Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥിനി ഒരേസമയം രണ്ട് പേരെ പ്രണയിച്ചു; കള്ളിവെളിച്ചത്തായപ്പോള്‍ ആത്മഹത്യ ശ്രമവും

പത്തനംതിട്ട: അമ്മാവന്റെ മകനെയും മറ്റൊരു യുവാവിനെയും ഒരേ സമയം പ്രണയിച്ച പെണ്‍കുട്ടി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. രണ്ട് കാമുകന്മാരും പ്രേരണാ കുറ്റത്തിന് അറസ്റ്റില്‍. പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാണ്. ചെന്നീര്‍ക്കര പത്തനംതിട്ട ചെന്നീര്‍ക്കര ഐടിഐയിലെ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മാവേലിക്കര സ്വദേശി നിതിന്‍(23), പെണ്‍കുട്ടിയുടെ ബന്ധുവായ ഇലവുംതിട്ട സ്വദേശി മനു (21) എന്നിവരെയാണ് പ്രേരണാകുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്

 നിതിന്‍

നിതിന്‍

ഒരേസമയം ഒരേ സമയം മനുവും നിതിനും പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ മാവേലിക്കരയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് നിതിന്‍ പെണ്‍കുട്ടി താലി ചാര്‍ത്തുകയും ചെയ്തു.

വഴക്ക്

വഴക്ക്

നിതിന്‍ പെണ്‍കുട്ടിയ കാണാന്‍ ഐടിഐയിലെത്തി. ഈ സമയം മനുവും അവിടെച്ചെന്നു. കാമുകന്മാര്‍ തമ്മില്‍ ഇതോടെ വഴക്കായി.

 വീട്ടില്‍ അറിയിച്ചു

വീട്ടില്‍ അറിയിച്ചു

തങ്ങള്‍ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് മനസിലാക്കിയ ഇരുവരും ഒരു ധാരണയിലെത്തിയ ശേഷം ഈ വിവരം പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കാന്‍ ചെന്നു.

 അലറി കരഞ്ഞു

അലറി കരഞ്ഞു

നിതിനും മനുവും വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടി വേഷം മാറാനെന്ന് പറഞ്ഞ് അകത്തേക്ക് കയറി. സംശയം തോന്നിയ വീട്ടുകാര്‍ മുട്ടിവിളിച്ചപ്പോള്‍ പെണ്‍കുട്ടി വാതില്‍ തുറന്നു. തനിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് പറയുകയും ചെയ്തു. ഇതിന് ശേഷം ഏതാനും സമയം കഴിഞ്ഞപ്പോഴാണ് പെണ്‍കുട്ടി അലറിക്കരഞ്ഞത്.

 ആശുപത്രി

ആശുപത്രി

കതക് ചവിട്ടിത്തുറന്ന യുവാക്കള്‍ ശരീരമാസകലം തീ പടര്‍ന്ന പെണ്‍കുട്ടി യേയാണ് കണ്ടത്. ഇവര്‍ തന്നെയാണ് തീയണച്ച ശേഷം കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ സഹായിച്ചത്.

 രക്ഷിച്ചവര്‍ക്ക്

രക്ഷിച്ചവര്‍ക്ക്

കാമുകന്മാര്‍ രണ്ടു പേരും പ്രേരണാക്കുറ്റത്തിന് അറസ്റ്റിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+