കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍വീസ് അനുഭവങ്ങള്‍ പുസ്തകമാക്കാന്‍ ഇറങ്ങുന്നവര്‍ പെന്‍ഷന്‍ വേണ്ടെന്നു വയ്ക്കണമെന്ന് മന്ത്രി

തന്റെ ആത്മകഥയുടെ രണ്ടാം ഭാഗം പുറത്തിറക്കുന്നതിന് അനുമതി തേടി ജേക്കബ് തോമസ് ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് കത്തു നല്‍കിയിരുന്നു.

  • By Nihara
Google Oneindia Malayalam News

തിരുവന്തപുരം : സര്‍വീസ് അനുഭവങ്ങളെക്കുറിച്ച് പുറം ലോകത്തെ അറിയിക്കണമെന്ന് നിബന്ധനയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി മനത്രി ജി സുധാകരന്‍. താനും മുഖ്യമന്ത്രിയുമൊക്കെ ഇത്തരത്തില്‍ അനുഭവം പുസ്തകമാക്കാന്‍ തുനിഞ്ഞിറങ്ങിയാല്‍ എന്തായിരിക്കും അവസ്ഥയെന്നതിനെക്കുറിച്ചും അദ്ദേഹം ചോദിക്കുന്നു. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയരുന്നതിനിടയിലാണ് അനുഭവങ്ങള്‍ പുസ്തകമാക്കുന്നതിനെക്കുറിച്ച് മന്ത്രി പ്രതികരണം രേഖപ്പെടുത്തിയിട്ടുള്ളത്.അനുഭവങ്ങള്‍ പുസ്തകമാക്കാന്‍ ഇറങ്ങുന്നവര്‍ പെന്‍ഷന്‍ വേണ്ടെന്ന് വെക്കേണ്ടി വരുമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

സര്‍വീസ് അനുഭവങ്ങള്‍ പുസ്തകമാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ പെന്‍ഷന്‍ വേണ്ടെന്നു വെക്കേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സര്‍വീസ് അനുഭവങ്ങള്‍ പുസ്തകമാക്കുന്നവര്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചിട്ടുള്ളത്. സര്‍വീസില്‍ നിന്നും പിരിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം പല രഹസ്യങ്ങളും പുറത്തു വിടുന്ന തരത്തില്‍ ചിലര്‍ പുസ്തകം പുറത്തിറക്കിയിരുന്നു. അത്തരത്തിലുള്ള പ്രവണതകളോട് യോജിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് മന്ത്രി.

G Sudhakaran

തന്റെ ആത്മകഥയുടെ രണ്ടാം ഭാഗം പുറത്തിറക്കുന്നതിന് അനുമതി തേടി ജേക്കബ് തോമസ് ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് കത്തു നല്‍കിയിരുന്നു. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പേരിലാണ് ജേക്കബ് തോമസിന്റെ ആത്മകഥ പുറത്തിറക്കിയത്. ഒന്നാം ഭാഗത്തിനു ശേഷം അടുത്ത ഭാഗം തയ്യാറാക്കുന്നതിന് വേണ്ടിയാണ് അനുമതി തേടിയത്.

English summary
G Sudhkaran about publishing books about service life.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X