ഗെയില്‍ പുതിയ അലൈന്‍മെന്റില്‍ നടപ്പാക്കണം: യുഡിഎഫ്

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ഗെയില്‍ വാതകപൈപ്പ് ലൈന്‍ ജനവാസ മേഖലകളെ ഒഴിവാക്കി പുതിയ അലൈന്‍മെന്റില്‍ നടപ്പാക്കണമെന്നും ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് അവസാനിപ്പിക്കണമെന്നും യുഡിഎഫ് മലപ്പുറം നിയോജക മണ്ഡലം ഭാരവാഹികളുടേയും ചെയര്‍മാന്‍, കണ്‍വീനര്‍മാരുടേയും യോഗം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് മലപ്പുറത്ത് കോട്ടപ്പടി കിഴക്കേത്തലയില്‍ ചെത്തുപാലത്തിന് സമീപം 11ന് വൈകുന്നേരം ആറ് മണിക്ക് സ്വീകരണം നല്‍കുവാനും തീരുമാനിച്ചു. ജാഥയെ നൂറാടിപാലത്ത് നിന്നും സ്വീകരിച്ച് ആനയിക്കും.

 

dcc

യു.ഡി.എഫ് പടയൊരുക്കം പരിപാടിയുടെ ഭാഗമായി മലപ്പുറം ഡി.സി.സിയില്‍ ചേര്‍ന്ന യോഗം പി.ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്നു; ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍

സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിനായി പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ 7,8,9 തീയതികളില്‍ വാഹന പ്രചാരണ ജാഥകളും 10ന് വിളംബര ജാഥകളും നടത്തും. യു.ഡി.എഫ് യുവജന വിഭാഗങ്ങളുടെ നേതൃത്വത്തില്‍ ബൈക്ക് റാലികള്‍ സംഘടിപ്പിക്കും. മലപ്പുറത്ത് ചേര്‍ന്ന യോഗം പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയര്‍മാന്‍ വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ വി. മുസ്തഫ, പി.സി വേലായുധന്‍ കുട്ടി, സി.എച്ച് ഹസന്‍ ഹാജി, പി.പി അബൂബക്കര്‍, അബ്ദുല്‍ ഗഫൂര്‍, പെരുമ്പള്ളി സൈദ്, കെ.എം. ഗിരിജ, ഹാരിസ് ആമിയന്‍, എം. സുഭാഷിണി, പരി ഉസ്്മാന്‍, കെ. പ്രഭാകരന്‍, എം.പി മുഹമ്മദ്, സി. രായീന്‍കുട്ടി ഹാജി, അബ്ദുറഹിമാന്‍ പുല്‍പ്പറ്റ, ആനത്താന്‍ സലാം, വി.പി അബൂബക്കര്‍ മാസ്റ്റര്‍, മജീബ് ആനക്കയം, എം. സത്യന്‍, പി.കെ നൗഫല്‍ ബാബു, ബാവ വിസപ്പടി, കെ.എന്‍ ഷാനവാസ്, അഷ്‌റഫ് പറച്ചോടന്‍, ഷാഫി കാടേങ്ങല്‍, സാലിഹ് മാടമ്പി, ഫാരിസ് പൂക്കോട്ടൂര്‍, വി.എസ്.എന്‍ നമ്പൂതിരി, എം. മമ്മു, ആനത്താന്‍ അബൂബക്കര്‍ ഹാജി, സി. മുഹമ്മദ് റാഷിദ്, കെ.വി ഇസ്്ഹാഖ്, എന്‍.വി അന്‍സാറലി പ്രസംഗിച്ചു.


English summary
gail project should be done in new alignment: udf

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്