Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വേണ്ട... പഴയത് വില്‍ക്കുന്നു; ഇടപാട് കുത്തനെ ഇടിഞ്ഞു, രാജ്യത്തിന് രണ്ട് കാര്യങ്ങളില്‍ മെച്ചം

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അടുത്ത കാലം വരെ ഇന്ത്യയില്‍ നിന്നുള്ള ആവശ്യക്കാര്‍ ഏറി വരികയായിരുന്നു. അതുകൊണ്ടുതന്നെ വില കുത്തനെ ഉയരാനും ഇത് കാരണമായി. അമിതമായി സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയതോടെ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇറക്കുമതി നികുതി ഉയര്‍ത്തുകയായിരുന്നു സര്‍ക്കാര്‍. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി വലിയ മാറ്റം സംഭവിച്ചിരിക്കുന്നു.

സ്വര്‍ണത്തോടുള്ള ഭ്രമം ഇന്ത്യക്കാര്‍ക്ക് കുറഞ്ഞിരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സ്വര്‍ണം വാങ്ങുന്ന അളവ് വളരെ കുറഞ്ഞു. വില കുത്തനെ കയറിയത് തന്നെയാണ് ഇതിന് കാരണം. ഒരു പവന്‍ സ്വര്‍ണത്തിന് 40000 കടന്നതോടെയാണ് ആവശ്യക്കാര്‍ കുറഞ്ഞുതുടങ്ങിയത്. ഒരു പവന് ഇന്ന് നല്‍കേണ്ടത് 43960 രൂപയാണ്.

gold

സ്വര്‍ണം വാങ്ങുന്ന കണക്കില്‍ ഈ വര്‍ഷം 10 ശതമാനം കുറവ് വരുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നത്. ചില്ലറ വില്‍പ്പന രംഗത്താണ് വലിയ ഇടിവ് വന്നിരിക്കുന്നത്. മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ അളവിലുള്ള ആവശ്യക്കാരാണ് ഇപ്പോഴുള്ളത്. രണ്ട് കാര്യങ്ങളില്‍ ഇത് രാജ്യത്തിന് ഗണം ചെയ്യും. വ്യാപാര കമ്മി കുറയ്ക്കാനും രൂപയുടെ മൂല്യം വര്‍ധിക്കാനും.

വില ഉയര്‍ന്നതിനാല്‍ ആവശ്യക്കാര്‍ കുറഞ്ഞിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഗോള്‍ഡ് കൗണ്‍സില്‍ റീജ്യണല്‍ സിഇഒ സോമസുന്ദരം പറയുന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് മൊത്തം ഇറക്കിയ സ്വര്‍ണം 774.1 മെട്രിക് ടണ്‍ ആണ്. ഈ വര്‍ഷം 700 മെട്രിക് ടണ്‍ ആയി കുറയുമെന്ന് അദ്ദേഹം പറഞ്ഞു.

പഴയ സ്വര്‍ണം വിറ്റഴിക്കുന്നു

ഏപ്രില്‍-ജൂണ്‍ പാദ വാര്‍ഷികത്തില്‍ ഇന്ത്യയുടെ സ്വര്‍ണ ഉപഭോഗം 7 ശതമാനം കുറഞ്ഞിരുന്നു. ഇക്കാലയളവില്‍ 158 മെട്രിക് ടണ്‍ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. സ്വര്‍ണം നിക്ഷേപിക്കുന്നതിലും ആഭരണങ്ങള്‍ വാങ്ങുന്നതിലുമുള്ള തോതില്‍ വലിയ കുറവാണ് സംഭവിച്ചത്. പത്ത് ഗ്രാം സ്വര്‍ണത്തിന് 61845 രൂപ വരെ ഉയര്‍ന്നതോടെയാണ് ആവശ്യക്കാര്‍ കുറഞ്ഞത്.

സ്വര്‍ണ വില കൂടിയപ്പോള്‍ വാങ്ങുന്ന അളവ് കുറയുകയും വില്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. പഴയ സ്വര്‍ണാഭരണങ്ങളും കോയിനുകളും വില്‍ക്കുന്നത് കൂടിയെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ സിഇഒ പറയുന്നു. ഇതും വിദേശത്ത് നിന്നുള്ള ഇറക്കുമതി കുറയാന്‍ കാരണമായി. വില്‍ക്കുന്ന കണക്കില്‍ 61 ശതമാനം വര്‍ധനവാണ് ഉണ്ടായത്.

അതേസമയം, സ്വര്‍ണക്കടത്ത് വര്‍ധിച്ചു എന്നതാണ് മറ്റൊരു വെല്ലുവിളി. സര്‍ക്കാര്‍ ഇറക്കുമതി നികുതി ഉയര്‍ത്തിയതോടെയാണ് സ്വര്‍ണക്കടത്ത് കൂടിയത്. മിക്ക വിമാനത്താവളങ്ങളിലും സ്വര്‍ണം പിടിക്കുന്നത് തുടര്‍ക്കഥയായി. വില കൂടിയ സാചര്യത്തില്‍ സ്വര്‍ണക്കടത്തുകാര്‍ നേട്ടമുണ്ടാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. നികുതി വെട്ടിച്ച് കൊണ്ടുവരുന്ന സ്വര്‍ണം വില്‍ക്കുമ്പോള്‍ വലിയ ഇളവുകള്‍ പ്രഖ്യാപിക്കുന്നതും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് നിയമ പ്രകാരമുള്ള ഇടപാട് നടത്തുന്നവര്‍ക്ക് വലിയ തിരിച്ചടിയായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+