പെരിന്തല്‍മണ്ണയില്‍ പിടികൂടിയ 1.10കോടിയുടെ കുഴല്‍പണം സ്വര്‍ണക്കച്ചവടക്കാരനായ മാരുതി ബാബുവിന്റേത്

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: പെരിന്തല്‍മണ്ണ നഗരത്തില്‍വെച്ച് ഇന്നലെ പിടികൂടിയ ഒരു കോടി പത്ത് ലക്ഷം രൂപയുടെ കുഴല്‍പണം പെരിന്തല്‍മണ്ണ സ്വദേശിയായ മരുതിബാബുവിനുള്ളതാണെന്നു പിടിയിലായ കൊപ്പം കൈപ്പുറം പാറമ്മല്‍ സൈനുദ്ദീന്‍(37) പോലീസിന് മൊഴി നല്‍കി. സ്വര്‍ണ ബിസ്സിനസ്സുകാരനായ മരുതി ബാബുവിനു വേണ്ടി കോയമ്പത്തൂരില്‍വെച്ചു സ്വര്‍ണം വിറ്റ പണം കൊണ്ടുവരുന്നതിനിടയിലാണു ഇന്നലെ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി: എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സൈനുദ്ദീനെ അറസ്റ്റു ചെയ്തത്.

ഈ 69 ന് ഇന്ത്യൻ ചരിത്രത്തിൽ ഒരു പ്രത്യേകതയുണ്ട്; ഉറ വാങ്ങാൻ ഇന്ത്യക്കാർക്ക് ഇപ്പോഴും നാണം; പക്ഷേ...

പണം കടത്താനുപയോഗിച്ച ആഢംബര കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കുഴല്‍പ്പണം കടത്തിക്കൊണ്ട് വരുന്ന മാഫിയകള്‍ക്കെതിരെ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രത്യേക ഓപ്പറേഷനുകളുടെ ഭാഗമായി മലബാര്‍ മേഖലയിലെ കുഴല്‍പ്പണ വിതരണക്കാരെയും കരിയര്‍മാരെയും നിരീക്ഷിച്ച് ഡി.വൈ.എസ്.പി. എം.പി മോഹനചന്ദ്രന്‍, സി.ഐ. ടി.എസ് ബിനു എന്നിവരുടെ നേതൃത്വത്തില്‍ അതീവ രഹസ്യമായി നടത്തിയ നീക്കത്തിലാണ് തമിഴ്‌നാട്ടില്‍ നിന്നും കടത്തിക്കൊണ്ട് വന്ന കുഴല്‍പ്പണവുമായി പ്രതിയെ പിടികൂടിയത്.

         

black_money

                    പെരിന്തല്‍മണ്ണയില്‍ പിടികൂടിയ 1.10കോടിയുടെ കുഴപണം

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നിരവധിപേരാണ് ഹവാലാപണം ഇടപാടുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണയിലും പരിസരങ്ങളിലുമായി പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയില്‍ വീണത്. ഇത്തരം സംഘങ്ങളില്‍ നിന്നായി ഏതാണ്ട് 33 കോടിയോളം രൂപ പല കേസുകളിലായി പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രതിയുടെ അറസേ്റ്റാടെ മലബാര്‍ മേഖലയിലേക്ക് കുഴപ്പണവും സ്വര്‍ണവും വിവിധ മേഖലകളില്‍ കൂടി എത്തിച്ചുകൊണ്ടിരിക്കുന്ന വിതരണക്കാരെ കുറിച്ചും കരിയര്‍മാരെക്കുറിച്ചും വിവരം ലഭിച്ചതായും അവരെല്ലാം നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു.

money
English summary
Gold merchant's Black money seized from Perinthalmanna

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്