കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ നാളെ നാല് പൊലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിക്കും, മൂന്നെണ്ണം വനിതാ സ്റ്റേഷന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണയെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി മൂന്ന് വനിത പൊലീസ് സ്റ്റേഷനുകളടക്കം നാല് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നാളെ മുതലാണ് പൊലീസ് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിക്കുക. വയനാട്, ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് എന്നീ ജില്ലകളിലാണ് പൊലീസ് സ്റ്റേഷന്‍.

pinarayi

വയനാട്ടിലെ നൂല്‍പ്പുഴയിലാണ് ഒരു സ്റ്റേഷന്‍. ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് എന്നീ ജില്ലകളിലെ പൊലീസ് സ്റ്റേഷന്‍ വനിതാ സ്റ്റേഷനുകളാണ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വേണ്ടിയാണിത്. ഇതിനോടകം തന്നെ 247899 വീടുകള്‍ ജനമൈത്രി പൊലീസ് സന്ദര്‍ശിച്ചിട്ടുണ്ട്. പൊലീസിന്റെ പ്രവര്‍ത്തനങ്ങളോടൊപ്പം അഗ്നിശമനയുടെ പ്രവര്‍ത്തനങ്ങളെയും മുഖ്യമന്ത്രി പരാമര്‍ശിച്ചു. 22533 സ്ഥലങ്ങള്‍ അഗ്നിശമന സേന അണുവിമുക്തമാക്കിയിട്ടുണ്ട്. 32265 വാഹനങ്ങളും അണുവിമുക്തമാക്കിയിട്ടുണ്ട്. 9873 പേര്‍ക്ക് വീടുകളില്‍ മരുന്നെത്തിച്ചും നല്‍കി. 460 രോഗികളെ ആശുപത്രിയില്‍ എത്തിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, കൊവിഡ് 19 ബാധിച്ച 19 പേര്‍ കൂടി രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലെ 12 പേരുടേയും പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ 3 പേരുടെ വീതവും കണ്ണൂര്‍ ജില്ലയിലെ ഒരാളുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ നിലവില്‍ 178 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 197 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.

സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ട് പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലെ രണ്ട് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെയാള്‍ വിദേശത്തുനിന്നും വന്നതാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,12,183 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,11,468 പേര്‍ വീടുകളിലും 715 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 86 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 15,683 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 14,829 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

മറ്റ് രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ പ്രശ്‌നം ഏറ്റവുമധികം അലട്ടുന്നു. അവരെ കേരളത്തിലെത്തിക്കാന്‍ സര്‍ക്കാറിനും കുടുംബാംഗങ്ങള്‍ക്കും ആഗ്രഹമുണ്ട്. നാട്ടിലെത്താന്‍ പ്രവാസികള്‍ ആഗ്രഹിക്കുന്നു. പ്രവാസികളുടെ പ്രശ്‌നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ ആവര്‍ത്തിച്ച് പെടുത്തി. ഇന്നും വിശദമായ കത്തയച്ചു. വിദേശത്ത് വിസിറ്റിങ് വിസയിലും മറ്റും അവുടെ പെട്ടവര്‍ക്കും വരുമാനമില്ലാതെ അവിടെ കുടുങ്ങിക്കിടക്കുന്നവര്‍ക്കും , മറ്റ് അടിയന്തര സാഹചര്യത്തില്‍ ഉള്ളവര്‍ക്കും നാട്ടില്‍ എത്താന്‍ പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര ഗവണ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ എത്തിയാലുള്ള എല്ലാ സജ്ജീകരണവും സുരക്ഷയും സംസ്ഥാനസര്‍ക്കാര്‍ ഒരുക്കും. തിരികെ വരുന്നവരുടെ ടെസ്റ്റ്, നിരീക്ഷണം തുടങ്ങിയവ സംസ്ഥാന സര്‍ക്കാര്‍ നിരീക്ഷിക്കും. സുപ്രീം കോടതി ഇന്ന് പ്രഖ്യാപിച്ച നിലപാട് ശ്രദ്ധയിലുണ്ട്. കൊവിഡ് പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നാല് പൊലീസ് സ്റ്റേഷനുകള്‍ ആരംഭിക്കും. ഇതില്‍ മൂന്നെണ്ണം വനിതാ പൊലീസ് സ്റ്റേഷനുകളാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

English summary
Four Police Stations To Be Operational In Kerala Tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X