സ്വർണം വാങ്ങുന്ന നിങ്ങള്‍ അറിയുന്നുണ്ടോ ഈ നഷ്ടം: 10 ഗ്രാം സ്വർണം നിർമ്മിക്കുമ്പോള്‍ പാഴാകുന്നത് 1 ഗ്രാം
ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വർണ്ണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇറക്കുമതിയുടെ ബഹുഭൂരിപക്ഷവും ആഭരണ നിർമ്മാണത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. തനിതങ്കമായ 24 കാരറ്റ് ആഭരണ നിർമ്മാണത്തിന് ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ 22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ് എന്നിങ്ങനെ താരതമ്യേന ശുദ്ധത കുറഞ്ഞ സ്വർണത്തിലാണ് ആഭരണങ്ങള്‍ നിർമ്മിക്കുന്നത്.
ശുദ്ധമായ സ്വർണത്തില്‍ എത്ര ശതമാനം മറ്റ് ലോഹങ്ങള്‍ ചേർക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് കാരറ്റ് നിശ്ചയിക്കുന്നത്. അതായത് 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിനാണ് ബിഐഎസ് 916 ഹാൾമാർക്കിങ് നൽകുക. ഇതിലെ 916 സ്വർണത്തിന്റെ പരിശുദ്ധിയാണ് സൂചിപ്പിക്കുന്നത്. അതായത് 100 ഗ്രാം സ്വർണത്തിൽ 91.6 ഗ്രാമും പരിശുദ്ധ സ്വർണമായിരിക്കും. ബാക്കിയുള്ളവ ചെമ്പ് പോലുള്ള മറ്റ് ലോഹങ്ങളും.

സ്വർണത്തിന്‍റെ ഒരു വിഹിതം നിർമ്മാണപ്രക്രിയയിൽ തന്നെ പാഴാകുന്നുവെന്നതാണ് ആഭരണ നിർമ്മാണ വ്യവസായം നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളി. വിദഗ്ധരുടെ കണക്കുപ്രകാരം, ഓരോ പത്ത് ഗ്രാമിന്റെ ആഭരണം നിർമ്മിക്കുമ്പോഴും ശരാശരി ഒരു ഗ്രാം സ്വർണം വരെ നഷ്ടമാകുന്നു. ഈ നഷ്ടം "ഗോൾഡ് വേസ്റ്റേജ്" എന്ന പേരിലാണ് അറിയപ്പെടുന്നത്.
ആഭരണങ്ങൾ നിർമ്മിക്കുന്നതിൽ ഡിസൈൻ തയ്യാറാക്കൽ, കട്ടിങ്, ഫയലിങ്, പൊളിഷ്, വെൽഡിങ് തുടങ്ങിയ ഘട്ടങ്ങളിലൂടെയെല്ലാം സ്വർണം കുറച്ചു വീതം പൊടിയായി പോകുകയോ മോൾഡിൽ പതിയുകയോ ചെയ്യുന്നു. ഈ പ്രക്രിയകളിൽ സ്വർണ്ണം പൂർണ്ണമായും വീണ്ടെടുക്കാനാകാത്തതിനാൽ ശരാശരി 6 മുതൽ 12 ശതമാനം വരെ വേസ്റ്റേജ് ഉണ്ടാകുന്നു. അതായത് 10 ഗ്രാം ആഭരണം ഉണ്ടാക്കാൻ 10.6 മുതൽ 11.2 ഗ്രാം വരെ സ്വർണം വേണ്ടിവരും.
ഇത്തരം വേസ്റ്റേജ് ഉപഭോക്താവിന്റെ ചെലവിനെയും നേരിട്ട് ബാധിക്കുന്നു. സ്വർണ്ണാഭരണം വാങ്ങുമ്പോൾ ജ്വല്ലറികൾ "വേസ്റ്റേജ് ചാർജ്" എന്ന പേരിൽ ഈ നഷ്ടത്തിന്റെ മൂല്യം ഉപഭോക്താവിലേക്കാണ് ചുമത്തുന്നത്. അതിനാൽ, നിങ്ങൾ 10 ഗ്രാം ആഭരണം വാങ്ങുമ്പോൾ യഥാർത്ഥത്തിൽ 10.8 അല്ലെങ്കിൽ 11 ഗ്രാം സ്വർണത്തിന്റെ വിലയാണ് നല്‍കുന്നത്.
അതേസമയം, മറുവശത്ത് വേസ്റ്റേജ് കുറയ്ക്കാനുള്ള ശ്രമങ്ങളും ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. പ്രമുഖ ആഭരണ ബ്രാൻഡുകൾ ഇപ്പോൾ 3D പ്രിന്റിംഗ്, ലേസർ കട്ടിങ്, ക്ലീൻ കാസ്റ്റിങ് പോലുള്ള ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സ്വർണ്ണനഷ്ടം പരമാവധി കുറയ്ക്കാൻ ശ്രമിക്കുന്നു. ചില കമ്പനികൾ "സീറോ വേസ്റ്റേജ്" മാതൃകയിലേക്ക് നീങ്ങുന്നുണ്ട് യ ഉത്പാദനത്തിനിടെ പൊടിയായി പോയ സ്വർണ്ണം ശേഖരിച്ച് വീണ്ടും ഉരുക്കി ഉപയോഗിക്കുന്നതാണ് ഈ രീത്. കൂടാതെ, ഓൺലൈൻ ജ്വല്ലറി ബ്രാൻഡുകൾ ഇപ്പോൾ വേസ്റ്റേജ് ശതമാനം തുറന്നുപറയുന്ന പ്രവണതയും ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ ഉപഭോക്താവിന് ബില്ലിന്‍റെ കാര്യത്തില്‍ കൂടുതൽ വ്യക്തതയും ലഭിക്കുന്നു.
ഇന്ത്യൻ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ (IBJA) പ്രതിനിധികൾ പറയുന്നതനുസരിച്ച്, സ്വർണ്ണവില ഉയർന്നിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ വേസ്റ്റേജ് നിയന്ത്രണം നിർണായകമാണ്. "ഒരു ഗ്രാമിന് ₹7,500 കടന്നിരിക്കുന്ന വിലയിൽ ചെറിയ നഷ്ടങ്ങളും കോടികളിലെ പാഴായ്മയായി തീരുന്നു," എന്നാണ് അവർ മുന്നറിയിപ്പായി നല്‍കുന്നത്.
സ്വർണ്ണ വേസ്റ്റേജ് കുറയ്ക്കുന്നത് ആഭരണ വ്യവസായത്തിന്റെ കാര്യക്ഷമതയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയും ഒരുപോലെ ശക്തിപ്പെടുത്തും എന്നതാണ് വിദഗ്ധർ മുന്നോട്ടുവെക്കുന്ന മറ്റൊരു കാര്യം. സ്വർണ്ണ ഇറക്കുമതി കുറയുന്നതിലൂടെ വിദേശനാണ്യ ചെലവ് നിയന്ത്രിക്കാനും സ്വർണ്ണ സ്വയംപര്യാപ്തതയിലേക്കും രാജ്യത്തെ നയിക്കാനുമാകും. അതുകൊണ്ട് തന്നെയാണ് സ്വർണ്ണ നഷ്‌ടം കുറയ്ക്കാനുള്ള നീക്കങ്ങൾ വെറും വ്യവസായ പരിഷ്‌കരണമല്ല രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ട ഒരു പരിഷ്‌കരണമെന്ന് വിലയിരുത്തുന്നത്.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വർണത്തിൽ ഇന്ത്യയ്ക്ക് പുതിയ തന്ത്രം വേണം; ഇറക്കുമതി കുറക്കാൻ ആശയം ഇങ്ങനെ -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ്












Click it and Unblock the Notifications