Get Updates
Get notified of breaking news, exclusive insights, and must-see stories!

സർക്കാർ സ്കോളർഷിപ്പിൽ വ്യാപകമായ ക്രമക്കേട്: വെളിപ്പെടുത്തലുമായി മലയാളി വിദ്യാർത്ഥി, ആത്മഹത്യയുടെ വക്കിലെന്ന്

തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ പിന്നോക്ക വികസന വകുപ്പ് നൽകുന്ന ഒബിസി സ്കോളർഷിപ്പിൽ ഗുരുതരമായ ക്രമക്കേട് നടന്നതായി ആരോപണം. തൃശ്ശൂർ ജില്ലയിലെ ഇയാൽ സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് സർക്കാരിനെതിരെ ആരോപണമുന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത്. ഒബിസി സ്കോളർഷിപ്പ് ലഭിക്കുമെന്ന ഉറപ്പിൽ ബ്രിട്ടനിലെ സസെക്സ് സർവ്വകലാശാലയിൽ എം എ സോഷ്യൽ ആന്ത്രോപോളജി വിഭാഗം വിദ്യാർത്ഥിനിയായ ഹഫീഷ ടി ബിയാണ് ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.

1


ഇത്തവണ പിന്നോക്ക വികസന വകുപ്പ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടല്ല സ്കോളർഷിപ്പ് നൽകിയതെന്നും നൂറ് ശതമാനവും തനിക്ക് ലഭിക്കുമെന്ന കരുതിയ സ്കോളർഷിപ്പാണ് തനിക്ക് നഷ്ടമായതെന്നാണ് ഹഫീഷ വ്യക്തമാക്കിയത്. ഫേസ്ബുക്ക് ലൈവിലാണ് വിദ്യർത്ഥിനി നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തിയിട്ടുള്ളത്. മാർക്കും അക്കാദമിക് ഹിസ്റ്ററിയും പരിഗണിക്കാതെ കുടിയേറ്റത്തിനായി പഠിക്കാനെത്തിയ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകിയിട്ടുള്ളതെന്നും വിദ്യാർത്ഥിനി പറയുന്നു.

2


സ്കോളർഷിപ്പ് മെറിറ്റ് മാനദണ്ഡത്തെ കുറിച്ചറിയാൻ സമർപ്പിച്ച വിവരാവകാശ അപേക്ഷയിൽ തനിക്ക് മറുപടി കിട്ടിയത് രണ്ട് മാസത്തിനു ശേഷമാണ് . പാർട് ടൈമായി കെയർ ടേക്കർ ജോലി നോക്കിയാണ് ഇവിടത്തെ ചെലവ് കഴിയുന്നതെന്നും വീഡിയോയിൽ പറയുന്നു.വീടിൻ്റെ ആധാരം പണയം വെച്ചാണ് ഇവിടെ എത്തിയിരിക്കുന്നതെന്നും താൻ ആത്മഹത്യയുടെ വക്കിലാണെന്നും വിദ്യാർത്ഥിനി അവസാനമായി വീഡിയോയിൽ പറയുന്നുണ്ട്.

3


94 ശതമാനം മാർക്കോടെ പ്ലസ്ടുവും ജേണലിസത്തിൽ 84 ശതമാനം മാർക്കോടെ അഞ്ചാം റാങ്ക് നേടിക്കൊണ്ടാണ് ബിരുദ പഠനം പൂർത്തിയാക്കിയത്. ഹൈദരാബാദ് സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം നെറ്റ് യോഗ്യത കൂടി നേടിയ ശേഷം കാസർഗോഡ് ഗവൺമെന്റ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി കുറച്ച് കാലം ജോലി നോക്കിയ ശേഷമാണ് ബ്രിട്ടനിലെ സസെക്സ് സർവ്വകലാശാലയിൽ എം എ ആന്ത്രോപോളജിയ്ക്ക് പ്രവേശനം ലഭിക്കുന്നത്.

4


സാമ്പത്തിക പിന്നോക്കം നിൽക്കുന്ന മുസ്ലിം കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയ്ക്ക് വിദേശ സർവ്വകലാശാലയിലെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാമ്പത്തികമായി ബുദ്ധിമുട്ടുള്ളത് കാരണമാണ് ഒബിസി സ്കോളർ ഷിപ്പിനെ ആശ്രയിക്കുന്നത്. സസെക്സ് സർവ്വകലാശാലയിൽ പ്രവേശനം ലഭിച്ചപ്പോൾ സാമ്പത്തിക പ്രശ്നമായിരുന്നു തനിക്ക് മുമ്പിലുണ്ടായിരുന്ന ഏക വെല്ലുവിളിയെന്നും പെൺകുട്ടി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതോടെയാണ് സ്കോളർഷിപ്പിന്റെ ആവശ്യം പറഞ്ഞ് അന്ന് മന്ത്രിയായിരുന്ന എകെ ബാലനെയും സ്ഥലം എംഎൽഎയായിരുന്ന എസി മൊയ്തീനെയും കെടി ജലീലിന്റെ പിഎയെയും വിളിച്ചു സംസാരിക്കുകയും ചെയ്തിരുന്നുവെന്നും വിദ്യാർത്ഥിനി പറയുന്നു. എന്നാൽ വിദേശ സർവ്വകലാശാലയിൽ പോയി പഠിക്കാനാണ് ഇവരെല്ലാവരും തനിക്ക് നൽകിയ നിർദേശം. കൊവിഡ് ആയതിനാൽ ഒബിസി സ്കോളർഷിപ്പ് സംബന്ധിച്ച വിജ്ഞാപനം വരാൻ വൈകുന്നതാണെന്നും വരുമ്പോൾ പരിഗണിക്കാമെന്നു ഉറപ്പ് നൽകിയിരുന്നുവെന്നും വിദ്യാർത്ഥിനി പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സസെക്സ് സർവ്വകലാശാലയിൽ പ്രവേശനം നേടുകയും ചെയ്തു.

5


പിന്നോക്ക വികസനവകുപ്പ് നൽകുന്ന ഒബിസി ഓവർസീസ് സ്കോളർഷിപ്പിന്റെ പട്ടിക പുറത്തുവന്നപ്പോൾ ഗുരുതരമായ ക്രമക്കേടാണ് ശ്രദ്ധയിൽപ്പെട്ടതെന്നും വിദ്യാർത്ഥിനി ചൂണ്ടിക്കാണിക്കുന്നു. 230 വിദ്യാർത്ഥികൾ അപേക്ഷിച്ച സ്കോളർഷിപ്പിൽ 123 പേരാണ് യോഗ്യത നേടിയിട്ടുള്ളത്. വിദേശ സർവ്വകലാശാലകളിൽ മൈഗ്രേഷൻ ആവശ്യത്തിനായി സ്കോളർഷിപ്പിന് വേണ്ടി അപേക്ഷ നൽകിയവർക്ക് വരുമാനം കുറവാണെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് തനിക്ക് നൽകാതെ അവർക്ക് സ്കോളർഷിപ്പ് നൽകിയിട്ടുള്ളതെന്നും വിദ്യാർത്ഥി ചൂണ്ടിക്കാണിക്കുന്നു. റാങ്കിഗിൽ മുന്നിലുള്ള സർവ്വകലാശാലകളിൽ പ്രവേശനം ലഭിച്ചിട്ടുള്ള വിദ്യാർത്ഥികളെ പരിഗണിക്കാത്ത നയമാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും ചൂണ്ടിക്കാണിക്കുന്നു.

6


വർഷം തോറും സ്കോളർഷിപ്പിനുള്ള മാനദണ്ഡങ്ങളിൽ വ്യത്യസ്തമായ രീതിയിൽ മാറ്റം വരുത്തുകയാണെന്നും ഹഫീഷ ചൂണ്ടിക്കാണിക്കുന്നു. 2020ൽ സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനായി പരാർമശിച്ചിട്ടുള്ള മാനദണ്ഡങ്ങളല്ല ഫലം വന്നപ്പോഴുള്ളതെന്ന ആരോപണവും ഉന്നയിക്കുന്നുണ്ട്. രണ്ട് ബിരുദാനന്തര ബിരുദം നേടിയ ആളുകളെ ഒഴിവാക്കിയെന്നാണ് സർക്കാർ പറയുന്നതെന്നും വിദ്യാർത്ഥിനി ചൂണ്ടിക്കാണിക്കുന്നു. ഇതൊന്നും നേരത്തെയുള്ളവിജ്ഞാപനത്തിൽ പരാമർശിച്ചിട്ടില്ലെന്നും യുവതി ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രസർവ്വകലാശാലകളിൽ പഠിച്ച വിദ്യാർത്ഥികൾക്കും ഡിഗ്രിക്ക് 80 ശതമാനത്തിന് മുകളിൽ മാർക്ക് ഉള്ളവർക്കും മുൻഗണന നൽകുമെന്നും മാനദണ്ഡങ്ങളിൽ പറയുന്നുണ്ടെന്നും ഈ രണ്ട് മാനദണ്ഡങ്ങൾ അനുസരിച്ച് തനിക്ക് യോഗ്യത ഉണ്ടായിരുന്നിട്ടും സ്കോളർഷിപ്പ് ലഭിച്ചില്ലെന്നും യുവതി ചൂണ്ടിക്കാണിക്കുന്നു. ഇപ്പോൾ സ്കോളർഷിപ്പ് അനുവദിച്ചതിൽ 80 ശതമാനത്തിന് മുകളിൽ മാർക്കുള്ള രണ്ട് വിദ്യാർത്ഥികളി ൽ ഒരാൾ താനാണെന്നും ഹഫിഷ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+