Get Updates
Get notified of breaking news, exclusive insights, and must-see stories!

മക്കളുടെ അവഗണനയില്‍ മനംനൊന്ത് നാടുവിട്ട സ്ത്രീയെ പൊന്നാനിയില്‍ കണ്ടെത്തി

കാസര്‍കോട്: മക്കള്‍ സംരക്ഷിക്കാത്തതിലുള്ള മനോവിഷമത്തെ തുടര്‍ന്ന് നാടുവിട്ട സ്ത്രീയെ മലപ്പുറം പൊന്നാനിയിലെ മതപഠന കേന്ദ്രത്തില്‍ കണ്ടെത്തി. ചട്ടഞ്ചാല്‍ പൂര്‍ണ്ണിമ നിലയത്തിലെ പരേതനായ അപ്പുവിന്റെ ഭാര്യ തിമ്മി(68)യെയാണ് ഇന്നലെ പൊന്നാനിയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 14നാണ് തിമ്മിയെ കാണാതായത്. ഇതുസംബന്ധിച്ച് തിമ്മിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ തിമ്മി പൊന്നാനിയിലുള്ളതായി പൊലീസിന് വിവരം ലഭിച്ചു. ഇതേ തുടര്‍ന്ന് വിദ്യാനഗര്‍ എസ്.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അവിടത്തെ പൊലീസിന്റെ സഹായത്തോടെ മതപഠന കേന്ദ്രത്തില്‍ കണ്ടെത്തുകയും വനിതാ പൊലീസിന്റെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുവരികയുമായിരുന്നു.

ദളിത് കുടുംബത്തില്‍പെട്ട തിമ്മിക്ക് ഏഴുമക്കളുണ്ട്. ഇവരിലൊരാള്‍ കലക്ടറേറ്റില്‍ ഉദ്യോഗസ്ഥനുമാണ്. മറ്റു മക്കള്‍ സംരക്ഷിക്കാത്തതിനാല്‍ തിമ്മി ഇളയ മകനോടൊപ്പം താമസിച്ചുവരികയായിരുന്നു. ചട്ടഞ്ചാലിലെ ഒരു വീട്ടില്‍ ജോലിചെയ്താണ് തിമ്മി സ്വന്തം ചെലവിനുള്ള വക കണ്ടെത്തുന്നത്.

women

ഇളയമകനുമായും ഭാര്യയുമായും ഒത്തുപോകാത്തതിനെ തുടര്‍ന്നാണ് താന്‍ വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് തിമ്മി പൊലീസിന് മൊഴി നല്‍കി. താന്‍ ജോലി ചെയ്ത വീട്ടിലെ കുടുംബാംഗങ്ങള്‍ സംരക്ഷണം ഉറപ്പു നല്‍കിയിരുന്നു. താന്‍ സ്വമേധയാ വീട് വിട്ടതാണെന്നും മതം മാറാന്‍ തന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും മക്കള്‍ക്കൊപ്പം പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും തിമ്മി പൊലീസിന് മൊഴി നല്‍കി. തിമ്മിയെ പിന്നീട് കോടതില്‍ ഹാജരാക്കി. പൊലീസ് മൊഴിയെടുക്കുമ്പോള്‍ മക്കളുടെ അവഗണന വിവരിച്ച് തിമ്മി വിതുമ്പിക്കരയുകയായിരുന്നു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+