Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ലിഫ് ഹൗസിന് സമീപത്തെ കൂട്ടക്കൊലപാതകം; വീട്ടിനുള്ളില്‍ കത്തിയ ഡമ്മിയും, ദുരൂഹത

കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ കേഡല്‍ ജീന്‍സണ്‍ രാജയുമായി ഡമ്മിക്ക് രൂപസാദൃശ്യമുണ്ട്.

തിരുവനന്തപുരം: നന്തന്‍കോട് ക്ലിഫ് ഹൗസിന് സമീപത്തെ വീട്ടില്‍ നാലുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. വീട്ടില്‍ പരിശോധന നടത്തിയ പോലീസ് പാതി കത്തിയ നിലയില്‍ ഒരു ഡമ്മി കണ്ടെടുത്തു. രണ്ടു ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്ന് സംശയിക്കുന്നുവെന്ന് പോലീസ് പറയുന്നു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് ഡമ്മി കണ്ടെത്തിയത്.

കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ കേഡല്‍ ജീന്‍സണ്‍ രാജയുമായി ഡമ്മിക്ക് രൂപസാദൃശ്യമുണ്ട്. കൊല്ലപ്പെട്ട ദമ്പതികളുടെ മകനാണ് ജീന്‍സണ്‍. വീട്ടിലുണ്ടായിരുന്നവരെല്ലാം കൊല്ലപ്പെട്ടുവെന്ന് കബളിപ്പിക്കാനുള്ള ശ്രമമായിരുന്നോ ഇതെന്ന് പോലീസ് സംശയിക്കുന്നു.

pic1

മൂന്ന് മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒന്ന് വെട്ടിനുറുക്കിയ നിലയിലുമായിരുന്നു. റിട്ട.ആര്‍എംഒ ഡോ.ജീന്‍ പത്മ, ഭര്‍ത്താവ് റിട്ട. പ്രഫ. രാജതങ്കം, ഇവരുടെ മകള്‍ കാരലിന്‍, ബന്ധു ലളിത എന്നവരാണ് മരിച്ചത്. ചൈനയില്‍ എംബിബിഎസ് പഠിക്കുന്ന കാരലിന്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്.

കേഡലിന് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ആസ്‌ത്രേലിയയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ സിഇഒ ആയ ജീന്‍സണ്‍ അവധിക്ക് നാട്ടിലെത്തിയതാണ്. സംഭവ ശേഷം ഇയാള്‍ ഒളിവില്‍ പോയെന്നാണ് പോലീസ് സംശയിക്കുന്നത്. തമിഴ്‌നാട്ടിലും പരിശോധന നടത്തുന്നുണ്ട്.

പുലര്‍ച്ചെ ഒരു മണിയോടെ ഡോക്ടറുടെ വീട്ടില്‍ നിന്നു തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എന്താണ് ദുരന്തത്തിലേക്ക് നയിച്ച കാര്യമെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിന്റെ ചുരുളഴിയണമെങ്കില്‍ ജീന്‍സണെ പിടികൂടണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+