കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെയില്‍ സമരം: പിന്നില്‍ നാട്ടുകാരല്ല... നഷ്ടപരിഹാരം നല്‍കി, ആറു മാസത്തിനകം പൂര്‍ത്തിയാക്കും

ജനങ്ങളെ ഒഴിപ്പിക്കുന്ന നടപടികളൊന്നും മുക്കത്ത് നടക്കുന്നില്ലെന്നും ഗെയില്‍

  • By Manu
Google Oneindia Malayalam News

കോഴിക്കോട്: മുക്കത്ത് ഗെയില്‍ വാതകപൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരേ ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പിന്നില്‍ നാട്ടുകാരല്ലെന്ന് ഗെയില്‍ ചൂണ്ടിക്കാട്ടി. ബാഹ്യശക്തികളാണ് ഈ സമരം ചെയ്യുന്നതെന്ന് ഗെയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം വിജു പറയുന്നു.

1

ജനങ്ങളെ ഒഴിപ്പിക്കുന്ന നടപടികളൊന്നും മുക്കത്ത് നടക്കുന്നില്ല. ഭൂമിയുടെ ഉപയോഗവാവകാശം മാത്രമേ ഗെയിലിനുള്ളൂ. ഇപ്പോള്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് ഒരു കോടി ഏഴു ലക്ഷത്തോളം രൂപ നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ടെന്നും വിജു വിശദമാക്കി.

2

മുക്കത്തുള്ള ജനങ്ങള്‍ക്കു പ്രതിഷേധമുണ്ടെന്ന് കാണിക്കാന്‍ ബാഹ്യശക്തികളുടെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 20 ദിവസത്തോളമായി നല്ല രീതിയിലാണ് മുക്കത്ത് നിര്‍മാണപ്രവൃത്തികള്‍ നടന്നിരുന്നത്. അതിനിടെയാണ് പെട്ടെന്നൊരു ദിവസം ഗെയിലിനെതിരേ സമരം തുടങ്ങുന്നത്. ചിലര്‍ റോഡ് ഉപരോധിക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്കു നീങ്ങിയത്. സംഘടിതമായി ഗെയിലിനെതിരേ നീക്കം നടത്തുന്നതായാണ് തോന്നുന്നതെന്നും വിജു പറഞ്ഞു.

3

ആറു മാസത്തെ സമയമാണ് നല്‍കിയിരിക്കുന്നത്. അതിനുള്ളില്‍ കോഴിക്കോട്ടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Strike and protest in Mukkam: Gails' response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X