• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹാഗിയ സോഫിയ മുതല്‍ വെല്‍ഫെയര്‍ ബന്ധം വരെ; തദ്ദേശത്തില്‍ യുഡിഎഫിന്‍റെ വോട്ട് ചോര്‍ന്ന വഴികള്‍

തിരുവനന്തപുരം; ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആവർത്തനം ഉണ്ടാകുമെന്ന ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ ഫലം വന്നപ്പോൾ യുഡിഎഫ് ക്യാമ്പുകൾ ഞെട്ടി. സംസ്ഥാനത്ത് മുഴുവൻ ഇടത് തരംഗം ആഞ്ഞടിച്ചു. കോട്ടകൾ എന്ന് കണക്കാക്കിയിരുന്ന ഇടങ്ങളിൽ പോലും യുഡിഎഫിന് കനത്ത തിരിടിയാണ് നേരിടേണ്ടി വന്നത്.ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റം പ്രതീക്ഷിച്ചതിനേക്കാൾ വലിയ തിരിച്ചടിയാണ് യുഡിഎഫിന് സമ്മാനിച്ചത്.അതേസമയം ജോസിന്റെ മുന്നണി മാറ്റം മാത്രമല്ല, സംസ്ഥാനത്ത് യുഡിഎഫിനെ ക്ഷീണിപ്പിക്കുകയും ഇടത് മുന്നേറ്റത്തിന് വഴിവെയ്ക്കുകയും ചെയ്ത മറ്റ് കാരണങ്ങൾ ഇവയാണ്.

ഹാഗിയ സോഫിയ വിവാദം

ഹാഗിയ സോഫിയ വിവാദം

1500 വര്‍ഷം പഴക്കമുള്ള ഹാഗിയ സോഫിയ മ്യൂസിയമല്ലെന്ന് കോടതിവിധി വന്നതിന് തൊട്ടുപിന്നാലെയായിരുന്നു അത് മുസ്ലീം പള്ളിയാക്കി മാറ്റാൻ പ്രസിഡന്റ് ത്വയിബ്ബ് എർദോഗാൻ തിരുമാനിച്ചത്.ഓര്‍ത്തഡോക്സ് ക്രിസ്‍ത്യന്‍ കത്രീഡലായിരുന്ന ഹാഗിയ സോഫിയ 1453 -ലെ ഓട്ടോമന്‍ ഭരണകാലത്ത് മുസ്ലിം പള്ളിയാക്കി.പിന്നീട് 1934 -ല്‍ മ്യൂസിയമാക്കുകയായിരുന്നു.ഇതാണ് പിന്നീട് വീണ്ടും പള്ളിയാക്കിയത്.നടപടിയിൽ ലോകമെമ്പാടും കടുത്ത വിമർശനമായിരുന്നു ഉയർന്നത്.എന്നാൽ ഇങ്ങ് കേരളത്തിൽ അന്ന് വിഷയത്തിൽ തുർക്കിയെ പിന്തുണച്ച് കൊണ്ട് യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലീം ലീഗ് രംഗത്തെത്തി.

പിന്തുണച്ച് ലീഗ്

പിന്തുണച്ച് ലീഗ്

ലീഗ് നേതാവ് സാദ്ദിഖലി ചന്ദ്രികയുടെ മുഖപത്രത്തിൽ മത മൗലികവാദികളായ ഉര്‍ദുഖാന്‍ ഭരണ കൂടത്തിന്റെ തീരുമാനത്തെ ന്യായീകരിച്ച് ലേഖനമെഴുതി. കടുത്ത വിമർശനമായിരുന്നു വിഷയത്തിലന്ന് സിപിഎം മുസ്ലീം ലീഗിനെതിരെ നടത്തിയത്.തുര്‍ക്കി ഭരണകൂടത്തെ പൂര്‍ണ്ണമായി അംഗീകരിക്കുന്ന ജമാഅത്തെ ഇസ്ലാമിക്കുള്ള പിന്തുണ കൂടിയാണ് സ്വാദിഖലി തങ്ങളുടെ ലേഖനമെന്നായിരുന്നു കോടിയേരി ഉയർത്തിയ വിമർശനം.മ്യൂസിയം പള്ളിയാക്കിയതിനെ പിന്തുണച്ച ലീഗിന് ബാബരി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം നിര്‍മ്മിച്ചതിനെ എങ്ങിനെ എതിര്‍ക്കാനാകുമെന്നും കോടിയേരി ചോദിച്ചിരുന്നു. ഹാഗിയ സോഫിയ വിഷയം മുസ്ലിം ലീഗ് ന്യായീകരിച്ചപ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിച്ചു.

വിശ്വാസം നഷ്ടപ്പെട്ടു

വിശ്വാസം നഷ്ടപ്പെട്ടു

ഈ വിഷയം ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ യുഡിഎഫിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കി.ലീഗീന്റെ പ്രതികരണത്തിനെതിരെ കാത്തോലിക സഭ മേലാധ്യക്ഷൻമാർ ഉൾപ്പെടെ അന്ന് രംഗത്തെത്തിയിരുന്നു. വെല്‍ഫെയര്‍ പാർട്ടി ബന്ധവും മധ്യ തിരുവിതാംകൂര്‍ മേഖലയില്‍ യുഡിഎഫിന് തിരിച്ചടിയായി.

മതരാഷ്ട്രവാദ പാർട്ടിയുമായി യുഡിഎഫ് ബന്ധം സ്ഥാപിച്ചു എന്ന എൽഡിഎഫ് പ്രചരണം യുഡിഎഫിന്റെ ഭൂരിപക്ഷ വോട്ടുകളിൽ വലിയ ഇടിവാണ് വരുത്തിയത്.

സാമ്പത്തിക സംവരണം

സാമ്പത്തിക സംവരണം

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗങ്ങളിലെ മറ്റ് സംവരണങ്ങൾ അർഹത ഇല്ലാത്തവർക്ക് സർക്കാർ ജോലിയ്ക്ക് 10 ശതമാനം സംവരണം നൽകാനുള്ള തിരുമാനവും യുഡിഎഫ് നേതത്വത്തിന്റെ വിഷയത്തിലെ നിലപാടും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി. സംവരണത്തിൽ കോൺഗ്രസ് അനുകൂല നിലപാടെടുത്തപ്പോൾ ലീഗ് കടുത്ത ഭാഷയിലായിരുന്നു വിമർശനം ഉയർത്തിയത്. സാമ്പത്തിക സംവരണം സാമൂഹിക നീതി അട്ടിമറിക്കും എന്നായിരുന്നു ലീഗ് ഉയർത്തിയ വാദം.

എതിർപ്പുയർത്തി സീറോ മലബാർ സഭ

എതിർപ്പുയർത്തി സീറോ മലബാർ സഭ

അതേസമയം വിഷയത്തില്‍ ലീഗിനെതിരെ സിറോ മലബാര്‍ സഭ രംഗത്തെത്തി.സാമ്പത്തിക സംവരണത്തില്‍ അസ്വസ്ഥതയെന്തിനെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ദീപിക പത്രത്തിലെഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. സ്വന്തം പാത്രത്തില്‍ കുറവുണ്ടാകുന്നില്ലെങ്കിലും അടുത്തിരിക്കുന്നവന്റെ പാത്രത്തില്‍ ഒന്നും വിളമ്പരുതെന്ന് ശഠിക്കുന്നത് എന്ത് വികാരമാണെന്നായിരുന്നു ലേഖനത്തിൽ ഉയർത്തിയ ചോദ്യം.

ജോസ് കെ മാണിയുടെ വരവ്

ജോസ് കെ മാണിയുടെ വരവ്

ജോസ് കെ മാണിയുടെ നേതത്വത്തിലുള്ള കേരള കോൺഗ്രസ് എമ്മിന്റെ എൽഡിഎഫ് പ്രവേശനം എൽഡിഎഫിനെ തുണച്ചു. മധ്യതിരുവിതാംകൂറിൽ ഉൾപ്പെടെ പ്രത്യേകിച്ച് കേരള കോൺഗ്രസിന്റെ തട്ടകമായ കോട്ടയത്ത് ഉൾപ്പെടെ വലിയ നേട്ടം കൊയ്യാൻ എൽഡിഎഫിനെ സഹായിച്ചു. ഇതുവരെ ഭരണം പിടിക്കാൻ കഴിയാതിരുന്ന ഇടങ്ങളിലെല്ലാം ജോസിന്റെ ചിറകിലേറി എൽഡിഎഫ് നേട്ടം കൊയ്തു.

cmsvideo
  കേരളത്തിൽ ബിജെപി നേതാക്കൾ തമ്മിൽത്തല്ല്..സുരുവണ്ണൻ തീർന്നു | Oneindia Malayalam
  വെൽഫെയർ പാർട്ടി എസ്ഡിപിഐ ബന്ധം

  വെൽഫെയർ പാർട്ടി എസ്ഡിപിഐ ബന്ധം

  കടുത്ത വിമർശനത്തിനിടയിലും വെൽഫെയർ പാർട്ടിയുമായും എസ്ഡിപിഐയുമായും പ്രാദേശിക നീക്ക് പോക്ക് നടത്താനുള്ള യുഡിഎഫ് നീക്കവും വിജയം കണ്ടില്ല. തെക്കൻ കേരളത്തിൽ ഉൾപ്പെടെ പ്രത്യേകിച്് ഇടുക്കി, കോട്ടയം ജില്ലകളിൽ ക്രിസ്ത്യന്‍ വിഭാഗത്തിനിടയില്‍ നിന്നുള്ള വോട്ട് ചോര്‍ച്ചയ്ക്കും ഇത് കാരണമായി.മലബാറില്‍ വെല്‍ഫെയര്‍ ബന്ധം ഗുണം ചെയ്യുമെന്ന മുസ്‌ലിം ലീഗിന്റെ പ്രതീക്ഷയും അസ്ഥാനത്തായി.

  പിസി ജോര്‍ജ് യുഡിഎഫിലേക്ക്; കോട്ടയത്തെ ശക്തി തിരികെ പിടിക്കാന്‍ സര്‍വ്വ വഴിയും തേടി മുന്നണി

  വന്‍ ഭീതിയില്‍ കോണ്‍ഗ്രസ്; നിയമസഭയില്‍ ലീഗിനും താഴെ പോകാന്‍ സാധ്യത... മുസ്ലീം ലീഗ് നയിക്കുമോ കേരള യുഡിഎഫിനെ?

  വീഴ്ചകൾ ഉണ്ടായി, യുഡിഎഫിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുല്ലപ്പള്ളി

  English summary
  From Hagia Sophia to Welfare party relation; this is what leads to UDF failure in local body election
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X