Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില സ്തംഭിച്ചു; കുതിച്ചുചാട്ടത്തിന് മുന്നോടിയുള്ള പതുങ്ങലോ? ഇന്നത്തെ പവന്‍, ഗ്രാം വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. നാലാം ദിവസമാണ് ഒരേ വിലയില്‍ സ്വര്‍ണം തുടരുന്നത്. അടുത്ത മാസം വില കുതിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണിത്. വിവാഹ സീസണ്‍ വരുന്നതിനാല്‍ അഡ്വാന്‍സ് ബുക്കിങ് വര്‍ധിച്ചുവെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. അതേസമയം, സ്വര്‍ണവില വര്‍ധിക്കാനുള്ള രണ്ട് ഘടകങ്ങള്‍ ആശങ്കയായി നിലനില്‍ക്കുന്നുണ്ട്.

കഴിഞ്ഞ ശനിയാഴ്ച മുതല്‍ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53560 രൂപയാണ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക് 50800 രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 2500 രൂപയിലധികം വര്‍ധനവാണിപ്പോള്‍. ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ എത്ര തുക നല്‍കണം, പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ എത്ര തുക കിട്ടും, വില കൂടാനുള്ള സാധ്യതകള്‍ എന്തൊക്കെ എന്നെല്ലാം വിശദീകരിക്കാം...

goldprice-august27

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53560 രൂപയാണ് വില. ഗ്രാമിന് 6695 രൂപയും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5540 രൂപ രേഖപ്പെടുത്തുന്നു. 18 കാരറ്റില്‍ വ്യത്യസ്ത മോഡലുകളിലെ ആഭരണങ്ങള്‍ വരുന്നതിനാല്‍ ആവശ്യക്കാര്‍ ഏറി വരുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2507 ഡോളറാണ്. വെള്ളിയുടെ വില ഗ്രാമിന് 93 രൂപയില്‍ തുടരുന്നു.

അമേരിക്കയില്‍ പലിശ നിരക്ക് അടുത്ത മാസം കുറയ്ക്കുമെന്ന് ഫെഡ് ചെയര്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ ഇടയാക്കുന്ന നീക്കമാണിത്. അതുകൊണ്ടുതന്നെ അടുത്ത മാസം കേരളത്തിലും സ്വര്‍ണവില കൂടും. ഡോളറിന്റെ മൂല്യം കുറഞ്ഞുവരുന്നതും സ്വര്‍ണവില കൂടുന്നതിലേക്ക് വഴി തെളിക്കും. 100.84ലാണ് ഡോളര്‍ സൂചിക. രൂപയുടെ മൂല്യം 83.94 എന്ന നിരക്കിലാണ്.

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ നിക്ഷേപത്തിന് അനിയോജ്യമല്ലാതായിട്ടുണ്ട്. ആക്രമണ ഭീതി നിലനില്‍ക്കുന്നതിനാല്‍ ഏത് സമയവും എണ്ണവില വര്‍ധിക്കാനും സ്വര്‍ണവില കൂടാനും കാരണമാകും. സമവായ ശ്രമങ്ങള്‍ ഒരു ഭാഗത്ത് നടക്കുന്നുണ്ടെങ്കിലും വിജയം കണ്ടിട്ടില്ല. പ്രതിസന്ധി വേളയില്‍ വലിയ നിക്ഷേപങ്ങള്‍ നടക്കുകയുമില്ല. സുരക്ഷിത കേന്ദ്രമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് ആകര്‍ഷിച്ചാല്‍ സ്വര്‍ണവില കൂടും.

ഒരു പവന്‍ ആഭരണം ഇന്ന് വാങ്ങുമ്പോള്‍ 58000 രൂപ വരെ ചെലവ് വരും. സ്വര്‍ണത്തിന്റെ വില, പണിക്കൂലി, ജിഎസ്ടി എന്നിവയാണ് ഉപഭോക്താവ് നല്‍കേണ്ടത്. ഓരോ ജ്വല്ലറിയിലും പണിക്കൂലിയില്‍ വ്യത്യാസമുണ്ടാകും. സാധാരണ മിക്ക ആഭരണങ്ങള്‍ക്കും അഞ്ച് ശതമാനം പണിക്കൂലിയാണ് ഈടാക്കുക. കുറഞ്ഞ സ്വര്‍ണത്തിലുള്ളതും മോഡല്‍ കൂടുതലുള്ളതുമായ ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടും.

തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണം ജ്വല്ലറികള്‍ മടക്കി വാങ്ങുക. പവന്‍ വിലയില്‍ രണ്ട് മുതല്‍ നാല് ശതമാനം വരെ കുറവുണ്ടാകാനാണ് സാധ്യത. ഇന്ന് പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 51500 രൂപ വരെ കിട്ടിയേക്കും. തങ്കത്തിന്റെ വിലയിലും ഓരോ ദിവസവും മാറ്റമുണ്ടാകും. അതുകൊണ്ടുതന്നെ പഴയ സ്വര്‍ണം സ്വീകരിക്കുമ്പോള്‍ ജ്വല്ലറികള്‍ നല്‍കുന്ന തുകയിലും മാറ്റമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+