പത്രത്തിലെ 'പരേതൻ' പൊങ്ങിയത് കോട്ടയത്ത്! ഭാര്യയ്ക്ക് സ്വർണമാലയും പണവും അയക്കാൻ ശ്രമം...

  • By: Desk
Subscribe to Oneindia Malayalam
cmsvideo
പരേതനെന്ന് പരസ്യം കൊടുത്ത് മുങ്ങിയ ആളെ കണ്ടെത്തി | Oneindia Malayalam

കോട്ടയം: പത്രങ്ങളിൽ സ്വന്തം ചരമവാർത്തയും പരസ്യവും നൽകിയ ശേഷം ഒളിവിൽ പോയ ആളെ കോട്ടയത്ത് കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് സ്വദേശി മേലുക്കുന്നേൽ ജോസഫിനെ(75)യാണ് കോട്ടയത്തെ സ്വകാര്യ ലോഡ്ജിൽ നിന്നും കണ്ടെത്തിയത്.

എയ്ഡ്സ് ബാധിതരായ അക്ഷരയെയും അനന്തുവിനെയും ഓർമ്മയില്ലേ? ഇപ്പോൾ ഡിഗ്രി വിദ്യാർത്ഥികൾ, പക്ഷേ...

''മുസ്ലിമായ എന്നെ മുസ്ലിമായി സ്നേഹിച്ച ഭഗവാൻ കൃഷ്ണൻ'', അലി അക്ബർ എന്തുകൊണ്ട് കൃഷ്ണനെ ഇഷ്ടപ്പെടുന്നു

പത്രത്തിൽ സ്വന്തം ചരമവാർത്ത നൽകിയ ശേഷമാണ് ജോസഫ് കണ്ണൂരിൽ നിന്നും മുങ്ങിയത്. എന്നാൽ ജോസഫ് മരിച്ചിട്ടില്ലെന്നും എല്ലാവരെയും കബളിപ്പിച്ച് ഒളിവിൽ പോയിരിക്കുകയാണെന്നും കാണിച്ച് ബന്ധുക്കൾ രംഗത്തെത്തി. തുടർന്ന് ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് ജോസഫിന്റെ ഭാര്യ മേരിക്കുട്ടി പോലീസിൽ പരാതിയും നൽകിയിരുന്നു.

സ്വകാര്യ ലോഡ്ജിൽ...

സ്വകാര്യ ലോഡ്ജിൽ...

കഴിഞ്ഞദിവസം കോട്ടയത്തെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് മേലുക്കുന്നേൽ ജോസഫിനെ കണ്ടെത്തിയത്. പത്രത്തിൽ സ്വന്തം ചരമവാർത്ത നൽകിയ ശേഷം ഇയാൾ നേരെ കോട്ടയത്താണ് വന്നത്. തുടർന്ന് നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തു താമസിക്കുകയായിരുന്നു.

ഭാര്യയ്ക്ക് അയച്ചുകൊടുക്കാൻ...

ഭാര്യയ്ക്ക് അയച്ചുകൊടുക്കാൻ...

തളിപ്പറമ്പിലുള്ള ഭാര്യയ്ക്ക് സ്വർണ മാലയും പണവും അയച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് കഴിഞ്ഞദിവസം കോട്ടയം കാർഷിക വികസന ബാങ്കിലെത്തിയിരുന്നു. ബാങ്ക് സെക്രട്ടറിയെ കണ്ടാണ് ജോസഫ് ഇക്കാര്യം ആവശ്യപ്പെട്ടത്. തളിപ്പറമ്പ് സ്വദേശിയായ മേരിക്കുട്ടിയുടെ ഭർത്താവ് മേലുക്കുന്നേൽ ജോസഫ് ഹൃദയാഘാതം മൂലം മരിച്ചുവെന്നും, അവർക്ക് സഹായമായാണ് പണം അയക്കുന്നതെന്നും ജോസഫ് സെക്രട്ടറിയോട് പറഞ്ഞു.

യഥാർഥ ജോസഫ്...

യഥാർഥ ജോസഫ്...

എന്നാൽ ബാങ്കിൽ അത്തരം സൗകര്യമില്ലെന്ന് പറഞ്ഞ് സെക്രട്ടറി തിരിച്ചയക്കാൻ ശ്രമിച്ചെങ്കിലും ജോസഫ് പിന്മാറിയില്ല. തുടർന്നാണ് കോട്ടയം ബാങ്കിലെ സെക്രട്ടറി തളിപ്പറമ്പ് കാർഷിക വികസന ബാങ്കിലെ സെക്രട്ടറിയുമായി ഫോണിൽ ബന്ധപ്പെട്ടത്. ഇതിലൂടെയാണ് ജോസഫ് ഒളിവിൽപോയ വിവരം കോട്ടയം കാർഷിക വികസന ബാങ്ക് സെക്രട്ടറിക്ക് മനസിലായത്. എന്നാൽ കൂടുതൽ കാര്യങ്ങൾ ചോദിച്ചപ്പോൾ ജോസഫ് ബാങ്കിൽ നിന്ന് തന്ത്രപരമായി കടന്നുകളയുകയായിരുന്നു.

കണ്ടെത്തി...

കണ്ടെത്തി...

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് ജോസഫിനെ കണ്ടെത്തിയത്. ആരോഗ്യപരമായ പ്രശ്നങ്ങൾ കാരണം വീട് വിട്ടിറങ്ങിയതാണെന്നാണ് ഇയാൾ പറഞ്ഞത്. തുടർന്ന് ജോസഫിനെ കണ്ടെത്തിയ വിവരം തളിപ്പറമ്പിലെ ബന്ധുക്കളെയും അറിയിച്ചു.

ചരമവാർത്ത...

ചരമവാർത്ത...

നവംബർ 29നാണ് പയ്യന്നൂരിലെ വിവിധ പത്ര ഓഫീസുകളിൽ ചെന്ന് ചരമവാർത്തയും പരസ്യവും നൽകിയത്. അൽപം പഴയ ഫോട്ടോയായിരുന്നു വാർത്തയോടൊപ്പം നൽകിയിരുന്നത്. തന്റെ ജ്യേഷ്ഠനാണ് മരിച്ചതെന്നും, സംസ്കാരം ഡിസംബർ ഒന്നിന് തിരുവനന്തപുരത്ത് നടക്കുമെന്നും പറഞ്ഞായിരുന്നു ജോസഫ് വാർത്തയും പരസ്യവും കൈമാറിയത്.

English summary
found the old man from kottayam who given his own obituary.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്