• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സി.ലൂസി കളപ്പുരയുടെ പുസ്തകം കണ്ടുകെട്ടാന്‍ ഉത്തരവെന്ന് വൈദികന്‍; വിവാദം, വിശദീകരണം

  • By Aami Madhu

കോട്ടയം: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ 'ദൈവത്തിന്‍റെ നാമത്തില്‍' കണ്ടുകെട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം. മാനന്തവാടി രൂപത പിആര്‍ഓ ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍ അടക്കമുള്ള നിരവധി ആളാകുളാണ് ഇത്തരമൊരു പ്രചാരണവുമായി രംഗത്ത് എത്തിയത്.

എന്നാല്‍ പുസ്തകം നിരോധിച്ചുവെന്നും കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടെന്നതും വ്യാജ പ്രചാരാണമാണെന്ന് ഡിസി ബുക്സ് വ്യക്തമാക്കുന്നത്. വളരെ ശക്തമായ വാദപ്രതിവാദങ്ങൾ കേട്ടതിന് ശേഷമാണ് ബഹുമാനപ്പെട്ട കോടതി ഇങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിച്ചതെന്നായിരുന്നു ഫാ. നോബിള്‍ പറഞ്ഞത്. വിശദാംശങ്ങള്‍ ഇങ്ങനെ..

 കണ്ടുകെട്ടിയെന്ന്

കണ്ടുകെട്ടിയെന്ന്

അശ്ലീലവും ദുരാരോപണങ്ങളും കുത്തി നിറച്ച കര്‍ത്താവിന്റെ നാമത്തില്‍ എന്ന പുസ്തകരൂപത്തില്‍ തുന്നിക്കെട്ടിയ സാധനം സിആർപിസി സെക്ഷൻ - 95 പ്രകാരം കണ്ടുകെട്ടാന്‍ കേരള ഹൈക്കോടതി കേരള ഗവൺമെന്റിനോട് ഉത്തരവായെന്നായിരും ഫാ. നോബിള്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്.

 ക്രിമിനല്‍ കേസ്

ക്രിമിനല്‍ കേസ്

പുസ്തകത്തിന്റെ എഴുത്തുകാരി, സഹഎഴുത്തുകാരന്‍ എം കെ രാമദാസ്, റിവ്യൂ ചെയ്ത കർമ്മാ ന്യൂസ്, പ്രസാധനം ചെയ്ത ഡി.സി ബുക്സ് എന്നിവര്‍ക്കെതിരേ ക്രിമിനല്‍ കേസ് എടുക്കാനും കോടതി ഉത്തരവിട്ടു. വളരെ ശക്തമായ വാദപ്രതിവാദങ്ങൾ കേട്ടതിന് ശേഷമാണ് ബഹുമാനപ്പെട്ട കോടതി ഇങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഫാ. നോബിള്‍ അവകാശപ്പെട്ടു.

 അറിഞ്ഞിരിക്കുന്നത് നല്ലതാണ്

അറിഞ്ഞിരിക്കുന്നത് നല്ലതാണ്

പോസ്റ്റിലൂടെ പറയുന്ന കാര്യങ്ങള്‍ വ്യാജമാണെ ആരോപണം ഉയര്‍ന്നതോടെ വിശദീകരണവുമായി വൈദികന്‍ വീണ്ടും രംഗത്തെത്തി. ഫാ. നോബിളിന്‍റെ വിശദീകരണ പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇങ്ങനെ- കേരളത്തില്‍ അടുത്തകാലത്ത് ക്രൈസ്തവസഭക്കെതിരേ ഇറങ്ങിയ ഒരു അശ്ലീലഗ്രന്ഥം കണ്ടുകെട്ടാന്‍ കേരള ഗവണ്‍മെന്റിനോട് ഇന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത് വ്യാജവാര്‍ത്തയാണെന്ന് വാദിക്കുകയാണ് പലരും. കോടതിയുടേതായ യാതൊരു രേഖകളുമില്ലാതെ വാര്‍ത്തയിടില്ലെന്ന് മാധ്യമങ്ങള്‍ക്കും നിര്‍ബന്ധം. വാസ്തവത്തില്‍ സംഭവിച്ചതെന്താണെന്ന് വിശ്വാസികളെങ്കിലും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

 സ്വീകരിക്കുകയുണ്ടായില്ല

സ്വീകരിക്കുകയുണ്ടായില്ല

ഹൈക്കോടതിയില്‍ സി. ലിസിയ ആദ്യം ഹര്‍ജി നല്കിയപ്പോള്‍ പരാതി പോലീസ് സ്റ്റേഷനില്‍ നല്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. പോലീസ് കേസെടുത്തില്ലെങ്കില്‍ കോടതി ഇടപെടാമെന്നും പറഞ്ഞിരുന്നു. അതിന്‍പ്രകാരം കേരളത്തിലങ്ങോളമിങ്ങോളം നൂറോളം കേസുകള്‍ ഈ വിഷയത്തില്‍ ഫയല്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും കേസെടുക്കേണ്ടെന്നാണ് തങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശമെന്ന് പോലീസ് പറഞ്ഞു. ശ്രീ ജോസ് വല്ലനാട്ട് മണ്ണാര്‍ക്കാട്ട് സ്റ്റേഷനില്‍ പരാതി കൊടുത്തപ്പോഴും സ്വീകരിക്കുകയുണ്ടായില്ല. തുടര്‍ന്ന് അദ്ദേഹം പരാതി രജിസ്റ്റേഡ് പോസ്റ്റ് ആയി അയച്ചുകൊടുത്തുവെങ്കിലും രജിസ്റ്റര്‍ ചെയ്തില്ല. ബഹുമാനപ്പെട്ട സിസ്റ്റേഴ്സ് കൊടുത്ത പരാതികളും ഫലം കണ്ടില്ല.

 പരാതിക്കാരുടെ വാദം ശരിവെച്ചു

പരാതിക്കാരുടെ വാദം ശരിവെച്ചു

ഈ സാഹചര്യത്തിലാണ് വീണ്ടും പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി പരാതി ഫയല്‍ ചെയ്ത് അത് നമ്പറിട്ട് കോടതിയിലെത്താന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു പരാതിക്കാരും വക്കീലന്മാരും. എന്നാല്‍ പരാതിയില്‍ നമ്പറിടാന്‍ പോലും അത് ചെയ്യേണ്ടവര്‍ തയ്യാറാകാതിരുന്നപ്പോള്‍ ഇന്ന് കോടതയില്‍ നേരിട്ട് പരാതിപ്പെടാന്‍ വക്കീലന്മാര്‍ തയ്യാറെടുത്ത്. ഇത് മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ നമ്പറിടാതെ പ്രസ്തുത ഫയല്‍ കോടതിയിലെത്തിച്ചു.നമ്പറിട്ട് വന്ന എല്ലാ കേസുകളും കൈകാര്യം ചെയ്ത് കഴിഞ്ഞ് ഏകദേശം 4.50-നടുത്താണ് നമ്പറിടാത്ത ഈ കേസ് കോടതി പരിഗണിച്ചത്. വാദങ്ങളെല്ലാം വിശദമായി കേട്ട കോടതി പരാതിക്കാരുടെ വാദം ശരിവെച്ച് പുസ്തകം കണ്ടുകെട്ടാനും പ്രതികളായി പരാമര്‍ശിച്ചിരിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാനും നിര്‍ദ്ദേശിച്ചു.

 എഴുതിത്തീരുമോ എന്ന് പറയാനാവില്ല

എഴുതിത്തീരുമോ എന്ന് പറയാനാവില്ല

ഇന്ന് (13-12-2019) വൈകുന്നേരം ഏറ്റവും അവസാനമായി എടുത്ത കേസായിരുന്നു ഇത്. ഇന്നത്തെ ദിവസത്തെ മുഴുവന്‍ വിധിപ്പകര്‍പ്പുകള്‍ എഴുതി വരാനുണ്ട്. ഇനി ശനിയും ഞായറും അവധി ദിവസങ്ങളുമാണ്. ആയതിനാല്‍ തിങ്കളാഴ്ച പരാതി നമ്പറിട്ട് കിട്ടുമെങ്കിലും ഇന്നത്തെ വിധികള്‍ മുഴുവന്‍ അന്ന് എഴുതിത്തീരുമോ എന്ന് പറയാനാവില്ല. ചൊവ്വാഴ്ച എഴുതിക്കിട്ടിയാല്‍ത്തന്നെ സീല്‍ ചെയ്ത് കിട്ടണമെന്നുമില്ല. വ്യാഴാഴ്ചയോടുകൂടെ ഈ ഉത്തരവ് ഹൈക്കോടതി മുദ്രയോടുകൂടെ സ്വന്തമാക്കാന്‍ സാധിക്കും എന്നത് കരുതാം. ഈ വാര്‍ത്ത വ്യാജമാണെന്ന് വാദിക്കുന്നവരുടെ പ്രചരണങ്ങള്‍ അവര്‍ കടിച്ചമര്‍ത്തിവെച്ചിരിക്കുന്ന കരച്ചിലാണ് സൂര്‍ത്തുക്കളേ... അവരെ ആശ്വസിപ്പിക്കാം.

 അണ്ണന്മാര്‍ തെളിവ് തേടി പോയിരിക്കുകയാണ്

അണ്ണന്മാര്‍ തെളിവ് തേടി പോയിരിക്കുകയാണ്

പരാതിയുടെ നമ്പറോ ഉത്തരവിന്റെ കോപ്പിയോ ഒന്നും കിട്ടാത്തതിനാലാണ് മാധ്യമങ്ങള്‍ വാര്‍ത്തയിടാത്തത്രേ... ഇവിടെ ഏതു മാധ്യമമാണ് സ്ഥിരീകരിച്ച വാര്‍ത്തകള്‍ ഇടാറുള്ളതെന്നാണ് ഈയുള്ളവന് സംശയം. ഇത് സഭക്കെതിരല്ലാത്ത വാര്‍ത്തയായതുകൊണ്ട് അണ്ണന്മാര്‍ തെളിവ് തേടി പോയിരിക്കുകയാണ്. മടങ്ങിവരുമോ എന്ന് കാത്തിരുന്ന് കാണാം.("ഡി.സി. ബുക്സ് സാഹിത്യത്തോടും ക്രൈസ്തവവിശ്വാസത്തോടും ചെയ്യുന്നതെന്ത് - നമ്മുടെ സ്കൂളുകളടക്കമുള്ള സ്ഥാപനങ്ങള്‍ ഡി.സി. ബുക്സിനെ എങ്ങനെ സമീപിക്കണം" വിശദമായ ചര്‍ച്ച ഉടനെ...)

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
fr noble thomas against lucy kalappura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X