പ്രണയത്തെ എതിര്‍ത്തതിന് 18കാരിയും കാമുകനും അമ്മയും ചേര്‍ന്ന് അച്ഛനെ കൊന്നു
കോയമ്പത്തൂര്‍: പ്രണയത്തെ എതിര്‍ത്തതിന് 60 കാരനായ പിതാവിനെ 18കാരിയായ മകളും 19കാരനായ കാമുകനും ചേര്‍ന്ന് കൊന്നു. കൊപാതകം ആസൂത്രണം ചെയ്യാനും നടപ്പിലാക്കാന്‍ സാമ്പത്തിക സഹായം നല്‍കിയതും പെണ്‍കുട്ടിയുടെ അമ്മ.
മഹാലക്ഷ്മി കെമിക്കല്‍സ് ഉടമയായ പി നാഗരാജ് ആണ് കൊല്ലപ്പെട്ടത്. മെയ് 23നാണ് കൊലപാതകം നടന്നത്. ഇദ്ദേഹത്തിന്റെ മകളായ എന്‍ മഹാലക്ഷ്മിയും കാമുകനായ സതീഷും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിനായി സതീഷ് തന്റെ സുഹൃത്തുക്കളെ പണം കൊടുത്ത് ഉപയോഗിയ്ക്കുകയായിരുന്നു.

കൊല്ലപ്പെട്ട നാഗരാജിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. സ്വത്തുക്കളെല്ലാം മഹാലക്ഷ്മിയുടേയും തന്റേയും പേരില്‍ എഴുതി നല്‍കണമെന്ന് മഹാലക്ഷ്മിയുടെ അമ്മയും നാഗരാജിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം തയ്യാറായില്ല. മഹാലക്ഷ്മി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണില്‍ നിന്നുമാണ് മകള്‍ക്ക് പ്രണയമുണ്ടെന്ന് നാഗരാജ് മനസിലാക്കിയത്. ഇതിനെ ചോദ്യം ചെയ്തതോടെ അമ്മയും മകളും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി.
കാമുകന്‌റെ സഹായത്തോടെ ഒരു വീടെടുത്ത് താമസവും തുടങ്ങി. ഇതിനിടെ മകന് അപകടം പറ്റിയെന്നറിഞ്ഞ് പരിമളവും മഹാലക്ഷ്മിയും നാഗരാജിന്റെ വീട്ടിലേയ്ക്ക് മടങ്ങി. തുടര്‍ന്ന് സ്വത്ത് വീണ്ടും ആവശ്യപ്പെടുകയും വഴക്കിടുകയും ചെയ്തു.
സതീഷിന്റെ സഹായത്തോടെ നാഗരാജിനെ കൊല്ലാമെന്ന് മഹാലക്ഷ്മി പറയുകയും പരിമളം സമ്മതം നല്‍കുകയുമായിരുന്നു. കൊലയാളികള്‍ക്ക് ഒന്നര ലക്ഷം രൂപ നല്‍കിയത് പരിമളമാണ്. കപ്പലന്‍കാരിയിലെ ഫാമില്‍ വച്ച് വെട്ടിയും കുത്തിയും നാലംഗ സംഘം നാഗാരാജിനെ കൊന്നു.
അച്ഛന്റെ ഓരോ നീക്കവും കൊലയാളി സംഘത്തെ അറിയിച്ചത് മഹാലക്ഷ്മിയായിരുന്നു. കാമുകനൊപ്പമാണ് ഇവര്‍ കോടതിയിലും ഹാജരായത്. ഒരു കൂസലുമില്ലാതെയാണ് മഹാലക്ഷ്മിയും സതീഷും കോടതിയില്‍ കീഴടങ്ങിയത്. മറ്റ് പ്രതികളെല്ലാം പിടിയിലായി.












Click it and Unblock the Notifications