കസ്തൂരിരംഗന്‍ നടപ്പാക്കിയാല്‍ രാജിയെന്ന് ജോര്‍ജ്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്പ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിച്ചില്ലെങ്കില്‍ രാജിവക്കുമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സര്‍ക്കാരിന്റെ നിലനില്‍പ് പോലും നോക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ട് പിന്‍വലിച്ചില്ലെങ്കില്‍ കേരള കോണ്‍ഗ്രസിന്റെ ഒമ്പത് എംഎല്‍എമാരും രാജിവക്കും. പാലാ പത്ത് വര്‍ഷം കൊണ്ട് വനമാക്കണം എന്നാണ് റിപ്പോര്‍ട്ടില്‍ എഴുതി വച്ചിരിക്കുന്നത്. മാണി സാര്‍ പിന്നെങ്ങോട്ട് പോകാനാ? വനത്തില്‍ മന്ത്രിയും എംഎല്‍എയും ഒക്കെ ഉണ്ടോ- പിസി ജോര്‍ജ്ജ് പറഞ്ഞു.

പിജെ ജോസഫിന്റെ തൊടുപുഴയും പിസി ജോര്‍ജ്ജിന്റെ ഈരാറ്റുപേട്ടയും കോതമംഗലവും ഒക്കെ വനം ആക്കണം എന്നാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ എഴുതി വച്ചിരിക്കുന്നത്. ആരാ പിന്നെ രക്ഷപ്പെടുത്തുകയെന്നും പിസി ജോര്‍ജ്ജ് ചോദിക്കുന്നു.
സര്‍ക്കാരിനെ താഴെയിറക്കുമോ എന്ന ചോദ്യത്തിന്, സര്‍ക്കാര്‍ ഉണ്ടെങ്കിലല്ലേ താഴെയിറക്കുന്നതിന് കുറിച്ച് ആലോചിക്കേണ്ടതെന്നാണ് പിസി ജോര്‍ജ്ജ് മറുപടി പറഞ്ഞത്. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയിലുള്ള വിശ്വാസമാണ് തങ്ങളെ മുന്നോട്ട് നയിക്കുന്നത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിച്ചില്ലെങ്കില്‍ ഉമ്മന്‍ ചാണ്ടിയുടെ കൈകൈലുകള്‍ ബന്ധിക്കപ്പെട്ടു എന്ന് തങ്ങള്‍ മനസ്സിലാക്കുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
അങ്ങനെ സംഭവിക്കുകയാണെങ്കില്‍ പിന്നെ വിട്ടുവീഴ്ചയുടെ പ്രശ്‌നം ഉദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്ത് ചെയ്യുമെന്ന കാര്യം അപ്പോള്‍ അറിയാം. പറച്ചിലാവില്ല പ്രവൃത്തിയായിരിക്കും പിന്നീട് ഉണ്ടാവുകയെന്നും പിസി ജോര്‍ജ്ജ് മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications