കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'40 ലക്ഷം നിക്ഷേപം,പക്ഷേ ചികിത്സയ്ക്ക് കടം വാങ്ങേണ്ടി വന്നു'.. കരുവന്നൂരില്‍ കൂടുതല്‍ ഇരകള്‍

Google Oneindia Malayalam News

തൃശൂർ: കരുവന്നൂരില്‍ പണം നിക്ഷേപിച്ച് ഒടുവില്‍ ചികിത്സയ്ക്ക് പണം കിട്ടാതെ മരിച്ച മാപ്രാണം സ്വദേശി ഫിലോമിനയുടെ കഥ കഴിഞ്ഞ ദിവസമാണ് കേരളം കേട്ടത്. തൊട്ടുപിന്നാലെ നിരവധി പേരും തങ്ങളുടെ അനുഭവങ്ങള്‍ പങ്ക് വച്ച് രംഗത്തെത്തിയിരിന്നു. ഇപ്പോഴിത ബാങ്കില്‍ പണമുണ്ടായിട്ടും ശസ്ത്രക്രിയക്ക് പണം കടം വാങ്ങേണ്ടി വന്ന ദുരനുഭവം പങ്ക് വയ്ക്കുകയാണ് മാപ്രാണം സ്വദേശി പൊറിഞ്ചു. നാല്പത് ലക്ഷം രൂപയാണ് പൊറിഞ്ചു ബാങ്കില്‍ നിക്ഷേപിച്ചത്. ബാങ്ക് തട്ടിപ്പ് നടത്തിയതോട പണം തിരികെ കിട്ടിയില്ല.ഇതിനിടെ ആശുപത്രിയിലായ പൊറിഞ്ചുവിന് രണ്ട് തവണ ഹൃദയ ശസ്ത്രക്രിയ നടത്തിയത് പണം കടം വാങ്ങിയാണ്.

ഓപ്പറേഷന് വേണ്ടി പണം തിരികെ ചോദിച്ചപ്പോള്‍ ബാങ്ക് കൈമലര്‍ത്തിയെന്നും പൊറിഞ്ചു എഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. 'ശസ്ത്രക്രിയക്കും ആശുപത്രി ചികിത്സക്കുമായി വലിയൊരു തുകയാണ് ചിലവായത്. പലരിൽ നിന്നായി കടം വാങ്ങിയാണ് ആശുപത്രിയിലെ പണം അടച്ച് വീട്ടിലക്ക് വന്നത്. വീട്ടിലിപ്പോൾ കടം വാങ്ങിയ പണം തിരികെ ചോദിച്ച് ആളുകൾ വന്ന് തുടങ്ങി. ചേട്ടന് ആവശ്യം വന്നപ്പോൾ തന്ന് സഹായിച്ച പണം തിരികെ തരണമെന്നാണ് അവര്‍ പറയുന്നത്. അവര്‍ പറയുന്നതും ശരിയാണ്.എന്റെ പണം ബാങ്ക് തന്നാൽ എനിക്ക് കടം വാങ്ങിയ പണം തിരികെ നൽകാമായിരുന്നു' പൊറിഞ്ചു പറയുന്നു.

നിങ്ങള്‍ക്ക് ഇത് ഒരു ദിവസത്തെ മാത്രമാവും, ഞങ്ങള്‍ക്കതല്ല: ഡിവൈഎഫ്‌ഐ ക്രമക്കേട് നടത്തില്ല: ഹര്‍ഷ ബിജുനിങ്ങള്‍ക്ക് ഇത് ഒരു ദിവസത്തെ മാത്രമാവും, ഞങ്ങള്‍ക്കതല്ല: ഡിവൈഎഫ്‌ഐ ക്രമക്കേട് നടത്തില്ല: ഹര്‍ഷ ബിജു

1

കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ച് ഒടുവില്‍ ചികിത്സക്ക് പണമില്ലാതെ മാപ്രാണം സ്വദേശി ഫിലോമിന കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ചികിത്സക്കായി നിരവധി തവണ പണം ആവശ്യപ്പെട്ടിട്ടും ഒരു രൂപ പോലും തന്നില്ലെന്ന് ഫിലോമിനയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. 30 ലക്ഷം രൂപയാണ് ഫിലോമിന കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. നിക്ഷേപിച്ച പണം തിരികെ കിട്ടിയിരുന്നെങ്കിൽ മികച്ച ചികിത്സ നൽകുമായിരുന്നുവെന്ന് മരിച്ച ഫിലോമിനയുടെ ഭർത്താവ് ദേവസി പ്രതികരിച്ചിരുന്നു. പണം ചോദിക്കുമ്പോൾ ബാങ്കിലെ ജീവനക്കാർ മോശമായി പെരുമാറിയെന്നും കിട്ടുമ്പോൾ തരാം എന്നായിരുന്നു മറുപടിയെന്നും അദേഹം ആരോപിച്ചിരുന്നു.

2

തൊട്ടുപിന്നാലെ ഇരകളായ നിരവധി പേരുടെ കഥകളും കേരളം കേട്ടു. കഴിഞ്ഞ തിങ്കളാഴ്ച മരിച്ച രാമനെന്ന എഴുപത്തിയഞ്ചുകാരനും ചികിത്സയ്ക്ക് പണം നിഷേധിക്കപ്പെട്ടു എന്ന ആരോപണമായിരുന്നു മറ്റൊന്ന്. പത്ത് ലക്ഷം രൂപയാണ് രാമന്‍റെ പേരില്‍ ബാങ്കില്‍ നിക്ഷേപമായുള്ളത്. തലച്ചോറിനുള്ള ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ട് ബാങ്കിന് കത്ത് നല്‍കിയെങ്കിലും പണം ലഭിച്ചില്ലന്ന് ബന്ധുകള്‍ പറഞ്ഞു.തലച്ചോര്‍ ചുരുങ്ങുന്നതായിരുന്നു രാമന്‍റെ അസുഖം. ശസ്ത്ര ക്രിയ്ക്ക് വേണ്ടിയിരുന്നത് മൂന്നു ലക്ഷം. കഴിഞ്ഞ മാസം 20 ന് ഇക്കാര്യം ബാങ്കിനെ അറിയിച്ചു. ഒരുമാസത്തിനിപ്പുറം അമ്പതിനായിരം രൂപ മാത്രം ബാങ്ക് നല്‍കി. ശസ്ത്രക്രിയ നടത്താനാവാതെ കഴിഞ്ഞ തിങ്കളാഴ്ച രാമന്‍ മരി

3

അതേസമയം കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം തിരികെ നല്‍കുന്നതിനായി പ്രത്യേക പാക്കേജ് കൊണ്ടുവരുമെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.നിക്ഷേപങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന തരത്തില്‍ നിക്ഷേപ ഗ്യാരന്റി ബോര്‍ഡ് പുനഃസംഘടിപ്പിച്ച് ഫണ്ട് സ്വരൂപിക്കാന്‍ തീരുമാനിച്ചുവെന്നും മന്ത്രി അറിയിച്ചു. 'നാലര ലക്ഷം രൂപ നിക്ഷേപകര്‍ക്ക് തിരികെ നല്‍കിയിട്ടുണ്ട്. ബാക്കി തുക കൂടി നല്‍കാന്‍ സഹായിക്കുന്ന രൂപത്തില്‍ കേരള ബാങ്കില്‍ നിന്ന് സ്‌പെഷ്യല്‍ ഓവര്‍ഡ്രാഫ്റ്റ് കൊടുക്കാന്‍ തീരുമാനിച്ചു. അതോടൊപ്പം തന്നെ നിക്ഷേപ ഗ്യാരന്റി ബോര്‍ഡില്‍ നിന്നും റിസ്‌ക് ഫണ്ടില്‍ നിന്നും സഹായം നല്‍കും' മന്ത്രി പറഞ്ഞു.

4

കേരള ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നാണ് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്. 11000ത്തോളം പേരുടെ 312.71 കോടിയുടെ നിക്ഷേപത്തില്‍ ബാങ്ക് അഴിമതി നടത്തി. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍ കേസില്‍ ഇനിയും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ബാങ്കിലെ വായ്പ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം കോടികൾ കവർന്ന ജീവനക്കാരെയും, ഇടനിലക്കാരായ ആറുപേരെയും, ഇടത് ഭരണസമിതി അംഗങ്ങളായ പതിനൊന്ന് പേരെയും അറസ്റ്റ് ചെയ്തു.

5

കേസില്‍ ഒരു ജീവനക്കാരിയും ബാങ്ക് ഭരണ സമിതിയംഗങ്ങളും ജാമ്യത്തിലിറങ്ങിയിരുന്നു. തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ചയുടെ പേരില്‍ സസ്പെന്‍ഡ് ചെയ്ത 16 സഹകരണ ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു.381.45 കോടിയുടെ വായ്പ തിരിച്ചു കിട്ടാനുണ്ട്. ഇതില്‍ 42 കോടി തിരിച്ചുപിടിച്ച് നിക്ഷേപകര്‍ക്ക് നല്‍കിയെന്നാണ് അനൗദ്യോഗികമായി ബാങ്ക് അവകാശപ്പെടുന്നത്. ആര്‍ക്കാണ് നല്‍കിയതെന്ന് വെളിപ്പെടുത്തുന്നില്ല.

ഘോരവനത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് സൂതശാലിയായ മൃഗം, കണ്ടെത്താമോ? 29 സെക്കന്‍ഡ് തരാം, ചിത്രം വൈറല്‍ഘോരവനത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് സൂതശാലിയായ മൃഗം, കണ്ടെത്താമോ? 29 സെക്കന്‍ഡ് തരാം, ചിത്രം വൈറല്‍

English summary
forty lakh deposited but no money for treatment says karuvannur bank scam victim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X