പ്രേമം മോഡൽ പ്രണയം... ചെറിയൊരു വ്യത്യാസം മാത്രം, ഇവിടെ താരം മലർ മിസ്സല്ല, ഒരദ്ധ്യാപകൻ...

  • Posted By: Desk
Subscribe to Oneindia Malayalam

കോട്ടയം: പ്രേമം സിനിമ കാണാത്തവർ കേരളത്തിൽ വിരളമാണ്. പല കാലഘട്ടത്തിലെ പ്രണയം പറഞ്ഞ സിനിമയിൽ വിദ്യാർത്ഥിക്ക് മലർ മിസ്സിനോട് തോന്നിയ പ്രണയമായിരുന്നു. മലയാളികൾ ഇരുകൈയ്യും നീട്ടി മലർ മിസ്സിനെയും വിദ്യാർത്ഥിയെയും സ്വീകരിച്ചു. എന്നാൽ അത് യഥാർത്ഥ ജിവിതത്തിൽ സംഭവിച്ചാലോ? കോട്ടയത്ത് നടന്നത് പ്രേമം എന്ന് സിനിമയെ ഓർമ്മിപ്പിക്കുന്ന കാര്യമാണ്.

നാലാം ക്ലാസുമുതൽ മൃഗീയ പീഡനം... നാല് വർ‌ഷത്തോളം തുടർന്നു, കരുനാഗപ്പള്ളിയിൽ 4 പേർ അറസ്റ്റിൽ!

ഇവരിടെ അധ്യാപികയ്ക്ക് പകരം അധ്യാപകനാണെന്ന് മാത്രം. പഠിപ്പിച്ച അധ്യാപനോട് പ്രണയം മൂത്ത് പെൺകുട്ടി കാമുകനെ തേടിയെത്തിയത് അങ്ങ് ആന്ധ്രയിൽ നിന്നാണ്. പക്ഷേ മലർമിസ്സിനെപോലെ അധ്യാപകൻ എനിക്ക് ഒന്നും ഓർമ്മയില്ല എന്ന് പറഞ്ഞില്ല. പകരം പ്രണയമില്ല എന്നായിരുന്നു പറഞ്ഞത്. അധ്യാപകന് തന്നോട് പ്രണയമില്ലെന്നറിഞ്ഞ പെണ്‍കുട്ടി അധ്യാപകൻ താമസിച്ച ലോഡ്ജിൽ നിന്ന് വഴക്കിട്ടിറങ്ങിപ്പോയി.

പോലീസിലറിയിച്ചത് ഓട്ടോ ഡ്രൈവർമാർ

പോലീസിലറിയിച്ചത് ഓട്ടോ ഡ്രൈവർമാർ

ലോഡ്ജിൽ നിന്ന് ഇറങ്ങിപോകുന്നത് കണ്ട ഓട്ടോ ഡ്രൈവർമാർ സംഭവം പോലീസ് സ്റ്റേഷനിൽ അറിയിച്ചു. അറിയിച്ചതനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കോട്ടയം നഗരത്തില്‍ കണ്ടെത്തുകയായിരുന്നു.

തനിക്ക് പ്രണയമില്ലെന്ന് അധ്യാപകൻ

തനിക്ക് പ്രണയമില്ലെന്ന് അധ്യാപകൻ

ആന്ധ്രക്കാരിയായ 17കാരിയാണ് കാമുകനെന്ന് കരുതിയ അധ്യാപകനെ തേടി കോട്ടയത്തെത്തിയത്. ഭാര്യയും മക്കളുമുള്ള അധ്യാപകന് പെണ്‍കുട്ടിയോട് പ്രണയമില്ലെന്നാണ് പറയുന്നത്.

പെൺകുട്ടി എത്തിയത് ബുധനാഴ്ച വൈകിട്ട്

പെൺകുട്ടി എത്തിയത് ബുധനാഴ്ച വൈകിട്ട്

കോട്ടയം റെയില്‍വേ സ്റ്റേഷനു സമീപം ലോഡ്ജില്‍ താമസിച്ചിരുന്ന അധ്യാപകനെ തേടി ബുധനാഴ്ച വൈകീട്ടോടെയാണ് പെണ്‍കുട്ടിയെത്തിയത്.

ഒരാഴ്ച

ഒരാഴ്ച

കണക്ക് പഠിപ്പിക്കുന്നതിനാണ് ഇയാൾ കോട്ടയത്ത് എത്തിയത്. അധ്യാപകൻ കോട്ടയത്ത് എത്തിയിട്ട് ഒരാഴ്ച മാത്രമേ ആയുള്ളൂ.

വാക്ക് തർക്കം

വാക്ക് തർക്കം

മുറിയിലെത്തിയ പെണ്‍കുട്ടിയും അധ്യാപകനുമായി വാക്കുതര്‍ക്കമുണ്ടാവുകയും പെണ്‍കുട്ടി പിണങ്ങിപ്പോവുകയുമായിരുന്നു.

രക്ഷിതാക്കളെ വിവരമറിയിച്ചു

രക്ഷിതാക്കളെ വിവരമറിയിച്ചു

കോട്ടയം ഈസ്റ്റ് സി ഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ പോലീസ് വിവരങ്ങള്‍ ശേഖരിച്ച് ആന്ധ്രാ പോലീസിന് കൈമാറി. പോലീസ് അറിയിച്ചതനുസരിച്ച് വീട്ടുകാര്‍ വ്യാഴാഴ്ചയെത്തി പെണ്‍കുട്ടിയെ കൂട്ടിക്കാണ്ടുപോകും.

പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി

പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി

പെണ്‍കുട്ടിയെ കാണാതായെന്ന് വീട്ടുകാര്‍ നേരത്തെ ആന്ധ്രയിലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് പെൺകുട്ടിയെ കോട്ടയത്ത് വെച്ച് കണ്ടെത്തിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Girl who fell in love with teacher left her home

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്