കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോയിന്റ് കൗണ്‍സിലിനെതിരെയുള്ള ഉപജാപ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയണം: ജി മോത്തിലാല്‍

  • By Desk
Google Oneindia Malayalam News

കല്‍പറ്റ:ലോകം മുഴുവനും ഉള്ള തൊഴിലാളികള്‍,സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ തൊഴിലാളി വിരുദ്ധ,ജനവിരുദ്ധ ഭരണകൂട സമീപനങ്ങള്‍ക്കെതിരെ തെരുവിലിറങ്ങി യിരിക്കുകയാണ്.സിവില്‍ സര്‍വ്വീസില്‍ ഉള്‍പ്പെടെ എല്ലാ തൊഴില്‍ മേഖലകളിലും കടുത്ത വെല്ലുവിളികള്‍ നേരിടുന്ന കാലത്ത് ജോയിന്റ് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ സംഘടനകള്‍ സമരമുഖത്ത് നില്‍ക്കുമ്പോള്‍ തൊഴിലാളിവിരുദ്ധ നയങ്ങള്‍ ക്കെതിരെ ചെറുവിരല്‍ പോലും അനക്കാതെ,ജോയിന്റ് കൗണ്‍സിലിനെതിരെ നിലവാര മില്ലാത്ത ആരോപണ പ്രത്യാരോപണങ്ങളും പഴിചാരലും അടിസ്ഥാനരഹിതമായ വ്യക്തിഹത്യകളും കൂത്തുവാക്കുകളും നടത്തി സിവില്‍ സര്‍വ്വീസ് കാലയളവ് കഴിച്ചു കൂട്ടുകയാണ് ചില സംഘടനകള്‍.

അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ നിശബ്ദരാക്കുന്നതിന്റെ ലാഭം പലര്‍ക്കും ഉണ്ടാകാം.കൃത്യവും സത്യസന്ധവുമായ നിലപാട് സ്വീകരിക്കുന്നവരെ എല്ലാ കാലത്തും അധികാരകേന്ദ്രങ്ങള്‍ നാടുകടത്തുകയോ ഇല്ലാതാക്കുകയോ,വ്യക്തി ഹത്യ നടത്തുകയോ ചെയ്തുകൊണ്ടിരിക്കുക പതിവാണ്.ജോയിന്റ് കൗണ്‍സില്‍ എല്ലാ കാലത്തും അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുകയും പ്രചരണങ്ങള്‍ സംഘടിപ്പിക്കു കയും ചെയ്യുന്ന സംഘടനയാണ്,അതിലെ അംഗമായ ആര്‍.സിന്ധുവിനെതിരെ യുള്ള അപവാദ പ്രചരണങ്ങള്‍ കഴമ്പില്ലാത്തതും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ്.

joint

അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന ഈ പ്രവര്‍ത്തകയെ വ്യാജ പ്രചരണ ങ്ങളിലൂടെ വ്യക്തിഹത്യ നടത്തുക ചെയ്യുന്നതു വഴി ജോയിന്റ് കൗണ്‍സിലിനെയും തകര്‍ക്കാം എന്നത് ചിലരുടെ വ്യാമോഹം മാത്രമാണ്.അഴിമതിക്കെതിരെയും പങ്കാ ളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെയും, ജീവനക്കാരുടെ അവകാശപോരാട്ടങ്ങളിലും സംഘടന എന്നും മുന്‍പന്തിയില്‍ തന്നെ ഉണ്ടാകുമെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്‍ മാന്‍ ജി.മോട്ടിലാല്‍ അറിയിച്ചു. കല്‍പറ്റയില്‍ വച്ചുനടന്ന സ്വാഭിമാന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തുടര്‍ന്ന് നടന്ന ധര്‍ണയില്‍ എം കെ രാമകൃഷ്ണന്‍ (ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട്) അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പി എന്‍ മുരളീധരന്‍ സ്വാഗതം ആശംസിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുകേശന്‍ ചൂലിക്കാട്,സംസ്ഥാന കമ്മറ്റി അംഗം ആര്‍ സിന്ധു,വി വി ആന്റണി എന്നിവര്‍ സംസാരിച്ചു.എം പി ജയപ്രകാശ് നന്ദിരേഖപ്പെടുത്തി.

English summary
Get aware of actions against joint council
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X