കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാഞ്ഞങ്ങാട് ലോറി മറിഞ്ഞ്‌ നാല് പേര്‍ മരിച്ചു

  • By Aswathi
Google Oneindia Malayalam News

കാസര്‍കോട്: കാഞ്ഞങ്ങാട് ചിറ്റാരിക്കാലില്‍ കുഴല്‍ നിര്‍മാണത്തിനുള്ള ലോറി മറിഞ്ഞ് നാല് പേര്‍ പരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് സ്വദേശികളാണ് മരിച്ചവരെല്ലാം. കാസര്‍കോട് കാറ്റാം കവല - പറമ്പ് റോഡില്‍ അത്തിക്കാടി കോളനിക്ക് സമീപം ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം.

പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രയ്ക്കിടെ വാഹനത്തിന്റെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണം. കുത്തനെയുള്ള കയറ്റഴും കൊടുംവളവുമുള്ള റോഡാണ് കാറ്റാംകവല- പറമ്പ് റോഡ്.

Accident

നൂറ് മീറ്ററോളം പിന്നിലേക്ക് വന്ന ലോറിയില്‍ തൂങ്ങി നിന്നയാളാണ് ആദ്യം തെറിച്ച് വീണത്. അപകടസ്ഥലത്തു തന്നെ അദ്ദേഹം കൊല്ലപ്പെട്ടിരുന്നു. പിന്നീട് അമ്പത് അടി താഴ്ചയിലേക്ക് ലോറി മറിയുകയും ചെയ്തു. ലോറിക്കുള്ളിലും മുകളിലുമായിരുന്ന തൊഴിലാളികള്‍ അടിയില്‍ പെട്ടു. ഒരാള്‍ അപകടസ്ഥലത്തും ബാക്കി മൂന്ന് പേര്‍ ആശുപത്രിയിലേക്കുള്ള യാത്രയിലുമാണ് മരണമടഞ്ഞത്.

ചെറുപുഴയില്‍ നിന്ന് മാലോത്തേക്ക് കുഴല്‍ നിര്‍മാണത്തിനായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. തമിഴ്‌നാട് തേനി സ്വദേശികളാണ് കൊല്ലപ്പെട്ട നാലുപേരും. ഇവരെക്കൂടാതെ ഉത്തരേന്ത്യക്കാരും ഉണ്ടായിരുന്നെന്നാണ് സൂചന.

English summary
Three Tamil Nadu natives were killed when a truck carrying tube-well drilling machine met with an accident near here Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X