അങ്കമാലിയിൽ കൂട്ടകൊലപാതകം; മൂന്ന് പേർ വെട്ടേറ്റ് മരിച്ചു

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: അങ്കമാലിയിൽ മൂന്ന് പേരെ വെട്ടികൊന്നു. എരപ്പ് സ്വദേശി ശിവന്‍, ഭാര്യ വത്സല, മകള്‍ സ്മിത എന്നിവരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. അങ്കമാലി മുക്കന്നൂരിലാണ് സംഭവം.

കൊല്ലപ്പെട്ട ശിവന്റെ സഹോദരന്‍ ബാബുവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. കുടുംബ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചനകൾ. ബാബുവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Murder

തിങ്കളാഴ്ച വൈകീട്ട് 5.45 ഓടെ ശിവന്റെ വീട്ടിലെത്തിയ സഹോദരന്‍ മൂന്നുപേരെയും ആക്രമിക്കുകയായിരുന്നു. ശിവനും ബാബുവും തമ്മില്‍ ഏറെക്കാലമായി തര്‍ക്കം നിലനിന്നിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

ശിവന്റെ അഞ്ച് സഹോദരങ്ങള്‍ അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്. സഹോദരന്റെ കുടുംബത്തെ അക്രമിച്ചശേഷം സ്ഥലത്തുനിന്ന് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു ബാബു.

English summary
Gang murder at Angamali

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്