ഇഎന്‍ മോഹന്‍ദാസ് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി, കമ്മിറ്റിയില്‍ 10 പുതുമുഖങ്ങള്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായ ഇ.എന്‍ മോഹന്‍ദാസിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ രണ്ടു തവണ ജില്ലാ സെക്രട്ടറിയായിരുന്നു പി.പി വാസുദേവനെ മാറ്റി നിര്‍ത്തിയാണ് ഇ.എന്‍ മോഹന്‍ദാസിനെ തെരഞ്ഞെടുത്തത്. 10പുതിയ അംഗങ്ങളെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും. എം. സ്വരാജ്, പി. നന്ദകുമാര്‍ തുടങ്ങിയവരെ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കുകയുംചെയ്തു. ആകെയുള്ള 37 അംഗങ്ങളില്‍ രണ്ടു വനിതാകളാണ് കമ്മിറ്റിയില്‍ ഉളളത്. കെ.പി സുമതിയും വി.ടി സോഫയയും.

ബല്‍റാം വിവരദോഷിയെന്ന് പിണറായി; സ്വന്തക്കാരെ ഉപദേശിക്കൂവെന്ന് ചെന്നിത്തല, കോണ്‍ഗ്രസ് രണ്ടുതട്ടില്‍

മറ്റു കമ്മിറ്റി അംഗങ്ങള്‍:

പി.പി വാസുദേവന്‍, സി. ദിവാകരന്‍, വി. ശശികുമാര്‍, വേലായുധന്‍വള്ളിക്കുന്ന്, പി. ജ്യോതിഭാസ്, വി.പി സക്കറിയ, കൂട്ടായി ബഷീര്‍, വി.എം ഷൗക്കത്ത്,ജോര്‍ജ് കെ ആന്റണി, എം.എം നാരായണന്‍, ടി.പി ജോര്‍ജ്, കെ. രാംദാസ്, ഐ.ടി നജീബ്, സി.എച്ച് ആഷിക്, കെ.പി അനില്‍, ടി.എം സിദ്ദീഖ്, അസൈന്‍ കാരാട്ട്, എ. ശിവദാസന്‍, ഇ. ജയന്‍, വി.പി അനില്‍, വി. രമേശന്‍, പി. രാധാകൃഷ്ണന്‍, പി. ഹംസക്കുട്ടി, പി.കെ അബ്ദുള്ള നവാസ്, ഇ. പത്മാക്ഷന്‍, എന്‍. കണ്ണന്‍, കെ. ഭാസ്‌ക്കരന്‍, എന്‍. പ്രമോദ് ദാസ്, കെ.പി ശങ്കരന്‍, പി.കെ ഖലീമുദ്ദീന്‍, ബി. മുഹമ്മദ് റസാഖ്, വി.പി സോമസുന്ദരന്‍, ടി. സത്യന്‍, വി.പി സാനു.

enmohandas

സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസ്.

പുതിയ അംഗങ്ങള്‍:

വി .പി സാനു, വി.ടി സോഫിയ, ടി സത്യന്‍, ബി മുഹമ്മദ് റസാഖ്, ടി സോമസുന്ദരന്‍, ഖലീമുദ്ദീന്‍, എന്‍ പ്രമോദ് ദാസ് , കെ.പി ശങ്കരന്‍ , എന്‍ പതമാക്ഷന്‍, എന്‍ കണ്ണന്‍ എന്നിവര്‍ പുതിയ അംഗങ്ങള്‍

enmohandas2

പുതിയ അംഗങ്ങള്‍

ജില്ലയില്‍ നിന്ന് തെരഞ്ഞെടുത്ത 294 പേരടക്കം 328 പ്രതിനിധികളാണ് ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
EN Mohandas as CPM malappuram district secretary

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്