര്‍ട്ടിക്ക് വിമര്‍ശനം

പാര്‍ട്ടിയെയും സുരേഷ് വിമര്‍ശിക്കുന്നു. ഒകെ വാസു, എ അശോകന്‍ എന്നിവരെ കൂടെക്കൂട്ടുകയും എസ് ശിവരാമനും എംആര്‍ മുരളിക്കും വാതില്‍ തുറന്നു കൊടുക്കുകയും ചെയ്ത പാര്‍ട്ടിക്ക് താന്‍ അടക്കമുളളവരെ ഉള്‍ക്കള്ളാന്‍ പ്രയാസമാണെന്നും സുരേഷ്.

പാര്‍ട്ടിക്ക് നയ വ്യതിയാനം

പാര്‍ട്ടിക്ക് നയ വ്യതിയാനം

പാര്‍ട്ടിക്ക് നയവ്യതിയാനം സംഭവിച്ചതായി സുരേഷ് പറയുന്നു. അനുയായികളായിരിക്കുന്നവരെ പാര്‍ട്ടിക്ക് അംഗീകരിക്കാനാവുന്നില്ലെന്നും എന്നാല്‍ ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്കു പോലും സ്വീകരിക്കാനാവാത്തവരെ അംഗീകരിക്കുകയാണെന്നും സുരേഷ്.

ഗോഡ്ഫാദറില്ല

ഗോഡ്ഫാദറില്ല

പാര്‍ട്ടിയില്‍ തനിക്ക് ഗോഡ്ഫാദറില്ലെന്ന് സുരേഷ് വ്യക്തമാക്കുന്നു. പാര്‍ട്ടി വരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും സിപിഎം അനുഭാവിയായി തുടരുമെന്നും സുരേഷ് വ്യക്തമാക്കുന്നു.

വാര്‍ത്ത ചോര്‍ത്തി

വാര്‍ത്ത ചോര്‍ത്തി

വിഎസ് പ്രതിപക്ഷ നേതാവായിരുന്നപ്പോഴും പിന്നീട് മുഖ്യമന്ത്രിയായിരുന്നപ്പോഴും 13 വര്‍ഷത്തോളം വിഎസിന്റെ സന്തത സഹചാരിയായിരുന്നു സുരേഷ്. വാര്‍ത്ത ചോര്‍ത്തി എന്നാരോപിച്ച് 2013 മെയിലാണ് വിഎസിന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന വികെ ശശിധരന്‍ കെ ബാലകൃഷ്ണന്‍, സുരേഷ് എന്നിവരെ പിബി തീരുമാന പ്രകാരം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

വിവാദങ്ങള്‍ക്കിടെ

വിവാദങ്ങള്‍ക്കിടെ

തോമസ് ചാണ്ടിയുടെ ലേക്ക്പാലസ് റിസോര്‍ട്ട് വിവാദം ഉള്‍പ്പെടെ നിലനില്‍ക്കുന്നതിനിടെയാണ് മന്ത്രിമാര്‍ക്ക് മാര്‍ക്കിടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നത്.


English summary
former personal assistant a suresh against vs achuthanandan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X