കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തർ ഇനി മാനം നോക്കി നില്‍ക്കും! കൊച്ചി കുതിക്കും, ഇന്ത്യ തിളങ്ങും! കൊച്ചിയിൽ വൻ വാതക നിക്ഷേപം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കൊച്ചിയിൽ വൻ വാതക നിക്ഷേപം

കൊച്ചി: കൊച്ചിയില്‍ വന്‍ എണ്ണ നിക്ഷേപം ഉണ്ടെന്ന് വാര്‍ത്തയ്ക്ക് അധികം പഴക്കമൊന്നും ഇല്ല. തുടര്‍ന്ന് മാസങ്ങളോളം എണ്ണയ്ക്ക് വേണ്ടിയുള്ള ഖനനം നടത്തിയെങ്കിലും ഒന്നും നടന്നില്ലെന്നത് വാസ്തവം.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ അത്രയേറെ ഞെട്ടിപ്പിക്കുന്നതാണ്. കൊച്ചി തീരത്ത് വന്‍ പ്രകൃതിവാതക നിക്ഷേപം ഉണ്ട് എന്നതാണത്. അമേരിക്കന്‍ ജിയോളിക്കല്‍ സര്‍വ്വേ ആണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

കൊച്ചിയില്‍ മാത്രല്ല, കൃഷ്ണ-ഗോദാവരി തടത്തിലും, കാവേരി തടത്തിലും പ്രകൃതി വാകത നിക്ഷേപം ഉണ്ട് എന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഏറ്റവും അധികം പ്രകൃതി വാതക നിക്ഷേപം ഉള്ളത് കൊച്ചി തീരത്താണത്രെ. നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതിവാതക പാടം ഖത്തറിന്റേയും ഇറാന്റേയും കൈയ്യില്‍ ആണ് ഉള്ളത്. അതിനേയും വെല്ലുന്നതാണോ ഇപ്പോള്‍ ഇന്ത്യയില്‍ കണ്ടെത്തിയ പ്രകൃതിവാതക നിക്ഷേപം എന്നാണ് ചോദ്യം.

കൊച്ചി, പഴയ കൊച്ചിയല്ല

കൊച്ചി, പഴയ കൊച്ചിയല്ല

കൊച്ചിയില്‍ എണ്ണനിക്ഷേപം ഉണ്ടെന്ന വാര്‍ത്ത വളരെ ആവേശത്തോടെ കേട്ടവരായിരുന്നു മലയാളികള്‍. അറബികള്‍ ജോലി തേടി കേരളത്തിലേക്ക് വരുമെന്ന് ട്രോളുകളും അന്ന് കുറേ ഇറങ്ങിയിരുന്നു. പക്ഷേ, ആ പര്യവേഷണം ഉപേക്ഷിച്ചപ്പോള്‍ എല്ലാവരും നിരാശരായി. എന്നാല്‍ അങ്ങനെ നിരാശരാകേണ്ട കാര്യമില്ലെന്നാണ് പുതിയ കണ്ടെത്തല്‍ പറയുന്നത്!

300 വര്‍ഷത്തേക്ക്

300 വര്‍ഷത്തേക്ക്

300 വര്‍ഷത്തേക്ക് ഇന്ത്യക്ക് ആവശ്യമായ പ്രകൃതി വാതകം പുതിയതായി കണ്ടെത്തിയ പ്രദേശങ്ങളില്‍ ഉണ്ട് എന്നാണ് അമേരിക്കന്‍ ജിയോളദിക്കല്‍ സര്‍വ്വേയുടെ വിലയിരുത്തല്‍. ഏതാണ്ട് 130 ലക്ഷം കോടി ക്യുബിക് അടി ഹൈഡ്രേറ്റഡ് പ്രകൃതി വാതകം ശേഖരം ആണ് ഇന്ത്യയില്‍ ഉള്ളത് എന്നാണ് ഇവരുടെ നിരീക്ഷണം

കൊച്ചി തന്നെ പ്രധാനം

കൊച്ചി തന്നെ പ്രധാനം

രാജ്യത്തെ മൂന്ന് മേഖലകളില്‍ ആണ് പ്രകൃതിവാതക ശേഖരം കണ്ടെത്തിയിട്ടുളളത്. മൊത്തം പ്രകൃതി വാതക ശേഖരത്തിന്റെ മൂന്നില്‍ ഒന്നും കൊച്ചി തീരത്താണെന്നാണ് നിരീക്ഷണം. അങ്ങനെയെങ്കില്‍ അത് കൊച്ചിയുടെ മുഖച്ഛായ തന്നെ മാറ്റുന്ന ഒന്നായിരിക്കും എന്നും വിലയിരുത്തപ്പെടുന്നുണ്ട്.

അത്ര എളുപ്പമല്ല

അത്ര എളുപ്പമല്ല

പ്രകൃതിവാതക ശേഖരം കണ്ടെത്തിയിട്ടുണ്ടെങ്കിലും അത് വാണിജ്യപരമായി ഉപത്പാദിപ്പിക്കുക എന്നത് അത്ര എളുപ്പമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കടലിനടിയില്‍ ഐസ് രൂപത്തില്‍ ഉള്ള ഗ്യാസ ഹൈഡ്രേറ്റില്‍ നിന്ന് പ്രകൃതിവാതരം ഉത്പാദിപ്പിക്കുന്നതിനുള്‌ല സാങ്കേതിക വിദ്യ ഇതുവരേയും വികസിപ്പിച്ചെടുത്തിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതിനായുള്ള ശ്രമങ്ങള്‍ കുറച്ച് കാലമായി നടത്തിക്കൊണ്ടിരിക്കുകയാണ്.

ആദ്യം കൃഷ്ണ-ഗോദാവരിയില്‍

ആദ്യം കൃഷ്ണ-ഗോദാവരിയില്‍

അടുത്ത സാമ്പത്തിക വര്‍ഷം തന്നെ പ്രകൃതിവാതക പര്യവേഷണം തുടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യഘട്ടത്തില്‍ കൃഷ്ണ-ഗോദാവരി തടത്തില്‍ ആയിരിക്കും പര്യവേഷണം. അതിന് ശേഷം ആയിരിക്കും കൊച്ചിയിലെ പര്യവേഷണം തുടങ്ങുക.

ഏറ്റവും വലിയ നിക്ഷേപം?

ഏറ്റവും വലിയ നിക്ഷേപം?

ഗ്യാസ് ഹൈഡ്രേറ്റിന്റെ നിക്ഷേപത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് അമേരിക്കയാണ്. പുതിയ നിക്ഷേപം കണ്ടെത്തിയ സാഹചര്യത്തില്‍ ഇന്ത്യ ഇക്കാര്യത്തില്‍ രണ്ടാമതാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാലും വാണിജ്യ ഉത്പാദനം സാധ്യമാകുമ്പോള്‍ മാത്രമേ ഇതുകൊണ്ട് രാജ്യത്തിന് സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളൂ.

ഖത്തറിന്റെ ശക്തി

ഖത്തറിന്റെ ശക്തി

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക പാടം പങ്കിടുന്നത് ഖത്തറും ഇറാനും ആണ്. ഖത്തറിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നും ഇത് തന്നെയാണ്. വാണിജ്യാടിസ്ഥാനത്തില്‍ ഗ്യാസ് ഹേഡ്രേറ്റില്‍ നിന്ന് പ്രകൃതിവാതകം ഉത്പാദിപ്പിക്കാന്‍ തുടങ്ങിയാല്‍ ഇന്ത്യയും ഒരുപക്ഷേ ഇക്കാര്യത്തില്‍ ലോകത്തിലെ ഒന്നാം നിര രാഷ്ട്രങ്ങളിലേക്ക് ഉയര്‍ന്നേക്കും.

പരാജയപ്പെട്ട ശ്രമങ്ങള്‍

പരാജയപ്പെട്ട ശ്രമങ്ങള്‍

കൊച്ചി തീരത്തെ എണ്ണ നിക്ഷേപം സംബന്ധിച്ച പര്യവേഷണങ്ങള്‍ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. 1977 ല്‍ ആയിരുന്നു ആദ്യം പരീക്ഷണം നടത്തിയത്. പിന്നീട് 2009 ലും 2013 ലും ഒഎന്‍ജിസിയുടെ നേതൃത്വത്തില്‍ പര്യവേഷണം നടത്തിയെങ്കിലും എണ്ണ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

രണ്ട് വര്‍ഷം മുന്പ്

രണ്ട് വര്‍ഷം മുന്പ്

ഇന്ത്യന്‍ തീരത്ത് ഗ്യാസ് ഹൈഡ്രേറ്റ് നിക്ഷേപം കണ്ടെത്തുന്നത് ആദ്യമായിട്ടല്ല. 2016 ല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വലിയ തോതില്‍ ഗ്യാസ് ഹൈഡ്രേറ്റ് നിക്ഷേപം ഉള്ളതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച പര്യവേഷണം തുടങ്ങാന്‍ സാധിച്ചിരുന്നില്ല. 2018 ൽ പരീക്ഷണം പൂർത്തിയാക്കും എന്നായിരുന്നു അന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

English summary
The American Geological survey has discovered large, highly enriched accumulations of natural gas hydrate in Kochi shore- Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X