ഐ ലിഗീല്‍ ഗോകുലം പൊരുതിത്തോറ്റു; കിട്ടിയ അവസരം ഗോളാക്കി മിനര്‍വ

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഐ ലീഗില്‍ ഹോംഗ്രൗണ്ടില്‍ ഗോകുലം കേരള മിനര്‍വ പഞ്ചാബിനോട് പൊരുതിത്തോറ്റു. ഒരു ഗോളിനാണ് ഗോകുലം കേരള എഫ് സി പരാജയപ്പട്ടത്. കളിയിലുടനീളം ഗോകുലം ആക്രമിച്ച് കളിച്ചെങ്കിലും ഫിനിഷിംഗിലെ പിഴവുകള്‍ ടീമിനെ തുടര്‍ച്ചയായി വേട്ടയാടി. എന്നാല്‍ അധികഅവസരം ലഭിച്ചില്ലെങ്കിലും ലഭിച്ച അവസരങ്ങള്‍ കൃത്യമായി വലയിലെത്തിച്ച് മിനര്‍വ തങ്ങളുടെ വിജയം ഉറപ്പിച്ചു.

ഇഎന്‍ മോഹന്‍ദാസ് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി, കമ്മിറ്റിയില്‍ 10 പുതുമുഖങ്ങള്‍

മുന്‍ കളികളില്‍ പാഠമുള്‍ക്കൊണ്ട് ആദ്യ ഇലവനില്‍ മാറ്റങ്ങളോടെയാണ് ഗോകുലം കേരള ഇന്നലെ കളത്തിലിറങ്ങിയത്. അണ്ടര്‍ 22 താരം കിവി സിമോമിയും നൈജീരിയന്‍ താരം ഒഡേഫയുമാണ് ആക്രമണങ്ങള്‍ക്ക്‌ മൂര്‍ച്ച കൂട്ടിയത്. ഗോള്‍ വല കാക്കാന്‍ നിഖില്‍ സി ബെര്‍ണാഡിന് പകരം ബിലാല്‍ ഹുസൈന്‍ഖാനെത്തി. ആദ്യപകുതിയുടെ രണ്ടാംമിനുട്ടില്‍ ഗോകുലത്തിന്റെ കെയ്ദാംവിക്കിയുടെ ക്രോസില്‍ ഒഡേഫയുടെ ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്തേക്ക്. ഗൊകുലത്തിന്റെ മുഹമ്മദ് സലേയുടെ ഷോട്ട് ഫ്രീകിക്ക് പുറത്തേക്ക്. 21ന്റെ ഗോകുലത്തിന്റെ കെയ്ദാമിന്റെ മൈനസ് പാസ് സഹതാരത്തിന് ഗോള്‍വലയിലെത്തിക്കാനായില്ല. ഇടത് വിംഗിലൂടെ മുന്നേറിയ ഭൂട്ടാന്റെ റൊണാള്‍ഡോ എന്ന് വിളിപ്പേരുള്ള മിനര്‍വയുടെ ചെഞ്ചോയുടെ ക്രോസില്‍ സഹതാരം ബാലിഗംഗന്‍ദീപ് പന്ത് വലയിലെത്തിച്ചപ്പോള്‍ ഗോകുലം ക്യാംപിന് ഞെട്ടലായി.

gokulamminerva

ഗോള്‍വീണതോടെ ആവേശം വീണ്ടെടുത്ത മിനവയുടെ താരങ്ങള്‍ തുടരാക്രമണങ്ങള്‍ നടത്തി. മിനര്‍വയുടെ നീക്കം ഗോകുലത്തിന്റെ പകരക്കാരന്‍ ഗോളി ബിലാല്‍ അഡ്വാന്‍സ് ചെയ്യുന്നതിനിടെ കൈവിട്ട് പോയ ഷോട്ട് മിനര്‍വ താരം വലയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഗോകുലത്തിന്റെ ഷോട്ട് കണക്ട് ചെയ്യാനായില്ല. രണ്ടാംപകുതിയില്‍ ഗോകുലത്തിന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു.

രണ്ടാംപകുതിയില്‍ കിവിക്ക് പകരം മലയാളി താരം ഉസ്മാന്‍ ആഷിക്ക് കളത്തിലിറങ്ങിയെങ്കിലും വേണ്ടത്ര മുന്നേറ്റം നടത്താനായില്ല. മിനര്‍വക്ക് ലഭിച്ച കോര്‍ണര്‍ കണക്ട് ചെയ്യാനായില്ല. ഗോകുലത്തിന്റെ ഒഡേയുടെ ഒറ്റയാന്‍ നീക്കം ഗോളി രക്ഷപ്പെടതുത്തി. കോര്‍ണറില്‍ നിന്നും ലഭിച്ച ബോളിന്‌

ഗോകുലത്തിന്റെ മുഹമ്മദ് സലേ തലവെച്ചെങ്കിലും ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. പകരക്കാനായി ഇറങ്ങിയ അര്‍ജുന്‍ ജയരാജിന്റെ ലോംഗ് റെയ്ഞ്ചര്‍ ഷോട്ട് ബാറിന് പുറത്തേക്ക്. മിനര്‍വയുടെ നീക്കം വിഫലമായി. തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങിയ ഗോകുലത്തിന്റെ കളികാണാന്‍ കാണികളും കുറവായിരുന്നു. വൈകീട്ടായിട്ടും ആയിരത്തോളം കാണികളാണ് കാണാനെത്തിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Gokulam FC lost the game in I league

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്