ബാണാസുര പദ്ധതി പ്രദേശത്ത് തോണി മറിഞ്ഞു; നാല് പേർ ഒഴുക്കിൽപെട്ടു,തിരച്ചിൽ തുടരുന്നു!!

  • By: Akshay
Subscribe to Oneindia Malayalam

വയനാട്: ബാണാസുരസാഗര്‍ പദ്ധതിപ്രദേശത്ത് കുട്ടത്തോണിയില്‍ മീന്‍പിടിക്കാനിറങ്ങിയ നാലുപേരെ ഒഴുക്കില്‍ കാണാതായി. ഏഴുപേരാണ് ഞായറാഴ്ച രാത്രി മീന്‍പിടിക്കാനിറങ്ങിയത്. ഇതില്‍ മൂന്നുപേര്‍ രക്ഷപ്പെട്ടിരുന്നു. ബാക്കിയുള്ളവർക്ക് വേണ്ടി തിരച്ചിൽ നടത്തുകയാണ്. കോഴിക്കോട്, വയനാട് സ്വദേശികളാണ് കാണാതായവർ എന്നാണ് റിപ്പോർട്ട്.

രാത്രി 11.45 ഓടെയാണ് ഇവർ റിസർവോയറിൽ മീൻ പിടിക്കാൻ ഇറങ്ങിയത്. രണ്ട് കൊട്ടത്തോണികളിലായാണ് ഇവർ ഡാമിലേക്ക് ഇറങ്ങിയത്. പുലർച്ചെ നാല് മണിയോടെയാണ് അപകട വിവരം പുറത്തറിയുന്നത്. കാണാതായവർക്ക് വേണ്ടി വനം വകുപ്പും ഫയര്‌‍ഫോഴ്സും ചേർന്ന് തിരച്ചിൽ തുടരുകയാണ്.

Wayanad Map

ഇവർ ഇറങ്ങിയ തോണികൾ തമ്മിൽ കൂട്ടി കെട്ടിയിരുന്നു. എന്നാൽ ഇത് അപകടത്തിൽപെടുകയായിരുന്നു. ഇതിൽ മൂന്ന് പേർക്ക് കരയിലേക്ക് നീന്തി കയറാൻ കഴിഞ്ഞെങ്കിലും ബാക്കിയുള്ളവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. തുഷാരഗിരി ചെമ്പു കടവ് സ്വദേശിയായ സച്ചിന്‍, ബിനു, മെല്‍വിന്‍ പ്രദേശവാസിയായ വില്‍സന്‍ എന്നിവരെയാണ് കാണാതായത് എന്നാണ് റിപ്പോർട്ട്. ഫയര്‍ ഫോഴ്‌സിന്റെ സ്പീഡ് ബോട്ട് അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്.

English summary
Four people missing in Wayanad Banasura dam
Please Wait while comments are loading...