ഞരമ്പന്മാരെ പൂട്ടാനിറങ്ങിയ കേരള സൈബര്‍ വാരിയേഴ്‌സ് സ്വയം ആങ്ങള ചമയേണ്ടെന്ന് യുവതി...

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: പാകിസ്ഥാന്‍ വെബ്‌സൈറ്റുകള്‍ തകര്‍ത്ത് വാര്‍ത്തകളിലിടം പിടിച്ച ഹാക്കര്‍മാരുടെ ഗ്രൂപ്പായ കേരള സൈബര്‍ വാരിയേഴ്‌സിനെതിരെ യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സൈബര്‍ വാരിയേഴ്‌സിന്റെ പുതിയ ദൗത്യമായ ഫേസ്ബുക്കിലെ ഞരമ്പന്മാരെ പൂട്ടുന്നതിനെതിരെയാണ് യുവതി പ്രതികരിച്ചിരിക്കുന്നത്.

കേരള സൈബര്‍ വാരിയേഴ്‌സിലെ അലവലാതികളെ കുറിച്ചാണ് പറയാന്‍ പോകുന്നത് എന്ന് പറഞ്ഞാണ് യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. സൈബര്‍ വാരിയേഴ്‌സില്‍ അംഗമാണെന്ന് പറയുന്ന തന്റെ പഴയ സഹപാഠിയുടെ ചാറ്റ് സ്‌ക്രീന്‍ ഷോട്ടുകളും യുവതി പോസ്റ്റ് ചെയ്തിട്ടുണ്ട്.

താന്‍ നാശത്തിലേക്കാണ് പോകുന്നതെന്നും തന്നെ വേണമെങ്കില്‍ സൈബര്‍ വാരിയേഴ്‌സ് രക്ഷിക്കാമെന്നുമാണ് സഹപാഠി പറഞ്ഞതെന്നും യുവതിയുടെ പോസ്റ്റിലുണ്ട്. അതേസമയം, പെണ്‍കുട്ടിക്ക് മെസേജ് അയച്ച ആള്‍ സൈബര്‍ വാരിയേഴ്‌സിന്റെ ഔദ്യോഗിക അംഗമല്ലെന്നാണ് ഗ്രൂപ്പ് അഡ്മിന്‍ പ്രതികരിച്ചതെന്ന് കേരള കൗമുദി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സൈബര്‍ വാരിയേഴ്‌സിലെ അലവലാതികളെക്കുറിച്ച്....

സൈബര്‍ വാരിയേഴ്‌സിലെ അലവലാതികളെക്കുറിച്ച്....

ഇഷ ഇഷിക എന്ന ഫേസ്ബുക്കി പ്രൊഫൈലില്‍ നിന്നാണ് കേരള സൈബര്‍ വാരിയേഴ്‌സിനെ വിമര്‍ശിച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത്. സൈബര്‍ വാരിയേഴ്‌സിലെ അലവലാതികളെക്കുറിച്ചാണ് പറയാന്‍ പോകുന്നത് എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

പഴയ സഹപാഠി...

പഴയ സഹപാഠി...

കേരള സൈബര്‍ വാരിയേഴ്‌സിലെ അംഗമെന്ന് പരിചയപ്പെടുത്തിയ പഴയ സ്‌കൂള്‍ മേറ്റാണ് യുവതിക്ക് മെസേജ് അയച്ചത്. പാകിസ്ഥാന്‍ വെബ്‌സൈറ്റുകള്‍ തകര്‍ത്ത ലിങ്കുകളും, കേരളത്തിലെ ഞെരമ്പന്മാരെ കുരുക്കുന്ന വാര്‍ത്തകളുടെ ലിങ്കുകളും ഇയാള്‍ യുവതിക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

രതിയെക്കുറിച്ച് എഴുതിയത്...

രതിയെക്കുറിച്ച് എഴുതിയത്...

പിന്നീടാണ് പഴയ സ്‌കൂള്‍ മേറ്റ് തന്റെ പോക്ക് നാശത്തിലേക്കാണെന്നും, വേണമെങ്കില്‍ സൈബര്‍ വാരിയേഴ്‌സ് ഇടപെടാമെന്നും പറഞ്ഞത്. ഇതുകേട്ട് പകച്ചുപോയ താന്‍ വല്ല അവിഹിതത്തിലും പെട്ടുപോയോ എന്നതായിരുന്നു സംശയം. എന്നാല്‍ പിന്നീടാണ് താന്‍ ഫേസ്ബുക്കില്‍ എഴുതിയ പൈങ്കിളി പോസ്റ്റുകളും രതിയെക്കുറിച്ചും, ആര്‍ത്തവത്തെക്കുറിച്ചും എഴുതിയതുമാണ് തന്റെ പോക്ക് നാശത്തിലേക്കെന്ന് അയാള്‍ വിലയിരുത്താന്‍ കാരണമെന്നും യുവതി പോസ്റ്റില്‍ പറയുന്നു.

പെണ്‍കുട്ടികളെ അപകടത്തില്‍ ചാടിക്കുമത്രേ...

പെണ്‍കുട്ടികളെ അപകടത്തില്‍ ചാടിക്കുമത്രേ...

മുന്‍പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പല വര്‍ണങ്ങളിലുള്ള മെന്‍സസ് പാഡുകളുടെ ഫോട്ടോകള്‍ പെണ്‍കുട്ടികളെ അപകടത്തില്‍ ചാടിക്കുമെന്നായിരുന്നു അയാളുടെ അഭിപ്രായം.

അതൊരു പുണ്യപ്രവര്‍ത്തിയായി കണക്കാക്കും...

അതൊരു പുണ്യപ്രവര്‍ത്തിയായി കണക്കാക്കും...

കേരള സൈബര്‍ വാരിയേഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പെരുത്ത് നന്ദിയുണ്ടെന്ന് പറയുന്ന യുവതി, പക്ഷേ ഇനിയിവിടെ കിടന്ന് അലമ്പിനാറ്റിക്കാതെ ഇറങ്ങിപ്പോകണമെന്നും ആവശ്യപ്പെടുന്നു. ഇനി താന്‍ തന്റെ കാമുകന് അയച്ചുകൊടുക്കുന്ന ഫോട്ടോ ലീക്കായി അത് കണ്ട് വല്ലവന്റെയും ദാരിദ്ര്യം മാറുകയാണേല്‍ അതൊരു പുണ്യപ്രവര്‍ത്തിയായി കണക്കാക്കുമെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

സൈബര്‍ വാരിയേഴ്‌സിന്റെ ഔദ്യോഗിക അംഗമല്ലെന്ന്...

സൈബര്‍ വാരിയേഴ്‌സിന്റെ ഔദ്യോഗിക അംഗമല്ലെന്ന്...

എന്നാല്‍ പെണ്‍കുട്ടിയുടെ ഏതോ സഹപാഠി മെസേജ് അയച്ചതിന്റെ പേരില്‍ സൈബര്‍ വാരിയേഴ്‌സിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്നാണ് ഗ്രൂപ്പ് അഡ്മിന്‍ പ്രതികരിച്ചതെന്ന് കേരള കൗമുദി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. പെണ്‍കുട്ടിക്ക് മെസേജ് അയച്ച ആള്‍ സൈബര്‍ വാരിയേഴ്‌സിന്റെ ഔദ്യോഗിക അംഗമല്ലെന്നും, ഇത്തരം മെസേജുകള്‍ക്ക് സൈബര്‍ വാരിയേഴ്‌സ് ഉത്തരവാദിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍...

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍...

ഹിന്ദുക്കള്‍ കൂട്ടത്തോടെ ഇസ്ലാമിലേക്ക്!നിസ്‌ക്കാരവും ഖുറാനും പഠിക്കുന്നു!ബിജെപിയിലും യോഗിയിലും നിരാശ...കൂടുതല്‍ വായിക്കാന്‍...

English summary
Girl's facebook post against kerala cyber warriors.
Please Wait while comments are loading...