Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗണേഷിനെതിരെ നിസ്സാര വകുപ്പ്; മര്‍ദ്ദനമേറ്റ യുവാവിനും അമ്മക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൊല്ലം; വരാപ്പുഴ കസ്റ്റഡി മരണം, കെവിന്‍ കേസ്, എടപ്പാള്‍ തീയേറ്റര്‍ പീഡനം തുടങ്ങി കേരളാ പോലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ കേസുകളുടെ അലയൊലികള്‍ ഇപ്പോഴും സജീവമായി നില്‍ക്കുയായണ്. തുടര്‍ച്ചയായി ഉണ്ടാകുന്ന പോലീസ് വീഴ്ച്ചകളെ തുടര്‍ന്ന് ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് നിരന്തരം വിമര്‍ശനങ്ങളാണ് നേരിടേണ്ടി വരുന്നത്. ആലുവയില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തിലായിരുന്നു പോലീസ് അവസാനമായി പ്രതികൂട്ടില്‍ നിര്‍ത്തപ്പെട്ടത്.

നിരന്തരം വീഴ്ച്ചകള്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന പോലീസ് വകുപ്പിനെ നേരെയാക്കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തിറിങ്ങിയിരുന്നു. മുഖ്യമന്ത്രിയല്ല ആര് രംഗത്ത് വന്നാലും ഞങ്ങള്‍ നന്നാവില്ലെന്ന വാശിയുള്ളത് പോലെയാണ് പലപ്പോഴും പോലീസുകാരുടെ പെരുമാറ്റം. ഇന്നിതാ അതിന് മറ്റൊരു ഉദാഹരണം കൂടിയായിരിക്കുന്നു. ഇന്നലെ കെബി ഗണേഷ് കുമാറിന്റെ മര്‍ദ്ദനത്തിന് ഇരയായ യുവാവാണ് ഇപ്പോള്‍ പോലീസിന്റെ 'ശരിക്കുള്ള സ്വഭാവം'' മനസ്സിലാക്കേണ്ടി വന്നത്.

മര്‍ദ്ദനം

മര്‍ദ്ദനം

ഒരേ മരണവീട്ടില്‍ പോയി മടങ്ങിവരുന്ന വഴിയിലായിരുന്നു ഗണേഷ് കുമാറും അനന്തകൃഷ്ണനും. യുവാവിന്റെ കാറിന് പിറകിലായിട്ടാണ് ഗണേഷ് കുമാറിന്റെ കാര്‍ സഞ്ചരിച്ചിരുന്നത്. കാര്‍ പുറകോട്ട് മാറ്റാവോ എന്ന യുവാവിന്റെ അമ്മയുടെ ചോദ്യത്തില്‍ പ്രകോപിതനായ ഗണേഷ്‌കുമാര്‍ ഉടന്‍ കാറില്‍ നിന്ന് ചാടിയിറങ്ങി മര്‍ദ്ദിക്കുകയായിരുന്നെന്ന് യുവാവ് ഇന്നലെ പറഞ്ഞിരുന്നു.

കൊന്നുകളയുമെടാ..

കൊന്നുകളയുമെടാ..

'നിന്നെ കൊന്നുകളയുമെടാ...നീ കേസിനു പോടാ..ഞാനാ ഇവിടെ ഭരിക്കുന്നത്..ഗണേഷിനെ നിനക്ക് അറിയില്ല എന്ന ആക്രോശത്തോടെയായിരുന്നു എംഎല്‍എയുടെ മര്‍ദ്ദനം. കൂട്ടിന് അസഭ്യവും ഉണ്ടായിരുന്നു എംഎല്‍എയുടെ വാക്കുകളിലെന്നും യുവാവ്് ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
തന്നെ പറഞ്ഞതു പോലെ അസഭ്യങ്ങള്‍ അമ്മക്ക് നേരേയും ഗണേഷ് കുമാര്‍ നടത്തി. അമ്മയോട് പറഞ്ഞ അസഭ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് പറയാന്‍ പറ്റില്ലെന്നും യുവാവ് പറഞ്ഞു.

അമ്മയോടൊപ്പം

അമ്മയോടൊപ്പം

മരണവീട്ടില്‍ നിന്ന് അമ്മയോടൊപ്പം മടങ്ങുന്നതിനിടെയാണ് അനന്തകൃഷ്ണന് എംഎല്‍എയുടേയും ഡ്രൈവറുടേയും മര്‍ദ്ദനത്തിന് ഇരയാകേണ്ടി വന്നത്. തന്നെ മര്‍ദ്ദിക്കുന്നത് തടയാന്‍ അമ്മ ശ്രമം നടത്തിയെങ്കിലും ഗണേഷ് കുമാറും ഡ്രൈവറും മര്‍ദ്ദനം തുടരുകയായിരുന്നെന്നും യുവാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ആദ്യം കാറില്‍ നിന്ന് പുറത്തിറങ്ങിയ ഗണേഷ് കുമാര്‍എംഎല്‍എ ആയിരുന്നു മര്‍ദ്ദനത്തിന് തുടക്കമിട്ടത്. പിന്നാലെ എത്തിയ ഡ്രൈവറും മര്‍ദ്ദനത്തില്‍ പങ്കുചേര്‍ന്നു. മര്‍ദ്ദനത്തേ തുടര്‍ന്ന് അവശനിലയിലായ യുവാവിനെ ആദ്യം അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രഥമിക ചികിത്സക്ക് വിധേയനാക്കി. പിന്നീട് വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

താക്കോല്‍ ഊരിയെടുത്തു

താക്കോല്‍ ഊരിയെടുത്തു

സാറിന്റെ വാഹനം ഒന്ന് പിറകോട്ട് എടുത്താല്‍ നമുക്ക് രണ്ടുപേര്‍ക്കും സുഖമായി പോകാമല്ലോ എന്ന് ആദ്യം ചോദിച്ചത് അമ്മയാണ്. ഇതില്‍ പ്രകോപിതനായ ഗണേഷ് കുമാര്‍ കാറില്‍ നിന്നിറങ്ങി ആദ്യം അമ്മയെ അസഭ്യം പറയുകയായിരുന്നു. ഇതിനുശേഷം താക്കോല്‍ ഊരിയെടുക്കാന്‍ നോക്കി. അതിന് കഴിയാതെ വന്നതോടെയാണ് മര്‍ദ്ദനം ഉണ്ടായതെന്ന് യുവാവ് പരാതിയില്‍ പറയുന്നു. തന്റെ കയ്യില്‍ കിടന്ന രാഖിയാവാം ഗണേഷ് കുമാറിനെ പ്രകോപിതനാക്കിയതെന്നും അനന്തകൃഷ്ണന്‍ പറഞ്ഞു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചല്‍ പോലീസ് കേസെടുത്തു.

അനീതി

അനീതി

അനന്തകൃഷ്ണനായിരുന്നു ആദ്യം കെബി ഗണേഷ് കുമാറിനെതിരെ പരാതി നല്‍കിയിരുന്നത്. ആദ്യം യുവാവാണ് പരാതി നല്‍കിയതെങ്കിലും ആദ്യ കേസ് എംഎല്‍എയുടെ പരാതിയിലാണ് അഞ്ചല്‍ എസ് ഐ എടുത്തത്. കെബി ഗണേഷ് കുമാറിനെതിരെ നിസ്സാര വകുപ്പുകള്‍ ചുമത്തി കേസെടുത്തപ്പോള്‍ യുവാവിനും അമ്മക്കുമെതിര ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

മാരകായുധം

മാരകായുധം

മാരകായുധം കൊണ്ട് ദേഹോപദ്രമേല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നതുള്‍പ്പടേയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് അനന്തകൃഷ്ണനും അമ്മയ്ക്കുമെതിരെ പോലീസിപ്പോള്‍ കേസ് എടുത്തിരിക്കുന്നത്. മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന യുവാവിനും അമ്മയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+