സ്വാമിയുടെ ലിംഗം മുറിക്കല്‍; പെണ്‍കുട്ടിയുടെ മൊഴിമാറ്റത്തിന് പിന്നില്‍ ആര്‍എസ്എസ്?; മറിഞ്ഞത് ലക്ഷങ്ങള്‍?

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി മാറ്റത്തിന് പിന്നില്‍ വന്‍ ശക്തികള്‍ പ്രവര്‍ത്തിച്ചിരുന്നതായി റിപ്പോര്‍ട്ട്. വീട്ടുകാരില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദവും ആര്‍എസ്എസ്സിന്റെ ഇടപെടലുമാണ് മൊഴിമാറ്റത്തിന് പിന്നിലെന്നാണ് സൂചന. നേരത്തതന്നെ സ്വാമിക്ക് സഹായവുമായി സംഘപരിവാര്‍ രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു.

പതിനാറാം വയസുമുതല്‍ അനുഭവിച്ചുവരുന്ന പീഡനത്തില്‍നിന്നും രക്ഷപ്പെടാനായിട്ടായിരുന്നു സ്വാമിയുടെ ലിംഗം മുറിച്ചതെന്നാണ് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കിയിരുന്നത്. സംഭവം നടന്ന് ആഴ്ചകള്‍ക്കുശേഷം ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് ചൂഷണത്തിന് ഇരയായ പെണ്‍കുട്ടി കത്തിലൂടെ വെളിപ്പെടുത്തുകയായിരുന്നു.

22-1495430683-swamy-sreehari

ഈ കത്ത് ഗംഗേശാനന്ദയുടെ അഭിഭാഷകനാണ് കോടതിയില്‍ സമര്‍പ്പിച്ചത് എന്നത് അട്ടമറി സാധ്യത സ്ഥിരീകരിക്കുന്നു. കാമുകന്‍ അയ്യപ്പദാസ് ആണ് ജനനേന്ദ്രിയം മുറിച്ചതെന്നാണ് പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ മൊഴി. ഇതേകാര്യമാണ് നേരത്തെ സ്വാമി പോലീസില്‍ പറഞ്ഞതും. പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതിയും നല്‍കിയുന്നു.

കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ശ്രമിക്കുന്നുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സംഘപരിവാര്‍ സംഘടനയില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദമാണ് ഇതിന് പിന്നില്‍. മൊഴിമാറ്റാനായി പെണ്‍കുട്ടിക്ക് ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്. പെണ്‍കുട്ടി ഇപ്പോഴത്തെ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ സ്വാമിക്കെതിരായ പീഡനക്കേസ് തള്ളപ്പെടുമെന്നുറപ്പാണ്.

English summary
girl says her boyfriend cut off swami's genitals
Please Wait while comments are loading...