കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണ്‍-പെണ്‍ വിവേചനത്തിനെതിരെ പിടി ഉഷ

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: ദേശീയ സ്‌കൂള്‍ കായികമേളയിലും ലിംഗവിവേചനം ഉണ്ടെന്ന് അത്‌ലറ്റിക് താരം പി.ടി ഉഷ. ഫറൂഖ് കോളേജിലെ പ്രശ്‌നത്തിനു പിന്നാലെയാണ് സ്്കൂള്‍ കായികമേളയിലെ ലിംഗവിവേചനത്തിനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ആണ്‍-പെണ്‍ വ്യത്യാസത്തോടെ ഗെയിംസ് നടത്താനുള്ള നീക്കത്തിനെതിരെയാണ് പിടി ഉഷ രംഗത്തെത്തിയത്.

ആണ്‍-പെണ്‍ വ്യത്യാസത്തോടെ ഗെയിംസ് നടത്താനുള്ള സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്റെ നിലപാടിനെ ഒരിക്കലും അനുകൂലിക്കാനാകില്ലെന്നാണ് പിടി ഉഷ പറഞ്ഞത്. നിലവിലെ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. നിയമങ്ങളെ മറികടന്നുള്ള നീക്കമാണ് സ്കൂള്‍ കായികമേളയില്‍ നടക്കുന്നതെന്നും അവര്‍ ആരോപിച്ചു.

pt-usha

ചട്ടങ്ങള്‍ക്ക് വിരുദ്ധമായുള്ള സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പിടി ഉഷ പറഞ്ഞു. ഒളിംപിക്‌സ് ചട്ടങ്ങള്‍ക്കും എസ്ജിഎഫ്‌ഐ മന്വലിനും വിരുദ്ധമാണെന്നാണ് ഉഷ വ്യക്തമാക്കിയത്.

ദേശീയ ഗെയിംസിനുള്ള കേരള അത്‌ലറ്റിക് ടീമിന്റെ തിരഞ്ഞെടുപ്പിനെതിരെയും പിടി ഉഷ നേരത്തെ രംഗത്തെത്തിയിരുന്നു. ടീം തിരഞ്ഞെടുപ്പ് പ്രഹസനമായിരുന്നുവെന്ന് തുറന്നടിക്കുകയായിരുന്നു. കഴിവുള്ള പല കുട്ടികള്‍ക്കും ടീമില്‍ ഇടം ലഭിച്ചിട്ടില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.

English summary
Gender seperation in national school athletics meet says pt usha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X