Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്വപ്‌നങ്ങൾ അകലെയല്ല എന്ന് നമ്മെ പഠിപ്പിക്കുന്ന ഗാനിം; ഇതിൽ കൂടുതൽ രാഷ്ട്രീയം വംശവെറിക്ക് നൽകാനുണ്ടോ'

കൊച്ചി:വാണിജ്യത്തിനപ്പുറം ലോകത്തെല്ലാവരും ഹൃദയം കൊണ്ട് ആസ്വദിക്കുന്ന ഒന്നാണ് ലോകകപ്പെന്ന് ജോൺ ബ്രിട്ടാസ് എംപി.ഒരു വ്യാഴവട്ടത്തോളമായി ഖത്തർ ആഗ്രഹിച്ച ഫുട്‍ബോൾ സ്വപ്നങ്ങൾക്കാണ് ഇന്നലെ മുതൽ പന്തുരുളാൻ തുടങ്ങിയത്.
ഒരു സ്വപ്‌നവും വലുതല്ലെന്ന് കാണിച്ച് തരുന്ന, ഒരു ഭിന്നശേഷിക്കും സ്വപ്‌നങ്ങളിൽ നിന്ന് നിങ്ങളെ അകറ്റാനാവില്ലന്ന് കാണിച്ചുതരുന്ന,വലിയവനും ചെറിയവനും ഒന്നാണെന്ന് കാണിച്ച് തരുന്ന, നിറവും ജാതിയും, മതവും ഒന്നാണെന്ന് കാണിച്ചു തരുന്ന ലോകകപ്പ് കാലമാണിത്.ഗാനിം മുഫ്താഹിനൊപ്പം മോർഗൻ ഫ്രീമാനും അരങ്ങിലെത്തുമ്പോൾ ഇതിൽ കൂടുതൽ ഒരു രാഷ്ട്രീയം വംശവെറിക്ക് നൽകാനുണ്ടോയെന്ന് അദ്ദേഹം കുറിക്കുന്നു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

1

ലോകം മുഴുവൻ ഒരു കുഞ്ഞുപന്തിനു ചുറ്റുമായി ചുരുങ്ങുന്ന ഒരുമിക്കുന്ന ഫുട്ബോൾ കാലത്തിന് ഇന്നലെ തുടക്കമായി. ഒരു വ്യാഴവട്ടത്തോളമായി ഖത്തർ ആഗ്രഹിച്ച ഫുട്‍ബോൾ സ്വപ്നങ്ങൾക്കാണ് ഇന്നലെ മുതൽ പന്തുരുളാൻ തുടങ്ങിയത്. യൂറോപ്പും ലാറ്റിനമേരിക്കയും ഏഷ്യയും ആഫ്രിക്കയുമൊക്കെ നിറയുന്ന ഫുട്ബോൾ ആരവം. പെട്ടെന്ന് ഓർമ വരുന്നത് ഫുട്ബോൾ ജ്വരത്തിൽ സുഹൃത്തുക്കൾക്കൊപ്പം ഫുടബോൾ കണ്ട ഡൽഹി കാലമാണ്.

2

എല്ലാക്കാലത്തും എല്ലാവർക്കും പ്രിയപ്പെട്ട ഫുട്ബോളിനെപ്പറ്റിയോ, ഫുട്ബോൾ താരങ്ങളെ പറ്റിയോ, ടീമിനെപ്പറ്റിയോ ഒന്നും എഴുതേണ്ടതില്ല. പക്ഷെ ഇന്നലെ ഖത്തർ നൽകിയ ഉദ്‌ഘാടനച്ചടങ്ങിനെ പറ്റി പറയണം. അരയ്ക്ക് താഴേക്ക് വളർച്ച മുരടിച്ച ഒരു കുറിയ മനുഷ്യൻ ലോകമെമ്പാടുമുള്ള മനുഷ്യരെ ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നു. പറഞ്ഞു വരുന്നത് ഇന്നലെ ലോകമെങ്ങുമുള്ള ആളുകളുടെ ഹൃദയങ്ങളെ ത്രസിപ്പിച്ച ഗാനിം അല്‍ മുഫ്താഹിനെ പറ്റിയാണ്. ഫിഫ ലോകകപ്പ് അംബാസിഡറായ മുഫ്താഹ്. ഫുട്‌ബോൾ കളിക്കുന്ന, റോക്ക് ക്ലൈംബിംങ്ങും, സ്‌കൂബ ഡൈവും ചെയ്യുന്ന മുഫ്താഹ്. സ്വപ്‌നങ്ങൾ അകലെയല്ല എന്ന് നമ്മെ പഠിപ്പിക്കുന്ന മുഫ്താഹ്.
മുഫ്താഹിനൊപ്പം മോർഗൻ ഫ്രീമാനും കൂടി അരങ്ങിലേക്കെത്തുമ്പോൾ ലോകമൊന്നാകെ കൈചേർത്ത് പിടിക്കുന്നു. ഇതിൽ കൂടുതൽ ഒരു രാഷ്ട്രീയം വംശവെറിക്ക് നൽകാനുണ്ടോ?

3


വംശീയതയെ പലതവണ ഭേദിച്ച ഫുട്ബോൾ അരങ്ങിൽ ഇതല്ലാതെ മറ്റെന്തു സുന്ദരകാഴ്ചയാണ് കാണുവാനുള്ളത്. ഒരു സ്വപ്‌നവും വലുതല്ലെന്ന് കാണിച്ച് തരുന്ന, ഒരു ഭിന്നശേഷിക്കും സ്വപ്‌നങ്ങളിൽ നിന്ന് നിങ്ങളെ അകറ്റാനാവില്ലന്ന് കാണിച്ചുതരുന്ന,വലിയവനും ചെറിയവനും ഒന്നാണെന്ന് കാണിച്ച് തരുന്ന, നിറവും ജാതിയും, മതവും ഒന്നാണെന്ന് കാണിച്ചു തരുന്ന ലോകകപ്പ് കാലം. വാണിജ്യത്തിനപ്പുറം ലോകത്തെല്ലാവരും ഹൃദയം കൊണ്ട് ആസ്വദിക്കുന്ന ഒന്നാണ് ലോകകപ്പ്. എല്ലാവരും ഈ ഫുട്ബോൾ കാലം ആസ്വദിക്കൂ എന്ന് മാത്രമേ ആശംസിക്കുവാനുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+