Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വിറ്റ് പണമാക്കേണ്ട; വരാനിരിക്കുന്നത് ബംബര്‍ ലോട്ടറി, മഞ്ഞലോഹം ഇനിയും തിളങ്ങും

കൊച്ചി: സ്വര്‍ണവിലയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടായ വര്‍ഷമാണ് 2025. ഒരു ഔണ്‍സിന് 4370 വരെ എത്തി. ഒരു പവന് 99000 പിന്നിട്ടു. 10 ഗ്രാമിന് 1.33 ലക്ഷവുമായി. ഈ വേളയില്‍ ലാഭം കൊയ്യാന്‍ പലരും കൈയ്യിലുള്ള സ്വര്‍ണം വില്‍ക്കുന്നുണ്ട്. നേരത്തെ ആഭരണം വാങ്ങാന്‍ എത്തിയവരേക്കാള്‍ കൂടുതല്‍ പേര്‍ ഇപ്പോള്‍ വില്‍ക്കാനാണത്രെ ജ്വല്ലറികളില്‍ വരുന്നത്. എന്നാല്‍ ഇനി സ്വര്‍ണം സ്വന്തമാക്കല്‍ അസാധ്യമാകുമെന്നതാണ് ജ്വല്ലറി ഉടമകള്‍ നല്‍കുന്ന സൂചന.

സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നവര്‍ ബാര്‍, കോയിന്‍ എന്നിവയില്‍ കേന്ദ്രീകരിക്കുന്നതാണ് ലാഭകരം. അല്ലെങ്കില്‍ ഗോള്‍ഡ് ഇടിഎഫ്, എസ്ജിബി എന്നിവയും നഷ്ടമില്ലാത്ത ഇടപാടുകളാണ്. അതേസമയം, ആഭരണം വാങ്ങുമ്പോള്‍ തന്നെ വലിയ നഷ്ടം നേരിടും. മാത്രമല്ല, ഇവ തിരിച്ച് വില്‍ക്കുമ്പോള്‍ വീണ്ടും നഷ്ടമുണ്ടാകും. അതുകൊണ്ടുതന്നെ കൈയ്യിലുള്ള സ്വര്‍ണം വില്‍ക്കാതിരിക്കുന്നതാണ് നല്ലത്. കാരണം, ഇനിയും വില കൂടും.

gold sell not good idea

കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് തുടരുന്നതിനാല്‍ സ്വര്‍ണവില വലിയ തോതില്‍ ഒരിക്കലും കുറയില്ല. വിവിധ രാജ്യങ്ങള്‍ക്കിടയിലെ വൈരം നിലനില്‍ക്കുന്നതും സ്വര്‍ണവില താഴില്ലെന്ന വ്യക്തമായ സൂചനയാണ്. എല്ലാത്തിനും ഉപരി സ്വര്‍ണ വില ഉയര്‍ത്താന്‍ പല ശ്രമങ്ങളും നടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണം കൈവശമുള്ള വന്‍കിട വ്യവസായികളാണ് ഇതിന് പിന്നിലെന്നും പറയപ്പെടുന്നു.

രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും വിപണിയിലെ സാമ്പത്തിക ഞെരുക്കങ്ങളും ഡോളറിലെ വ്യതിയാനവുമെല്ലാം മുമ്പും നിലവിലുള്ളതാണ്. എന്നാല്‍ ഇത്രയും വലിയ തോതിലുള്ള സ്വര്‍ണക്കുതിപ്പ് മുമ്പുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ചില ശക്തികള്‍ വില ഉയര്‍ത്താന്‍ ശ്രമിക്കുന്നു എന്ന സംശയം ജ്വല്ലറി മേഖലയിലുള്ളവര്‍ പങ്കുവയ്ക്കുന്നു. ബോബി ചെമ്മണ്ണൂര്‍ പോലുള്ള സ്വര്‍ണ വ്യവസായികള്‍ നേരത്തെ ഈ സംശയം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഇതെല്ലാം മാറില്ല, സ്വര്‍ണം മുന്നോട്ട്

ഡോളറിന്റെയും രൂപയുടെയും മൂല്യ വ്യതിയാനവും റിയല്‍ എസ്റ്റേറ്റ് രംഗത്തെ മാറ്റവുമെല്ലാം നേരത്തെ സ്വര്‍ണവിലയെ സ്വാധീനിച്ചിരുന്നു. അപ്പോഴെല്ലാം വില വര്‍ധിക്കുന്നതിന് പരിധിയുണ്ടായിരുന്നു. എല്ലാ സീമകളും കടന്നാണ് ഇപ്പോഴത്തെ വിലക്കയറ്റം. അമേരിക്ക പലിശ നിരക്ക് കുറയ്ക്കുന്നത് സ്വര്‍ണവില കൂടാനുള്ള കാരണമായി പറയപ്പെടുന്നുണ്ട്. പലിശ കുറയ്ക്കുമ്പോള്‍ ജനങ്ങളുടെ കൈവശം കൂടുതല്‍ പണമെത്തുകയും അത് സ്വര്‍ണം വാങ്ങല്‍ ഉയരാന്‍ കാരണമാകുകയും ചെയ്യും.

2025ല്‍ സ്വര്‍ണവില ഉയരാന്‍ ചൂണ്ടിക്കാട്ടുന്ന എല്ലാ ഘടകങ്ങളും 2026ലും നിലനില്‍ക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ സ്വര്‍ണവില വരും വര്‍ഷവും ഉയരും. യുദ്ധം, ഉപരോധം, വ്യാപാര തര്‍ക്കം, കറന്‍സി മൂല്യം, പലിശ നിരക്കിലെ മാറ്റം, പണപ്പെരുപ്പം, ബാങ്കുകള്‍ കൂടുതലായി വാങ്ങുന്നത്, ആഘോഷ വേളകളിലെ സ്വര്‍ണം വാങ്ങല്‍ തുടങ്ങി 7 കാര്യങ്ങളും തുടരുമെന്നതിനാല്‍ സ്വര്‍ണ വില ഇനിയും ഉയരും.

രൂപ മൂല്യം ഇടിയുന്നത് ഇന്ത്യയില്‍ സ്വര്‍ണവില കൂടാനുള്ള ഒരു കാരണമാണ്. രൂപ എക്കാലത്തെയും തകര്‍ച്ചയാണ് നേരിടുന്നത്. ഇറക്കുമതി നികുതി ആറ് ശതമാനത്തില്‍ നിന്ന് ഉയര്‍ത്തിയേക്കുമെന്ന് സൂചനകളുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഇനിയും വില ഉയരും. ഗോള്‍ഡ് ഇടിഎഫിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നതും വില കൂടാനുള്ള കാരണമാണ്. അതുകൊണ്ടുതന്നെ സ്വര്‍ണം കൈവശമുള്ളവര്‍ വില്‍ക്കുന്നതിന് മുമ്പ് ഈ രംഗത്തെ വിദഗ്ധരുമായി ചര്‍ച്ച ചെയ്യുന്നത് നല്ലതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+