സംസ്ഥാനത്ത് വാക്സിനേഷൻ സ്വീകരിച്ച് നാല് കോടി പേർ; കണക്കുകൾ ഇങ്ങനെ...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിനെതിരെ നാല് കോടി പേർ വാക്സിനെടുത്തതായി ആരോഗ്യമന്ത്രി വീണ ജോർജ്. ഒന്നും രണ്ടും ഡോസുകൾ ചേർന്നാണ് ഇത്രയുമധികം പേർ വാക്സിൻ സ്വീകരിച്ചിട്ടുതെന്നും മന്ത്രി പറഞ്ഞു. 4,02,10,637 പേരാണ് ഇതുവരെ ആരോഗ്യ വകുപ്പിൻ്റെ കണക്ക് പ്രകാരം വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. കേരളം നടത്തിയ മികച്ച വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഫലമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 95.26 ശതമാനം പേര്‍ക്ക് (2,54,44,066) ആദ്യ ഡോസ് വാക്‌സിനും 55.29 ശതമാനം പേര്‍ക്ക് (1,47,66,571) രണ്ടാം ഡോസ് വാക്‌സിനും ആരോഗ്യ വകുപ്പ് നല്‍കി കഴിഞ്ഞു. ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 79.25 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 37.31 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. 4,02,10,637 പേരാണ് ഇതുവരെ ആരോഗ്യ വകുപ്പിൻ്റെ കണക്ക് പ്രകാരം വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. കേരളം നടത്തിയ മികച്ച വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഫലമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ഗ്ലാമറസ് കുറച്ച് കൂടിപ്പോയോ; ഹീറ ശ്രീനിവാസിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികള്‍ക്ക് വീട്ടില്‍ പോയി വാക്‌സിന്‍ നല്‍കിയ സംസ്ഥാനമാണ് കേരളം. 60 വയസിന് മുകളിലുള്ളവര്‍ക്കും കിടപ്പ് രോഗികള്‍ക്കും മുഴുവന്‍ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കുന്നതിതിനായി പ്രത്യേക യജ്ഞങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. വാക്‌സിനേഷനായി രജിസ്‌ട്രേഷന്‍ നടത്താനറിയാത്തവര്‍ക്ക് കൂടി വാക്‌സിന്‍ നല്‍കാനായതും നേട്ടമാണ്.- വീണ ജോർജ് വ്യക്തമാക്കി.

വാക്‌സിന്‍ സമത്വത്തിനായി വേവ് ക്യാമ്പയിന്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഇതുകൂടാതെ ഗര്‍ഭിണികളുടെ വാക്‌സിനേഷനായി മാതൃകവചം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ എന്നിവയും കേരളത്തിൽ നടന്നു. പത്തനംതിട്ട, എറണാകുളം, വയനാട് എന്നീ ജില്ലകളില്‍ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട് - ആരോഗ്യ മന്ത്രി പറഞ്ഞു.

സ്ത്രീകളാണ് പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ വാക്‌സിനെടുത്തത്. സ്ത്രീകളില്‍ 2,08,57,954 ഡോസ് വാക്‌സിനും പുരുഷന്‍മാരില്‍ 1,93,42,772 ഡോസ് വാക്‌സിനുമാണെടുത്തത്. ആരോഗ്യ പ്രവര്‍ത്തരും കൊവിഡ് മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്‌സിനും,90- 92 ശതമാനം പേർ വരെ രണ്ടാം ഡോസ് വാക്‌സിനുമെടുത്തിട്ടുണ്ട്. കൊവിഡ് ബാധിച്ചവര്‍ക്ക് 3 മാസം കഴിഞ്ഞ് മാത്രം വാക്‌സിനെടുത്താല്‍ മതി. ചുരുക്കം ചില ആളുകൾ മാത്രമാണ് ഇനി വാക്സിനെടുക്കാനുള്ളത്. ഇനിയും വാക്‌സിനെടുക്കാനുള്ളവര്‍ ഉടന്‍ തന്നെ അതാത് കേന്ദ്രങ്ങളിൽ എത്തി അത് പൂർത്തിയാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ കഴിയുന്നതും വേഗം തന്നെ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാൻ തയ്യാറാകണം. കോവിഷീല്‍ഡ് വാക്‌സിന്‍ 84 ദിവസം കഴിഞ്ഞും കോവാക്‌സിന്‍ 28 ദിവസം കഴിഞ്ഞും ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചാല്‍ മാത്രമേ രോഗ പ്രതിരോധശേഷി ലഭിക്കുകയുള്ളൂവെന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കി.












Click it and Unblock the Notifications