Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുറഞ്ഞു; 84880 രൂപയ്ക്ക് 18 കാരറ്റ് 1 പവന്‍ വാങ്ങാം, ഇന്നത്തെ പവന്‍, ഗ്രാം വില അറിയാം

കൊച്ചി: കേരളത്തില്‍ ജൂലൈ ഒന്നിന് സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന വിവരമാണ് ആദ്യ ദിനം വന്നിരിക്കുന്നത്. വിപണി മാറി മറിഞ്ഞ് മുന്നോട്ട് പോകുന്നതിനാല്‍ വരുംദിവസങ്ങളിലെ വില പ്രവചനാതീതമാണ്. എങ്കിലും നേരിയ തോതില്‍ വില കുറയാനാണ് സാധ്യത എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പെട്രോള്‍ വില 5 രൂപ കുറച്ചു; ഡീസല്‍ വില 3 രൂപയും, വന്‍ പ്രഖ്യാപനവുമായി നയാര എനര്‍ജി
പെട്രോള്‍ വില 5 രൂപ കുറച്ചു; ഡീസല്‍ വില 3 രൂപയും, വന്‍ പ്രഖ്യാപനവുമായി നയാര എനര്‍ജി

അമേരിക്കയും ഇറാനും ഖത്തറില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നു. ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ദോഹയില്‍ എത്തുകയും ചെയ്തു. എന്നാല്‍ നേരത്തെ തയ്യാറാക്കിയ കരാറിലെ വ്യവസ്ഥകള്‍ അമേരിക്ക പാലിക്കാത്തതിനാല്‍ അവരുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ല എന്നാണ് ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ വിപണിയില്‍ ചലനമുണ്ടായി. ക്രൂഡ് ഓയില്‍ വില അല്‍പ്പം കയറി.

gold price kerala july1

ക്രൂഡ് ഓയില്‍ വില കയറാന്‍ തുടങ്ങിയതോടെ ഡോളര്‍ മൂല്യം വര്‍ധിച്ചു. ഡോളര്‍ സൂചിക 101.34 എന്ന നിരക്കിലാണുള്ളത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു 94.72 എന്ന നിരക്കിലെത്തി. ഡോളര്‍ നിരക്ക് വര്‍ധിച്ചതിനാല്‍ സ്വര്‍ണവില കുറയുകയാണ്. ഔണ്‍സ് സ്വര്‍ണവില 3975 ഡോളറായി കുറഞ്ഞു. ഇതോടെയാണ് കേരളത്തിലും സ്വര്‍ണവില കുറഞ്ഞത്.

ബെംഗളൂരുവില്‍ രാത്രി നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി ദിവ്യ സുരേഷ്; ബന്ധുവിന് ഒപ്പം വരുമ്പോള്‍
ബെംഗളൂരുവില്‍ രാത്രി നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി ദിവ്യ സുരേഷ്; ബന്ധുവിന് ഒപ്പം വരുമ്പോള്‍

കേരളത്തില്‍ ഇന്നലെ രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 102760 രൂപയായിരുന്നു. ഉച്ചയ്ക്ക് 104160 രൂപയായി ഉര്‍ന്നു. എന്നാല്‍ ഇന്ന് രാവിലെ 103240 രൂപയായി കുറഞ്ഞു. സ്വര്‍ണവില ചാഞ്ചാടിയാണ് മുന്നോട്ട് പോകുന്നത് എന്ന് ഇതില്‍ നിന്ന് മനസിലാക്കാം. 22 കാരറ്റ് സ്വര്‍ണം ഒരു പവന് 920 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 115 രൂപയും കുറഞ്ഞു. വെള്ളിയുടെ ഗ്രാം വില 240 രൂപയാണ്.

സ്വര്‍ണം കുറഞ്ഞ നിരക്കില്‍

ഉയര്‍ന്ന വില കൊടുത്ത് സ്വര്‍ണം വാങ്ങാന്‍ മടിയുള്ളവര്‍ക്ക് കാരറ്റ് കുറഞ്ഞ ആഭരണങ്ങളെ ആശ്രയിക്കാം. ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10610 രൂപയും പവന് 84880 രൂപയുമാണ് വില. 14 കാരറ്റ് ഗ്രാമിന് 8260 രൂപയും പവന് 66080 രൂപയും നല്‍കണം. 9 കാരറ്റ് ഗ്രാമിന് 5330 രൂപയും പവന് 42640 രൂപയുമാണ് നല്‍കേണ്ടത്. കാരറ്റ് കുറയുന്നതിന് അനുസരിച്ച് ആഭരണത്തിലെ സ്വര്‍ണത്തിന്റെ അംശത്തില്‍ മാറ്റമുണ്ടാകും.

ആഗോള വിപണിയില്‍ സ്വര്‍ണവില ഇനിയും കുറയുമെന്ന് അഭ്യൂഹമുണ്ട്. അതുകൊണ്ടുതന്നെ പലരും കൈയ്യിലുള്ള പഴയ സ്വര്‍ണം വിറ്റ് പണമാക്കാനുള്ള ശ്രമത്തിലാണ്. വാങ്ങാന്‍ എത്തുന്നവരേക്കാള്‍ വില്‍ക്കാന്‍ വരുന്ന ഉപഭോക്താക്കളാണ് കൂടുതല്‍ എന്ന് ജ്വല്ലറി വ്യാപാരികള്‍ സൂചിപ്പിക്കുന്നു. കൂട്ടത്തോടെ സ്വര്‍ണം വിറ്റഴിക്കല്‍ നടന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില വലിയ തോതില്‍ ഇടിയാല്‍ കാരണം.

അമേരിക്കക്ക് മുട്ടന്‍ പണി കൊടുക്കാന്‍ ഇന്ത്യ; ജപ്പാന്‍ വഴി നീക്കം, ഡോളറിനെ കൈവിട്ട് യെന്‍-രൂപ ഡീല്‍
അമേരിക്കക്ക് മുട്ടന്‍ പണി കൊടുക്കാന്‍ ഇന്ത്യ; ജപ്പാന്‍ വഴി നീക്കം, ഡോളറിനെ കൈവിട്ട് യെന്‍-രൂപ ഡീല്‍

ജൂണ്‍ മാസത്തില്‍ 12000 രൂപയോളമാണ് ഒരു പവന് കുറഞ്ഞത്. ജൂലൈയിലും സമാനമായ രീതിയില്‍ കുറയുമോ എന്നാണ് ഉപഭോക്താക്കള്‍ ഉറ്റുനോക്കുന്നത്. സ്വര്‍ണവില കുറഞ്ഞാല്‍ ആഭരണ വിപണി സജീവമാകും. വില കുത്തനെ ഉയര്‍ന്നത് ആഭരണ വിപണിയെയും മന്ദഗതിയിലാക്കിയിട്ടുണ്ട്. ഇന്ന് 22 കാരറ്റ് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 1.12 ലക്ഷം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+