കേരളത്തിലേക്ക് വീണ്ടും ഓക്സിജൻ എക്സ്പ്രസ്സ് എത്തി: ഏഴ് ടാങ്കറുകളിലായി 133.52 മെട്രിക് ടൺ ഓക്സിജൻ
ദില്ലി: ഒഡീഷയിലെ റൂർക്കേലയിൽ നിന്ന് മെഡിക്കൽ ഓക്സിജനുമായി നാലാമത് ഓക്സിജൻ എക്സ്പ്രസ്സ് ട്രെയിൻ ടാങ്കറുകൾ ചൊവാഴ്‌ച ഉച്ചതിരിഞ്ഞ് കൊച്ചി വല്ലാർപാടത്ത് എത്തി. ഏഴ് ക്രയോജനിക് ടാങ്കറുകളിലായി 133.52 മെട്രിക് ടൺ ഓക്സിജൻ ആണ് എത്തിയിട്ടുള്ളത്. 31.05.2021 നാണ് ഓക്സിജൻ എക്സ്പ്രസ്സ് ഒഡിഷയിൽ നിന്നും യാത്ര തിരിച്ചത്. ഇതോടെ ഓക്സിജൻ എക്സ്പ്രസ് വഴി കേരളത്തിൽ എത്തിച്ച ആകെ LMO 513.72 മെട്രിക് ടൺ ആയി.
നേരത്തെ, മൂന്ന് ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകളിലായി 380.2 മെട്രിക് ടൺ ഓക്സിജൻ വല്ലാർപടം കണ്ടെയ്നർ ടെർമിനലിൽ എത്തിച്ചിരുന്നു.16-05-2021 ന് 117.9 മെട്രിക് ടൺ, 22-05-2021 ന് 128.67 മെട്രിക് ടൺ, 27.5.2021 ന് 133.64 മെട്രിക് ടൺ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. എത്തിയ ഓക്സിജൻ ഫയർ ആൻഡ് റെസ്ക്യൂ ടീമിൻറെയും റെയിൽവേയുടെയും സഹായത്തോടെ ചെറിയ ടാങ്കറുകളിലേക്കു മാറ്റി ജില്ലകളിലേക്ക് എത്തിക്കുന്ന ജോലി പുരോഗമിക്കുന്നു.

വിവിധ സംസ്ഥാനങ്ങളിലേക്ക് ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽഎംഒ) എത്തിച്ച് ആശ്വാസം പകരുന്നതിനുള്ള യാത്ര ഇന്ത്യൻ റെയിൽവേ തുടരുകയാണ്. കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങളിലേക്ക് ഇതുവരെ 1357 ടാങ്കറുകളിലായി ഇന്ത്യൻ റെയിൽവേ 22,916 MT എൽഎംഒ വിതരണം ചെയ്തു. 334 ഓക്സിജൻ എക്സ്പ്രസ്സുകളാണ് ഇതുവരെ യാത്ര പൂർത്തിയാക്കിയത്. ഓക്സിജൻ വിതരണ സ്ഥലങ്ങളിലേക്കു വേഗത്തിൽ എത്താനായി റെയിൽവേ വിവിധ റൂട്ടുകൾ തയ്യാറാക്കുകയും സംസ്ഥാനങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ച് സ്വയം സന്നദ്ധരായിരിക്കുകയും ചെയുന്നു. ലിക്വിഡ് മെഡിക്കൽ ഓക്സിജൻ കൊണ്ടുവരുന്നതിനായി സംസ്ഥാനങ്ങളാണ് ഇന്ത്യൻ റെയിൽവേയ്ക്ക് ടാങ്കറുകൾ നൽകുന്നത്.
ഓക്സിജൻ ദുരിതാശ്വാസം ഏറ്റവും വേഗതയിൽ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനു വേണ്ടി ഈ നിർണായക ചരക്ക് തീവണ്ടികളുടെ ശരാശരി വേഗത, പ്രത്യേകിച്ചും ദീർഘ ദൂര വണ്ടികളിൽ, 55 ന് മുകളിലാണ്. ഓക്സിജൻ ഏറ്റവും വേഗത്തിൽ നിശ്ചയിക്കപ്പെട്ട സമയപരിധിക്കുള്ളിൽ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ഈ തീവണ്ടികൾ ഉയർന്ന മുൻഗണനയുള്ള ഗ്രീൻ കോറിഡോറിലൂടെ ഓടിക്കുകയും, വിവിധ മേഖലകളിലെ ഓപ്പറേഷൻ ടീമുകൾ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും മുഴുവൻ സമയവും പ്രവർത്തിക്കുകയും ചെയുന്നു.
വേറിട്ട ലുക്ക് പരീക്ഷിച്ച് റാഷി ഖന്ന; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്












Click it and Unblock the Notifications