ആ കുരിശ് പൊളിച്ചപ്പോള്‍ ഏറ്റവും സന്തോഷിച്ചത് യേശു ക്രിസ്തു;അഭിവാദ്യങ്ങളുമായി ഗീവര്‍ഗീസ് കൂറിലോസ്

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശും ഷെഡും പൊളിച്ച റവന്യൂ വകുപ്പിന്റെ നടപടിയെ പിന്തുണച്ച് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ചിലര്‍ നടത്തുന്ന അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള നടപടിയാണ് മൂന്നാറിലുണ്ടായതെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്.

മൂന്നാറിലെ കുരിശ് നീക്കം ചെയ്തപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് യേശുക്രിസ്തുവായിരിക്കുമെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. മൂന്നാര്‍ ദൗത്യത്തിന് അഭിവാദ്യങ്ങള്‍, അവസാനം നമുക്ക് ഒരു റവന്യൂ മന്ത്രിയുണ്ടായിരിക്കുന്നു എന്ന് പറഞ്ഞാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

geevargheesefb

ഏപ്രില്‍ 20 വ്യാഴാഴ്ച രാവിലെയാണ് മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിച്ച കുരിശും ഷെഡുകളും സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം പൊളിച്ചു നീക്കിയത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി പിന്നീട് താക്കീത് നല്‍കിയിരുന്നു. ആരോട് ചോദിച്ചിട്ടാണ് കുരിശില്‍ തൊട്ടതെന്നും, പൊളിക്കലല്ല, ഏറ്റെടുക്കലാണ് സര്‍ക്കാര്‍ നയമെന്നും പറഞ്ഞ പിണറായി, മൂന്നാറില്‍ ജാഗ്രതക്കുറവുണ്ടായെന്നും അഭിപ്രായപ്പെട്ടു.

English summary
Geevargheese coorilos fb post about munnar issue.
Please Wait while comments are loading...