Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ പവന്‍ മാലയുടെ വില അറിയാം, ആഭരണ പ്രേമികള്‍ക്ക് നല്ല ദിനം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. കഴിഞ്ഞ ദിവസത്തെ വലിയ ഇടിവിന് ശേഷം ഇന്ന് നേരിയ തോതിലാണ് താഴ്ന്നിരിക്കുന്നത്. വലിയ വില മുന്നറ്റം കാഴ്ചവച്ച ശേഷമാണ് സ്വര്‍ണവില താഴ്ന്നു വരുന്നത്. ആഭരണം വാങ്ങാനിരുന്നവര്‍ക്കും സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും ഇന്ന് നല്ല ദിവസമാണ്.

ആഭരണം വാങ്ങുന്നത് ഒരു തരത്തില്‍ വലിയ നഷ്ടം വരുത്തുന്ന ഇടപാടാണ്. അതേസമയം, 24 കാരറ്റ് സ്വര്‍ണം വാങ്ങുകയോ ഗോള്‍ഡ് ഇടിഎഫില്‍ നിക്ഷേപിക്കുകയോ ചെയ്യുന്നതാകും ലാഭകരം. പക്ഷേ, സ്വര്‍ണം പണയം വയ്ക്കുന്നതിന് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ മാത്രമാണ് ഈടായി സ്വീകരിക്കുന്നത്.

gold price kerala may1-1

24, 22, 18, 14 കാരറ്റുകളിലെ സ്വര്‍ണമാണ് കേരള വിപണിയില്‍ കൂടുതലും ലഭ്യമായിട്ടുള്ളത്. 24 കാരറ്റ് തങ്കത്തില്‍ സ്വര്‍ണക്കട്ടികളും കോയിനുകളും ലഭ്യമാണ്. ബാക്കി എല്ലാ കാരറ്റുകളിലും ആഭരണം കിട്ടും. ഏറ്റവും വിലക്കുറവുള്ള സ്വര്‍ണം 14 കാരറ്റാണ്. ഇതില്‍ പകുതിയോളം സ്വര്‍ണംഇതര ലോഹങ്ങളായിരിക്കും. വില കൂടിയ സാഹചര്യത്തില്‍ 18, 14 കാരറ്റ് ആഭരണങ്ങള്‍ക്ക് വിപണിയില്‍ കൂടുതല്‍ പേരുണ്ട്.

ഇന്നത്തെ സ്വര്‍ണവില അറിയാം

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70040 രൂപയാണ്. ഇന്ന് 160 രൂപ കുറഞ്ഞു. ഗ്രാമിന് 8755 രൂപയായി താഴ്ന്നു. കഴിഞ്ഞ ദിവസം 1600 രൂപയിലധികം ഒരു പവന് കുറഞ്ഞിരുന്നു.ഇന്നത്തെ ഇടിവ് കൂടി കണക്കാക്കിയാല്‍ രണ്ട് ദിവസത്തിനിടെ 1800 രൂപ കുറഞ്ഞു. ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അഡ്വാന്‍സ് ബുക്ക് ചെയ്യാം. ഇതുമായി ബന്ധപ്പെട്ട വില, ഓഫര്‍, പണിക്കൂലി, തിരിച്ചുവില്‍ക്കുമ്പോഴുള്ള കാര്യങ്ങള്‍ തുടങ്ങി എല്ലാം ഉപഭോക്താവ് ചോദിച്ചറിയണം.

അഡ്വാന്‍സ് ബുക്കിങിന് പല ജ്വല്ലറികളും ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിശ്ചിത തുക നല്‍കി സ്വര്‍ണം ബുക്ക് ചെയ്യുന്നതാണ് രീതി. ആവശ്യമുള്ള സമയം ആഭരണം വാങ്ങാം. ആഭരണം വാങ്ങുന്ന സയമത്തോയോ ബുക്ക് ചെയ്യുന്ന സമയത്തേയോ വിലയില്‍ ഏതാണ് കുറവ്, ആ വിലയ്ക്ക് സ്വര്‍ണം ലഭിക്കും. നല്‍കുന്ന തുകയ്ക്ക് അനുസരിച്ചാണ് ബുക്കിങ് കാലപരിധി നിശ്ചയിക്കുക. അഡ്വാന്‍സ് ബുക്ക് ചെയ്താല്‍ വില കൂടുന്നത് മൂലമുള്ള ആശങ്ക ഒഴിവാക്കാം.

18 കാരറ്റ് സ്വര്‍ണത്തിന്റെ വില

ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7185 രൂപയാണ് വില. ഒരു പവന് 57480 രൂപയാകും. ഈ കാരറ്റില്‍ ഒരു പവന്‍ മാല വാങ്ങുമ്പോള്‍ പണിക്കൂലിയും ജിഎസ്ടിയും ചേരുമ്പോള്‍ 63000 രൂപയോളം വരും. അതേസമയം, 22 കാരറ്റ് ആഭരണം വാങ്ങുമ്പോള്‍ പവന് എല്ലാ ചെലവും ചേര്‍ത്ത് 76000 രൂപയ്ക്ക് മുകളില്‍ ചെലവ് വരും. ഈ രണ്ട് പരിശുദ്ധിയിലുള്ള സ്വര്‍ണാഭരണത്തിനുള്ള വ്യത്യാസം ഇതില്‍ നിന്ന് വ്യക്തമാകും.

അതേസമയം, അന്തര്‍ദേശീയ വിപണിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില വന്‍തോതില്‍ കുറഞ്ഞിരുന്നു. ഇതാണ് കേരളത്തിലും വില ഇടിയാന്‍ കാരണം. ഔണ്‍സ് സ്വര്‍ണത്തിന് 3256 ഡോളറാണ് പുതിയ വില. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ ഏറ്റക്കുറച്ചിലുകള്‍ വരും. രാജ്യങ്ങല്‍ തമ്മിലുള്ള വ്യാപാര പോര് കുറഞ്ഞതും ഇന്ത്യയും പാകിസ്താനുമിടയില്‍ അമേരിക്ക സമാധാന നീക്കം നടത്തിയതും വിപണിക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്.

ഇന്ത്യന്‍ രൂപ മെച്ചപ്പെട്ടു

ഡോളര്‍ സൂചിക 100 എന്ന നിരക്കിലാണുള്ളത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 83.87 എന്ന നിരക്കിലേക്ക് ശക്തിപ്പെട്ടു. ഏറെ നാള്‍ക്ക് ശേഷമാണ് രൂപ കരുത്ത് വന്‍തോതില്‍ വര്‍ധിപ്പിക്കുന്നത്. രൂപയുടെ കരുത്ത് കൂടിയാലും ഡോളര്‍ കരുത്ത് വര്‍ധിപ്പിച്ചാലും സ്വര്‍ണവില താഴും. അതേസമയം, കഴിഞ്ഞ ദിവസം വന്‍തോതില്‍ ഇടിഞ്ഞ ക്രൂഡ് ഓയില്‍ വില ഇന്ന് അല്‍പ്പം കയറി.

ബ്രെന്റ് ക്രൂഡ് ബാരലിന് 62 ഡോളറായി വര്‍ധിച്ചു. ഇറാനെതിരെ അമേരിക്ക നടത്തുന്ന നീക്കങ്ങളാണ് ക്രൂഡ് ഓയില്‍ വില വര്‍ധിപ്പിക്കുന്നത്. എങ്കിലും ഒരു മാസം മുമ്പുള്ള വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രൂഡ് വില താഴ്ച്ചയില്‍ തന്നെയാണ്. ഇന്ത്യ പോലുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് ഇത് നല്ല അവസരമാണ്. എന്നാല്‍ ക്രൂഡ് ഓയില്‍ വില കുറയുന്നതിന്റെ നേട്ടം രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്ന ആക്ഷേപവുമുണ്ട്.

Take a Poll

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+