• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അച്ഛന്‍ അവസാനമായി ആശുപത്രിയില്‍ വെച്ച് സീരിയല്‍ കണ്ടിരുന്നു, അവാര്‍ഡില്ലാത്തത് അപമാനമെന്ന് ഗണേഷ്

Google Oneindia Malayalam News

പത്തനാപുരം: സീരിയലുകള്‍ക്ക് നിലവാരമില്ലാത്തത് കൊണ്ട് അവാര്‍ഡ് നല്‍കിയില്ലെന്ന ടെലിവിഷന്‍ അവാര്‍ഡ് ജൂറിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ഗണേഷ് കുമാര്‍. അവാര്‍ഡ് നല്‍കാത്തത് സീരിയല്‍ താരങ്ങളെയും പ്രേക്ഷകരെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് ഗണേഷ് കുമാര്‍ പറയുന്നു. അവാര്‍ഡില്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ടെങ്കില്‍, അതിനായി അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ നല്ലത് കണ്ടെത്തി അവാര്‍ഡ് കൊടുക്കണം. അത് വിലയിരുത്തി കൊടുക്കാനാണല്ലോ ജഡ്ജസിനെ വെക്കുന്നത്. അതിനാണല്ലോ അവരെ വെച്ചിട്ടുള്ളത്. അല്ലാതെ കണ്ടതൊന്നും കൊള്ളില്ല എന്ന് പറഞ്ഞാല്‍ ഒരു അവാര്‍ഡും കൊടുക്കേണ്ടതില്ലല്ലോ എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും അവാര്‍ഡ് കൊടുക്കാറുണ്ട്. സിനിമ കണ്ടതിന് ശേഷം കമ്മിറ്റി തീരുമാനിക്കുകയാണ് ഒന്നും കൊള്ളത്തില്ലെന്ന്, എന്നിട്ട് നല്ല സിനിമ ഒന്നുമില്ല എന്ന് പറയുന്നത് മര്യാദകേടാണ്. നല്ല സീരിയല്‍ ഇല്ല അതിനാല്‍ അവാര്‍ഡില്ലെന്ന് പറയുന്നത് കലാകാരന്മാരെ അമാനിക്കുന്നതിന് തുല്യമാണ്. ഈ നിലാപാടാണെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ സീരിയലുകള്‍ അവാര്‍ഡിന് ക്ഷണിക്കാതെ ഇരിക്കുക. ലക്ഷക്കണക്കിനാളുകള്‍ സീരിയലുകള്‍ കാണുന്നുണ്ട്. അതിന് മൂല്യമില്ല എന്നൊക്കെ പറയുന്നത് പ്രേക്ഷകരെ കൂടി പരിഹസിക്കുന്ന കാര്യമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

അടുത്ത പ്രാവശ്യം തൊട്ട് നീളത്തിലുള്ള സീരിയല്‍ കാണാന്‍ പറ്റില്ല, എഡിറ്റ് ചെയ്ത വേര്‍ഷന്‍ കാണിക്കണമെന്ന് പറയാം. അതുകൊണ്ട് ഇനി സീരിയലിനെ അവാര്‍ഡിന് ക്ഷണിക്കുന്നില്ല, ഷോര്‍ട്ട് ഫിലിമിനെ മാത്രമേ ക്ഷണിക്കുന്നുള്ളൂ എന്ന് പറയുക. ടെലിവിഷന്‍ അവാര്‍ഡ് എന്നത് മാറ്റി ഷോര്‍ട്ട് ഫിലിം അവാര്‍ഡ് എന്നാക്കി മാറ്റിയാല്‍ മതിയെന്നും ഗണേഷ് പരിഹസിച്ചു. ക്ഷണിച്ചതിന് ശേഷം കൊള്ളാവുന്നത് ഇല്ലെന്ന് പറയുന്നത് അണിയറപ്രവര്‍ത്തകരെ അപമാനിക്കുന്നതിന് തുല്യമാണ്. കഥ മനസ്സിലാക്കാന്‍ പാകത്തില്‍ എഡിറ്റ് ചെയ്ത് തരാന്‍ അവരോട് നിര്‍ദേശിക്കുക. എന്നിട്ട് അവാര്‍ഡ് കൊടുക്കുന്നതാണ് ശരിയായ തീരുമാനമെന്നും, അങ്ങനെയാണ് സീരിയല്‍ അവാര്‍ഡ് ആരംഭിച്ചതെന്നും ഗണേഷ് വ്യക്തമാക്കി.

സീരിയലില്‍ ഏറ്റവും നല്ല അവാര്‍ഡ് എംഎ ബേബി മന്ത്രിയായിരുന്നപ്പോള്‍ എനിക്ക് തന്നിട്ടുണ്ട്. അന്ന് ഞാന്‍ യുഡിഎഫിന്റെ എംഎല്‍എല്‍യായിരുന്നു. കേരളത്തിലെ അമ്മമാര്‍ മുതലുള്ളവര്‍ ഈ സീരിയലുകള്‍ കാണുന്നുണ്ട്. കുട്ടികളും ചെറുപ്പക്കാരും അതിലുണ്ട്. തന്റെ അച്ഛന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍, മരിക്കുന്നതിന്റെ ഒരു ദിവസം മുമ്പ് വരെ സീരിയല്‍ കണ്ടിരുന്നു. ജഡ്ജിംഗ് കമ്മിറ്റിയില്‍ ഉള്ളവര്‍ മുഴുവന്‍ മിടുക്കന്മാരും ബാക്കിയുള്ളവരെല്ലാം

മണ്ടന്മാരും എന്ന സമീപനമാണിത്. മോശപ്പെട്ട സംഭവമാണെങ്കില്‍ ചാനലുകാര്‍ സീരിയല്‍ കാണിക്കില്ലല്ലോ. സീരിയല്‍ ആസ്വാദകരെ കളിയാക്കുന്ന സമീപനം പാടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

നേരത്തെ കുടുംബവിളക്ക് സീരിയലിന്റെ തിരക്കഥാകൃത്ത് അനില്‍ ബാസും ജൂറിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. റേറ്റിംഗില്‍ ഏറ്റവും മുന്നിലുള്ള സീരിയലാണിത്. നിലവാരമുള്ള സീരിയലുകളൊന്നും കണ്ടില്ല എന്നാണ് അവര്‍ പറഞ്ഞത്. ആ പറഞ്ഞ ജൂറിയുടെ നിലവാരം ശരിക്കും പരിശോധിക്കേണ്ടതുണ്ടെന്ന് അനില്‍ പറയുന്നു. ലെന മുമ്പ് സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട് എന്നല്ലാതെ ജൂറിയിലെ മറ്റാരും തന്നെ സീരിയലുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളാണ്. അവര്‍ എങ്ങനെയാണ് സീരിയലിനെ വിലയിരുത്തുക. സിനിമയിലും എഴുത്തിലും ഇവര്‍ വലിയവരായിരിക്കും. എന്നാല്‍ സീരിയലിനെ കുറിച്ച് ഇവര്‍ക്ക് യാതൊരു ധാരണയുമില്ലെന്ന് അനില്‍ ബാസ് തുറന്നടിച്ചു.

പെര്‍ഫെക്ട് ഓകെ; മോഹന്‍ലാലിനൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് കല്യാണി പ്രിയദര്‍ശന്‍

സീരിയലുകള്‍ കാണുന്നത് ലക്ഷങ്ങള്‍ ഉണ്ട്. അതില്‍ തന്നെ മെഗാ സീരിയല്‍ ഇഷ്ടമുള്ളവര്‍ ധാരാളമുണ്ട്. ഈ സീരിയലുകള്‍ കാണുന്ന വീട്ടമ്മമാരെല്ലാം മണ്ടന്മാരാണെന്നാണോ പറഞ്ഞു വരുന്നത്. ഉള്ളതില്‍ കൊള്ളാവുന്നത് എന്ന നിലയില്‍ എങ്കിലും അവാര്‍ഡ് കൊടുക്കുമായിരുന്നു. അതവര്‍ ചെയ്തില്ലെന്നും അനില്‍ ബാസ് പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും മോശക്കാരാക്കി ചിത്രീകരിക്കുന്നു എന്നാണ് സീരിയലുകള്‍ക്കെതിരെയുള്ള വിമര്‍ശനം. എന്നാല്‍ കഥാപാത്ര ചിത്രീകരണം ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. തെമ്മാടിയായ സ്ത്രീകളെ ഉപദ്രവിക്കുന്നതയാളാണെങ്കില്‍ അത്തരം കഥാപാത്രങ്ങളെ കൊണ്ടുവരേണ്ടി വരുമെന്നും അനില്‍ ബാസ് പറഞ്ഞു.

cmsvideo
  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്?
  English summary
  ganesh kumar says his father watched serial in hospital bed, no award for serials is humiliating
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X